സ്വര്‍ണ വിലയിലെ അറിയാക്കണക്കുകള്‍!

കഴിഞ്ഞ ദിവസങ്ങളിലാണ് സ്വര്‍ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിലും സ്വര്‍ണ വില ഇനിയും കുതിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസങ്ങളിലാണ് സ്വര്‍ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിലും സ്വര്‍ണ വില ഇനിയും കുതിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 42,000 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണ വില കോവിഡ് രണ്ടാം തരംഗം രാജ്യമാകെ അലയടിക്കുമ്പോഴും വലിയ ഉലച്ചിലുകള്‍ ഇല്ലാതെ തുടരുകയാണ്. ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമാണ്. മലയാളിക്ക് പ്രത്യേകിച്ചും. കഴിഞ്ഞ മൂന്ന് നാലു പതിറ്റാണ്ടുകളില്‍ ഏറ്റവും മികച്ച ആദായമാണ് സ്വര്‍ണ നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാല്‍പ്പത് ഇരട്ടി വര്‍ധനവ്

നാല്‍പ്പത് ഇരട്ടി വര്‍ധനവ്

കഴിഞ്ഞ കാലങ്ങളിലെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ നമുക്ക് മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. അതായത് പോയ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ 40 മുതല്‍ 45 ഇരട്ടി വരെയുള്ള വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. 80കളുടെ ആരംഭത്തില്‍ ഏകദേശം 900 രൂപയ്ക്ക് അടുത്തായിരുന്നു സ്വര്‍ണ വില. ആ നിരക്കാണ് 2020ന്റെ അവസാനമായപ്പോഴേക്കും 42,000 രൂപ മറികടന്നത്. എന്നാല്‍ നിലവില്‍ 35000 രൂപയ്ക്ക് സമീപത്താണ് സ്വര്‍ണ വിലയുള്ളത്. ലോകത്ത് കൊറോണ പടര്‍ന്നുപിടിച്ച 2020ല്‍ ആ പ്രതിസന്ധികള്‍ക്ക് നടുവിലും ആഗോളതലത്തില്‍ സ്വര്‍ണവില 2000 ഡോളറിന് മുകളിലേക്കെത്തി. ഇത് 3000 ഡോളര്‍ മറികടക്കുമെന്നായിരുന്നു അന്നത്തെ പ്രവചനങ്ങള്‍. എന്നാല്‍ അത്തരം പ്രവചനങ്ങളെയാകെ അര്‍ഥശൂന്യമാക്കി സ്വര്‍ണവില 2100 ഡോളര്‍ പോലുമെത്താതെ താഴേക്ക് പോവുകയാണുണ്ടായത്.

വര്‍ധനവ് എങ്ങനെ?

വര്‍ധനവ് എങ്ങനെ?

എന്നാല്‍ നാം ആഗോളതലത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ധനവ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് അല്ല എന്നതാണത്. അതായത് 1981ല്‍ രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിനുണ്ടായിരുന്ന വില 490 ഡോളര്‍ ആയിരുന്നു. ഇപ്പോഴത് 1778 ഡോളറാണ്. അതായത് പരമാവധി 4 ഇരട്ടി വരെ മാത്രം വര്‍ധനവ്. പിന്നെങ്ങനെയാണ് നമുക്കത് 40 ഇരട്ടി വര്‍ധനവ് ആകുന്നത്? കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ചെറിയ ജ്വല്ലറിക്കട ആണെങ്കില്‍ പോലും അവിടുത്തെ സ്വര്‍ണ വില നിശ്ചിക്കുന്നത് രാജ്യാന്തര വിപണിയെ അടിസ്ഥാനമാക്കിയാണെന്നാണ് വിപണി വിദഗധര്‍ പറയുന്നത്.

രൂപയുടെ മൂല്യവും ഡോളറും

രൂപയുടെ മൂല്യവും ഡോളറും

എന്തുകൊണ്ടാണ് നമ്മള്‍ വാങ്ങിക്കുന്ന സ്വര്‍ണത്തിന്റെ വിലയിലെ വ്യത്യാസവും ഉയര്‍ന്ന വര്‍ധനയ്ക്കുള്ള കാരണവും എന്ന് അറിയണ്ടേ? അതിന്റെ ഏറ്റവും ലളിതമായ ഉത്തരം ഡോളറിനെതിരെ നമ്മുടെ രൂപയുടെ മൂല്യം ഇടിയുന്നതാണ്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴ് ഇന്ത്യന്‍ രൂപയായിരുന്നു ഒരു ഡോളറിന്റെ മൂല്യം. എന്നാല്‍ ഇത്തത് 70 രൂപയ്ക്കും മുകളിലാണ്. പത്തിരട്ടിയോളം വര്‍ധനവ്. അതിനൊപ്പം സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ 4 മടങ്ങ് വര്‍ധനവും കൂടെയായപ്പോള്‍ സ്വര്‍ണവിലയില്‍ 45 ഇരട്ടി വര്‍ധനവ് ഉണ്ടാവുകയും ചെയ്തു.

വിലയിലെ വ്യത്യാസത്തിന്റെ കാരണമിതാണ്!

വിലയിലെ വ്യത്യാസത്തിന്റെ കാരണമിതാണ്!

ഇന്ത്യക്കാരുടെ സ്വര്‍ണ ഭ്രമം ലോക പ്രശസ്തമാണ്. ആഗോള തലത്തില്‍ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്ന് നമ്മുടെ രാജ്യമാണ്. എന്നാല്‍ അതേ സമയം ഇവിടെ നടക്കുന്ന ഉത്പാദനം വളരെ ചെറിയ അളവില്‍ മാത്രമാണ് താനും. അപ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിക്കുവാന്‍ ഇറക്കുമതി തന്നെ രക്ഷ. ഇറക്കുമതി ചെയ്യണമെങ്കില്‍ ആ വില ഡോളറായി കൊടുക്കുകയും വേണം. സ്വാഭാവികമായും നമ്മുടെ കൈകളില്‍ എത്തുമ്പോള്‍ വില ഉയരും. സ്വര്‍ണം വാങ്ങിക്കാന്‍ തിരക്ക് കൂട്ടുന്ന നമ്മള്‍ ഈ കഥ വല്ലതും അറിയുന്നുണ്ടോ?

Read more about: gold
English summary

what decides the rate of gold- explained | സ്വര്‍ണ വിലയിലെ അറിയാക്കണക്കുകള്‍!

what decides the rate of gold- explained
Story first published: Friday, April 30, 2021, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X