ദീര്‍ഘകാല നിക്ഷേപമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ഏറ്റവും മികച്ച 5 ദീര്‍ഘകാല നിക്ഷപപദ്ധതികളിതാ!

എല്ലാ നിക്ഷേപകര്‍ക്കും എത്രയും വേഗത്തില്‍ അവരുടെ നിക്ഷേപത്തിന്മേല്‍ ഉയര്‍ന്ന ആദായം വേണമെന്നാണ് ആഗ്രഹം. അതേ സമയം മുതല്‍ തുകയില്‍ ഇടിവൊന്നും ഉണ്ടാകുവാനും പാടില്ല.

എല്ലാ നിക്ഷേപകര്‍ക്കും എത്രയും വേഗത്തില്‍ അവരുടെ നിക്ഷേപത്തിന്മേല്‍ ഉയര്‍ന്ന ആദായം വേണമെന്നാണ് ആഗ്രഹം. അതേ സമയം മുതല്‍ തുകയില്‍ ഇടിവൊന്നും ഉണ്ടാകുവാനും പാടില്ല. അതുകൊണ്ടുതന്നെ അവരെല്ലാം തുടര്‍ച്ചായി പരീക്ഷിക്കുന്നത് ഹ്രസ്വകാല നിക്ഷേപ പദ്ധതികളായിരിക്കും. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപം ഇരട്ടിയാകണം എന്നതായിരിക്കും അത്തരം നിക്ഷേപകരുടെയെല്ലാം കണക്കുകൂട്ടല്‍. മറ്റൊരു വഴി ഒരു നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞ റിസ്‌കില്‍ മികച്ച ആദായം മല്‍കുന്ന നിക്ഷേപ പദ്ധതികളാണ്.

നിക്ഷേപ പദ്ധതികള്‍

നിക്ഷേപ പദ്ധതികള്‍

എന്നാല്‍ അപ്പോഴും ഓരോ വ്യക്തിയുടേയും നിക്ഷേപ താത്പര്യങ്ങളും നിക്ഷേപ ലക്ഷ്യങ്ങളും അനുസരിച്ച് നിരവധി നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്. ഇവയില്‍ നമുക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. വ്യക്തികള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. സമ്പത്ത് വളരുവാനും ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കായി ആവശ്യമായ തുക ഉണ്ടാക്കുവാനും. ഇവിടെ നിങ്ങളുടെ ഭാവിയിലെ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്ന 5 മികച്ച ദീര്‍ഘകാല നിക്ഷേപങ്ങളെക്കുറിച്ചാണ് പറയുന്നത്.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിക്കുന്ന മികച്ച നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ഏറ്റവും മികച്ച ആദായം നിക്ഷേപകന് നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍. ഉയര്‍ന്ന നിരക്കിലുള്ള ആദായമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. എന്നാല്‍ അതേ സമയം വളരെ ഉയര്‍ന്ന റിസ്‌ക് ഉള്ള നിക്ഷേപ പദ്ധതി കൂടിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. പ്രതിമാസം ഏറ്റവും കുറഞ്ഞത് 500 രൂപ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാം.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

സര്‍ക്കാര്‍ പിന്തുണയുള്ള റിട്ടയര്‍മെന്റ് കം പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപ തുകയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വവും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. സമ്പത്ത് വളര്‍ത്തുവാനും ഒപ്പം റിട്ടയര്‍ ആകുമ്പോള്‍ പ്രതിമാസ പെന്‍ഷനും പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. എന്‍പിഎസിന് നികുതി നേട്ടങ്ങളുമുണ്ട്. വേതനത്തില്‍ നിന്നും പിഎഫ് കിഴിവ് ഇല്ലാത്ത വ്യക്തികള്‍ക്കാണ് എന്‍പിഎസ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ വഴി പിപിഎഫ് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. 15 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡ് പിപിഎഫ് നിക്ഷേപത്തിന് ഉണ്ട്. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. പിപിഎഫ് നിക്ഷേപത്തിലൂടെ വായ്പയും നിക്ഷേപകന് എടുക്കുവാന്‍ സാധിക്കും. അക്കൗണ്ട് ആരംഭിച്ച് 7ാം വര്‍ഷം മുതല്‍ കാലാവധി എത്തും മുമ്പ് നിക്ഷേ തുക പിന്‍വലിക്കുവാനും നിക്ഷേപകന് അനുമതി ലഭിക്കും. പിപിഎഫിലൂടെ ലഭിക്കുന്ന പലിശ നികുതി മുക്തമാണ്.

ഓഹരി വിപണിയിലെ നിക്ഷേപം

ഓഹരി വിപണിയിലെ നിക്ഷേപം

കൃത്യമായ നിരീക്ഷണം ആവശ്യമുള്ള ഒന്നാണ് ഓഹരി വിപണിയിലെ നിക്ഷേപം. റിസ്‌ക് ഉണ്ടെങ്കിലും സമതുലിതമായ ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കുന്നത് വഴിയും പല തരത്തിലുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നത് വഴിയും റിസ്‌ക് കുറയ്ക്കാവുന്നതാണ്.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപം

റിയല്‍ എസ്റ്റേറ്റ് നിക്ഷേപം

നല്ലൊരു തുക മുതല്‍ മുടക്ക് നടത്തി ഭാവിയില്‍ ഉയര്‍ന്ന ആദായം നേടുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായതാണ് റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. ദീര്‍ഘകാലത്തേക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപം കൂടിയാണിത്. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ആക്ടിന് കീഴിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല നിയന്ത്രിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X