മക്കളെ സാമ്പത്തികമായി സ്വതന്ത്രരക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മക്കളെ സാമ്പത്തിക കാര്യങ്ങളുടെ പ്രാധാന്യം പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിലൂടെ അവരെ തുടക്കം മുതൽ തന്നെ സാമ്പത്തിക അച്ചടക്കമുള്ളവരായി വളർത്തിയെടുക്കാൻ കഴിയും. അതിനായി നിങ്ങളുടെ കുട്ടികൾക്ക് ഒപ്പം ഇരിക്കുക, അവരുമായി പ്രതിമാസ ബജറ്റുകൾ ചർച്ച ചെയ്യുക, ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം അവർക്ക് വിശദീകരിച്ച് നൽകുക.

 

പോക്കറ്റ് മണി നൽകുക

പോക്കറ്റ് മണി നൽകുക

നിങ്ങളുടെ കുട്ടിയെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് അവർക്ക് പോക്കറ്റ് മണി നൽകുക എന്നതാണ്. തുടർന്ന് ആ പണം അവർ എങ്ങനെ ചെലവഴിക്കുന്നു, സൂക്ഷിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുന്നുവെന്ന് കാണുക. തന്നിരിക്കുന്ന തുക ഒരു നിർദ്ദിഷ്ട കാലയളവിനുള്ളിൽ തീർക്കരുതെന്നും നിർദ്ദേശം നൽകുക.

സാമ്പത്തിക പ്രതിസന്ധി: സാധനങ്ങളുടേയും സേവനങ്ങളുടേയും വില വർദ്ധിച്ചേക്കും

കൌമാര പ്രായം മുതൽ

കൌമാര പ്രായം മുതൽ

കൌമാരപ്രായത്തിൽ തന്നെ അവരുടെ ബാങ്ക് അക്കൌണ്ട്, മൊബൈൽ ബില്ലുകൾ, ഭക്ഷണം മുതലായ വ്യക്തിഗത ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുക. പോക്കറ്റ് മണി ലാഭിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനായി അവരുമായി നിക്ഷേപിക്കുന്നതിൻറെയും നിക്ഷേപത്തിൻറെയും പ്രാധാന്യം ചർച്ച ചെയ്യുക. അവർക്കായി മൈനർ ബാങ്ക് അക്കൗണ്ട് തുറക്കുക, നിക്ഷേപത്തിന്റെയും പിൻവലിക്കലിന്റെയും അടിസ്ഥാനം അവരെ പഠിപ്പിക്കുക.

നിങ്ങൾ ഒരിയ്ക്കലും ആരുമായും പങ്കുവയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ, പറഞ്ഞാൽ പണികിട്ടും ഉറപ്പ്

ഉത്തരവാദിത്ത ബോധം വളർത്താം

ഉത്തരവാദിത്ത ബോധം വളർത്താം

നിങ്ങളുടെ സഹായമില്ലാതെ അവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ചില ജോലികൾ അവർക്ക് നൽകാൻ ആരംഭിക്കുക. യൂട്ടിലിറ്റി ബിൽ പേയ്മെന്റ്, ട്രാവൽ ബുക്കിംഗ് തുടങ്ങിയ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിലൂടെ അവരിൽ ഉത്തരവാദിത്ത ബോധം വളർത്താൻ സഹായിക്കും. നിങ്ങൾ ഒരു വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടിക്ക് അത് അടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക. അവരുടെ പ്രൊഫഷണൽ കരിയറിന്റെ തുടക്കം മുതലുള്ള ശരിയായ ആസൂത്രണവും നിക്ഷേപവും ഉപയോഗിച്ച് അവർക്ക് സ്വന്തമായി കാറോ ഫോണോ ഒക്കെ വാങ്ങാം.

ജോലി കിട്ടിയാൽ

ജോലി കിട്ടിയാൽ

മക്കൾ ജോലി ചെയ്യാൻ തുടങ്ങിയാൽ വ്യത്യസ്ത നിക്ഷേപ ഉപകരണങ്ങൾ വിശദീകരിച്ച് അവയിൽ സ്വന്തമായി നിക്ഷേപിക്കാൻ പഠിപ്പിക്കുക. ഒരു പ്രോപ്പർട്ടി വാങ്ങുമ്പോഴും മറ്റും, എല്ലാ നടപടികളിലും അവരെ സഹകരിപ്പിക്കുകയും ചെയ്യുക. ജോലിയിൽ സ്ഥിരത കൈവന്നുകഴിഞ്ഞാൽ, വീട്ടുചെലവുകൾ കൈകാര്യം ചെയ്യാനും ഭവന വാടക, അറ്റകുറ്റപ്പണി, യൂട്ടിലിറ്റി ബില്ലുകൾ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ചെലവ് എന്നിവ നൽകി സാമ്പത്തിക ഉത്തരവാദിത്തം പങ്കിടാനും അവരോട് ആവശ്യപ്പെടുക.

ഇന്ന് മുതൽ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന അഞ്ച് പ്രധാനപ്പെട്ട മാറ്റങ്ങൾ

English summary

മക്കളെ സാമ്പത്തികമായി സ്വതന്ത്രരക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്ത്?

It is very important to teach your children the importance of financial matters. Read in malayalam.
Story first published: Monday, December 30, 2019, 15:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X