നിക്ഷേപ രീതികളില്‍ ഒന്ന് ഓട്ടോ ചോയസ് ഓപ്ഷനാണ്. നിക്ഷേപ തീരുമാനങ്ങളെടുക്കുവാന്‍ പ്രയാസപ്പെടുന്നവര്‍ക്കാണ് ഈ രീതി അനുയോജ്യം. രണ്ടാമത്തേത് ആക്ടീവ് ചോയ്സ് ഓപ്ഷനാണ്.
എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സിസ്റ്റം നിക്ഷേപകര്‍ക്ക് രണ്ട് തരത്തിലുള്ള നിക്ഷേപ രീതികള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഇക്വിറ്റികള്‍, ഗവണ്മെന്റ് സെക്യൂരിറ്റികള്‍, കോര്‍പറേറ്റ് ഡെബ്റ്റ് എന്നിങ്ങനെയുള്ള ആസ്തി വിഭാഗങ്ങളില്‍ ഇതുവഴി നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപം വിന്യസിക്കാം.

നിക്ഷേപ രീതികളില്‍ ഒന്ന് ഓട്ടോ ചോയസ് ഓപ്ഷനാണ്. നിക്ഷേപ തീരുമാനങ്ങളെടുക്കുവാന്‍ പ്രയാസപ്പെടുന്നവര്‍ക്കാണ് ഈ രീതി അനുയോജ്യം. രണ്ടാമത്തേത് ആക്ടീവ് ചോയ്സ് ഓപ്ഷനാണ്. നിക്ഷേപം സ്വന്തം നിയന്ത്രണത്തില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്ക്കുള്ളവര്ക്കാണിത്. എന്‍പിഎസിലെ നിക്ഷേപ രീതികള്‍ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഇനി നമുക്ക് നോക്കാം
ആക്ടീവ് ചോയ്സ്
എന്‍പിഎസില്‍ നിക്ഷേപിക്കുന്ന സമയത്ത്് നിങ്ങളുടെ പോര്‍ട്ട് ഫോളിയോ എങ്ങനെ ക്രമീകരിക്കണമെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്യം നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ റിസ്ക് എടുക്കുവാനുള്ള താത്പര്യം അനുസരിച്ച് ലഭ്യമായ ആസ്തി വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് ഫണ്ട് വിന്യസിക്കാവുന്നതാണ്.
സാധാരണഗതിയില്‍ ഇത്തരം നിക്ഷേപ രീതിയില്‍ നിങ്ങള്‍ എത്ര നിക്ഷേപിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നത് നിശ്ചയിക്കുവാനും തീരുമാനിക്കുവാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്. ഓരോ വ്യക്തിയുടെയും താത്പര്യത്തിന് അനുസരിച്ച് ഈ തീരുമാനങ്ങളും വ്യത്യസ്തങ്ങളായിരിക്കും. പെന്ഷന് ഫണ്ട് മാനേജര്‍ തെരഞ്ഞെടുത്ത് ഓരോ പിഎഫ്എം സ്കീമിലും എത്ര ശതമാനം വീതം നിക്ഷേപിക്കണമെന്ന് തീരുമാനിക്കാം.
ഓട്ടോ ചോയ്സ്
ചില സമയങ്ങളില്‍ പോര്‍ട്ട് ഫോളിയോ തയ്യാറാക്കുക എന്നത് കുറച്ചധികം സമയമെടുക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങളില്‍ എന്‍പിഎസ് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് അലോക്കേഷനുള്ള സേവനം നല്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആക്ടീവ് ചോയ്സ് ഓപ്ഷന് ഉപയോഗിക്കേണ്ടതില്ല. ഇതാണ് ഓട്ടോ ചോയ്സ് എന്ന് അറിയപ്പെടുന്നത്.
ഓട്ടോ ചോയ്സ് ഓപ്ഷനില്‍ നിങ്ങളുടെ പ്രായം അടിസ്ഥാനമാക്കിയായിരിക്കും വിവിധ ആസ്തി വിഭാഗങ്ങളില്‍ നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ പ്രായം ഉയരുന്നതിന് അനുസരിച്ച് ഇക്വിറ്റികളിലും കോര്‍പറേറ്റ് ഡെബ്റ്റുകളിലുമുള്ള നിക്ഷേപ വിഹിതം അതിന് ആനുപാതികമായി കുറയുകയും ഗവണ്മെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപ അനുപാതം വര്‍ധിക്കുകയും ചെയ്യും.
ഈ രീതിയില്‍ നിക്ഷേപകന്റെ റിസ്ക് എടുക്കുവാനുള്ള താത്പര്യം അനുസരിച്ച് മൂന്ന് നിക്ഷേപ സാധ്യതകളാണ് ഓട്ടോ ചോയ്സ് ഓപ്ഷന് കീഴിലുള്ളത്. അഗ്രസ്സീവ്, മോഡറേറ്റ്, കണ്‍സര്‍വേറ്റീവ് എന്നിവയാണവ.
35ാം വയസ്സില്‍ അഗ്രസ്സീവ് ഓപ്ഷനില്‍ പരമാവധി ഇക്വിറ്റി വിഹിതം 75 ശതമാനമായിരിക്കും. മോഡറേറ്റ് ഓപ്ഷനിലെ പരമാവധി ഇക്വിറ്റി വിഹിതം 50 ശതമാനവും കണ്‍സര്‍വേറ്റീവ് ഓപ്ഷനില്‍ പരമാവധി ഇക്വിറ്റി ഓപ്ഷന് 25 ശതമാനവുമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
