സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും എല്ലാവരുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു വ്യക്തി അയാളുടെ ആകെ സമ്പാദ്യത്തിന്റെ 60 ശതമാനത്തോളം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ചിലവഴിക്കുന്നു എന്നാണ്. കൃത്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തിയും ഹോം ലോൺ സംഘടിപ്പിച്ചുമാണ് പലരും വീട് നിർമ്മിക്കുന്നത്. വലിയ തുക ചിലവഴിക്കുന്നത് കൊണ്ട് തന്നെ വീട് വീട് വാങ്ങുകയോ നിർമ്മിക്കുകയും ചെയ്യുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ബജറ്റും താങ്ങാനാവുന്ന വിലയും
വലിയ തുക നിഷേപിച്ച് മാത്രമെ ഒരു വീട് വാങ്ങുകയോ നിർമ്മിക്കാനോ സാധിക്കുകയുള്ളു. തുടക്കത്തിൽ പറഞ്ഞത് പോലെ പലരും അവരുടെ ജീവിത സമ്പാദ്യത്തിൽ നിന്ന് ഒരു വലിയ ഭാഗം ഒരു വീട് വാങ്ങാനോ നിർമിക്കാനോ ചില വഴിക്കുന്നു. അതുകൊണ്ടു തന്നെ ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക സംബന്ധിച്ച് ധാരണയുണ്ടാകണം.

എന്താണ് സാമ്പത്തിക സ്ഥിതി എന്ന് വിലയിരുത്തുകയും അതിനനുസരിച്ച് മാത്രം ബജറ്റ് തയ്യാറാക്കുകയും ചെയ്യുക.
ലഭ്യമായ പ്രോപ്പർട്ടികൾ
പുതിയ വീട് വാങ്ങുകയാണ് ലക്ഷ്യമെങ്കിൽ റിയൽ എസ്റ്റേറ്റ് ലിസ്റ്റിംഗിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക. ഇന്റർനെറ്റ് ലോകമായതുകൊണ്ടു തന്നെ ലഭ്യമായ വിവിധ പ്രോപ്പർട്ടികളുടെ വിവരങ്ങൾ വിരൽ തുമ്പിലെത്തും. വിവരങ്ങൾ ക്രോഡീകരിക്കുയും വിശകലനം ചെയ്യുകയും ചെയ്യുക. അതോടൊപ്പം
വെർച്വൽ ടൂറുകൾ ഉപയോഗിച്ചാൽ കൂടുതൽ വിശദമായി വാങ്ങാനുദ്ദേശിക്കുന്ന വീടിനെ ആഴത്തിൽ മനസിലാക്കാൻ സാധിക്കും.
തൊട്ടടുത്ത് എന്തൊക്കെ
ഒരു വീട്/ഫ്ലാറ്റ് വാങ്ങുമ്പോൾ സുരക്ഷ, സൗകര്യം, ഭംഗി തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വീട്ടിൽ നിന്നുമുള്ള ദൂരവും മനസിലാക്കുക. ക കാരണം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കുന്നത് ഇവയിൽ നിന്നുമാണല്ലോ.
പ്രോപ്പർട്ടി മൂല്യങ്ങളും വിപണി സാഹചര്യങ്ങളും
വീടോ ഫ്ലാറ്റോ വാങ്ങുന്നതിന് മുൻപ് എപ്പോഴും റിയൽ എസ്റ്റേറ്റ് മാർക്കറ്റ് വിശകലനം ചെയ്യണം. നിലവിലെ റെസിഡൻഷ്യൽ മാർക്കറ്റ്, ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ, വസ്തുവകകളുടെ വിപണി മൂല്യം എന്നിവ മനസ്സിലാക്കാൻ ഇത് സഹായിക്കും. അതുവഴി വീട്/ ഫ്ലാന്റിന്റെ കൃത്യമായ വില കണ്ടെത്താൻ സാധിക്കും. അനാവശ്യ ചിലവുകൾ ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും.
രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും
വീട് വാങ്ങുമ്പോൾ രജിസ്ട്രേഷൻ ചാർജുകളും സ്റ്റാമ്പ് ഡ്യൂട്ടിയും നൽകേണ്ടിവരും. അതുകൊണ്ട് തന്നെ അതിന് ചിലവഴിക്കേണ്ടിവരുന്ന തുക സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കണം.
വാങ്ങുന്ന സ്ഥലത്തെയും വസ്തുവകകളെയും അടിസ്ഥാനമാക്കി എത്ര തുക നൽകേണ്ടിവരുമെന്ന് കണ്ടെത്താം.
പരിശോധനകളും നിയമസാധുതകളും
ഒരു വീട് വാങ്ങുന്ന വ്യക്തി എന്ന നിലയിൽ എല്ലാ കാര്യത്തിലും സമഗ്രമായ പരിശോധനകൾ നടത്തണം. പ്രോപ്പർട്ടി പേപ്പറുകൾ, ഡോക്യുമെന്റുകൾ, പ്രോജക്റ്റിന്റെ ചരിത്രം, ഡവലപ്പറുടെ പ്രശസ്തി, വസ്തുവിന്റെ ഗുണനിലവാരം എന്നിവ പരിശോധിക്കുക. രേഖകൾ കൃത്യമായി വിലയിരുത്തുന്നത് ഭാവിയിൽ വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. വാങ്ങുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നിയമപരമായ രേഖകളും കരാറുകളും അവലോകനം ചെയ്യേണ്ടതും പ്രധാനമാണ്.
മോർട്ട്ഗേജിന് പ്രയോജനപ്പെടുത്തുക
ഒരു ലോണിനുള്ള ഗ്യാരണ്ടിയായി ഒരു വസ്തുവിനെ ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗമാണ് മോർട്ട്ഗേജ്. മോർട്ട്ഗേജിന്റെ മുൻകൂർ അംഗീകാരത്തിന് തൊഴിൽ, ആസ്തി, ആദായനികുതി റിട്ടേണുകൾ, യോഗ്യതാ ക്രെഡിറ്റ് സ്കോർ എന്നിവയുടെ തെളിവ് ആവശ്യമാണ്. മുൻകൂർ അംഗീകാരം ലഭിക്കുമ്പോൾ, കടം കൊടുക്കുന്നയാൾ പരമാവധി ലോൺ തുക നൽകും, ഇത് വീട് വാങ്ങുന്നയാൾക്ക് ഒരു വില പരിധി നിശ്ചയിക്കാൻ സഹായിക്കുന്നു.
പ്രോപ്പർട്ടി വാങ്ങുന്നത് ഹോം ലോൺ ഉപയോഗിച്ചാണെങ്കിൽ ഇഎംഐയെ സംബന്ധിച്ചും നികുതി ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കുക. താമസത്തിനല്ല, നിക്ഷേപ ആവശ്യങ്ങൾക്കാണ് അവർ വസ്തു വാങ്ങുന്നതെങ്കിൽ പുനർവിൽപ്പന മൂല്യത്തിലും അവർ പ്രത്യേകം ശ്രദ്ധിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications