ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഏത് ദിവസവും ഏത് സമയത്തും ഈ രീതിയില്‍ പണം കൈമാറ്റം ചെയ്യാം. ഏത് ആവശ്യത്തിനും ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില
ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ തത്സമയം പണം കൈമാറ്റം ചെയ്യുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഏത് ദിവസവും ഏത് സമയത്തും ഈ രീതിയില്‍ പണം കൈമാറ്റം ചെയ്യാം. ഏത് ആവശ്യത്തിനും ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നിന്നും ഉപയോക്താക്കള്‍ക്കുള്ള വലിയൊരു രക്ഷയാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ്. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിനെ സംബന്ധിച്ച് പല ആശങ്കകളും പലര്‍ക്കുമുണ്ടാകും.

ഏതൊക്കെ രീതിയിലായിരിക്കും ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുന്നത് എന്നാവും അതിലൊരു ചോദ്യം. ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ മൂന്ന് രീതിയിലാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്റര്‍മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അഥവാ ആര്‍ടിജിഎസ് എന്നിവയാണവ.
Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?
ഇന്റര്‍മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്
ഇന്റര്‍മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് എന്നത് തത്സമയ പെയ്മെന്റ് സേവനമാണ്. റിയല്‍ ടൈം അടിസ്ഥാനത്തില്‍ പണം അയക്കുവാനും സ്വീകരിക്കുവാനും ഇന്റര്‍മീഡിയറ്റ് പെയ്മെന്റ് സര്‍വീസിലൂടെ സാധിക്കും. എന്നാല്‍ ഒരു ദിവസം ഇന്റര്‍മീഡിയറ്റ് ബാങ്കിംഗ് സേവനങ്ങളിലൂടെ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന പരമാവധി തുക 2 ലക്ഷം രൂപയാണ്. ഐഎംപിഎസ് വഴിയുള്ള ഇടപാടുകളുടെ നിരക്ക് ബാങ്കുകളും പിപിഐകളുമാണ് തീരുമാനിക്കുന്നത്.
Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?
നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ്
അതേ സമയം, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലൂടെ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്കും ഒരു ബാങ്ക് ശാഖയില്‍ നിന്നും മറ്റൊരു ബാങ്ക് ശാഖയിലേക്കും പണം അയയ്ക്കുവാന് സാധിക്കുന്ന സേവനമാണ്. ഈ രീതിയില്‍ കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന ചുരുങ്ങിയ തുകയ്്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. കൈമാറ്റം ചെയ്യുവാന്‍ സാധിക്കുന്ന പരമാവധി തുക ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.
Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം
നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ പൂര്‍ണ്ണ വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. നെഫ്റ്റ് വഴി പണം സ്വീകരിക്കുന്നവര്‍ക്ക് ഫീസ് നിരക്കുകള്‍ ഒന്നും തന്നെ ബാധകമല്ല. എന്നാല്‍ നിങ്ങള്‍ പണം കൈമാറുകയാണെങ്കില്‍ നിങ്ങള്‍ ഒരു നിശ്ചിത ഫീസ് നല്‍കേണ്ടി വരും.
Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അഥവാ ആര്‍ടിജിഎസ്
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് രീതിയിലൂടെ റിയല്‍ ടൈം അടിസ്ഥാനത്തിലാണ് തുകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. രാജ്യത്ത് പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്കുകള്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ രീതിയാണിത്. ആര്‍ടിജിഎസ് രീതിയില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ 30 മിനുട്ടില്‍ താഴെ സമയത്തില്‍ ബെനഫിഷ്യറി ബാങ്ക് സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.
Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഇടപാടുകള്‍ നടത്തുന്നതിനായി വിവരങ്ങള്‍ നല്കുമ്പോള് അതീവ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തുകയും വേണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications