സ്വന്തം വീടെന്നുള്ള സ്വപ്നം പലരും സാക്ഷാത്കരിക്കുന്നത് ഭവന വായ്പയുടെ സഹായത്തോടെയാണ്. ദീര്‍ഘകാലത്തേക്കാണ് ഭവനവായ്പകള്‍ ലഭിക്കുന്നത്.
സ്വന്തം വീടെന്നുള്ള സ്വപ്നം പലരും സാക്ഷാത്കരിക്കുന്നത് ഭവന വായ്പയുടെ സഹായത്തോടെയാണ്. ദീര്‍ഘകാലത്തേക്കാണ് ഭവനവായ്പകള്‍ ലഭിക്കുന്നത്. ഈ നീണ്ട കാലയളവിനുള്ളില്‍ ഒരു തവണയെങ്കിലും വായ്പാ തിരിച്ചടവ് ഇഎംഐ എന്തെങ്കിലുമൊരു കാരണം കൊണ്ട് തടസ്സപ്പെടുവാനോ മുടങ്ങുവാനോ ഉള്ള സാധ്യതകളുണ്ട്. ഒരു മാസത്തെ നിങ്ങളുടെ ഭവന വായ്പാ ഇഎംഐ മുടങ്ങിയാല്‍ അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന ഇഎംഐ തുകയേക്കാള്‍ നിങ്ങള്‍ക്ക് അധിക ബാധ്യതകളും ഒപ്പം മറ്റ് ചില പ്രശ്നങ്ങളും ഉണ്ടായേക്കാം.
സാമ്പത്തിക ബാധ്യതകള്‍
രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണ് നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരിക. ഒന്ന് സാമ്പത്തികവും മറ്റൊന്ന് സല്‍പ്പേരിന്റെ കാര്യത്തിലും. സാമ്പത്തിക കാര്യത്തിലാണെങ്കില്‍ ഭവന വായ്പാ ഇഎംഐ മുടങ്ങിയാല്‍ നിങ്ങള്‍ ലേറ്റ് ഫീ, പിഴ, ചില ഘട്ടങ്ങളില്‍ ശിക്ഷാ പലിശ ഉള്‍പ്പെടെ നല്‍കേണ്ടി വരും. ഇഎംഐ തുകയുടെ 1 ശതമാനം മുതല്‍ 2 ശതമാനം വരെയാണ് പിഴത്തുകയായി നല്‍കേണ്ടി വരിക. ചില ഘട്ടങ്ങളില്‍ ഇഎംഐ മുടങ്ങിയ കാലത്തേക്ക് മുഴുവന്‍ ശിക്ഷാ പലിശയും നല്‍കേണ്ടി വരും. വായ്പ നല്കിയ സ്ഥാപനം ഈടാക്കുന്ന ലേറ്റ് ഫീയ്ക്ക് പുറമേയാണിത്. എല്ലാം ചേര്‍ക്കുമ്പോള്‍ നല്ലൊരു തുകയായേക്കും.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ഇതിനേക്കാള്‍ ഭീകരമാണ് സല്‍പ്പേരില്‍ ഉണ്ടാകുന്ന കളങ്കം. ഒരൊറ്റ തവണയാണെങ്കില്‍ പോലും ഇഎംഐ അടയ്ക്കുന്നത് നിങ്ങളുടെ വായ്പാ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കുകയും ചെയ്യും. ഭവന വായ്പയുടെ ഇഎംഐ ഒരു തവണ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ 50 മുതല്‍ 70 പോയിന്റെ വരെ ഇടിവ് സംഭവിക്കും. അത്തരമൊരു സാഹചര്യം ഭാവിയില്‍ നിങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കുവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും.
സമയ പരിധി
അവസാന അടവിന് ശേഷം 90 ദിവസങ്ങള്‍ക്കുള്ളിലാണ് നിങ്ങളുടെ ഇഎംഐ അടവ് മുടങ്ങുന്നതെങ്കില്‍ അത് ചെറിയ വീഴ്ചയായാണ് കണക്കാക്കുക. വൈകാതെ തന്നെ തിരിച്ചടവ് സാധിച്ചാല്‍ അതുകൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. കൊടുക്കാനുള്ള അടുത്ത തീയ്യതിയില്‍ കൊടുക്കാനുള്ള ഇഎംഐ തുക കൊടുത്ത് തീര്‍ക്കുകയും ഇനിയുള്ള അടവുകളില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള മാര്‍ഗം.
90 ദിവസം സമയം
ജോലി നഷ്ടപ്പെട്ടത് കൊണ്ടോ ആശുപത്രി ചിലവുകള്‍ കാരണമോ അങ്ങനെ നിങ്ങള്‍ യഥാര്‍ഥത്തില്‍ സാമ്പത്തികമായി തളര്‍ന്നിരിക്കുന്നത് കൊണ്ടാണ് ഇഎംഐ അടയ്ക്കുവാന്‍ ബുദ്ധിമുട്ട് നേരിട്ടത് എങ്കില്‍ നിങ്ങള്‍ക്ക് വായ്പ നല്കിയ സ്ഥാപനത്തെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതുമാണ്. നിങ്ങളുടെ വായ്പ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് (എന്‍പിഎ) ഗണത്തില്‍ ഉള്‍പ്പെടും മുമ്പ് നിങ്ങള്‍ക്ക് കുടിശ്ശിക തുക അടച്ചു തീര്‍ക്കുവാന്‍ 90 ദിവസത്തെ സമയമുണ്ട്.
സര്‍ഫാസി ആക്ട്
അതിനുള്ളില്‍ വായ്പാ ദാതാവുമായി സംസാരിച്ച് ഒരു പരിഹാര മാര്ഗത്തിലെത്തുക. ഓര്‍ക്കുക തിരിച്ചടവ് തീയ്യതി കഴിഞ്ഞ് 90 ദിവസങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നില്ല എങ്കില്‍ ധനകാര്യ സ്ഥാപനത്തിന് നിങ്ങള്‍ ഈടു നല്‍കിയിരിക്കുന്ന വസ്തു 2002ലെ സര്‍ഫാസി ആക്ട് പ്രകാരം ലേലത്തില്‍ വില്‍പ്പന നടത്തി തുക ഈടാക്കുവാന്‍ സാധിക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കരുതലുകള്‍ എപ്പോഴും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കണം.
ഒഴിവാക്കുവാന്‍ ചെയ്യേണ്ടത്
അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിങ്ങള്‍ത്ത് നിങ്ങളുടെ വായ്പാ നല്കുന്ന സ്ഥാപനത്തിനോട് ചെറിയ തുക ഇഎംഐ ആയി നിശ്ചിയിക്കുവാന് ആവശ്യപ്പെടാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് വരുമാനം നിലയ്ക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ ആ നിശ്ചിത കാലഘട്ടത്തിലേക്ക് ഇഎംഐ ഒഴിവാക്കി തരുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. സാധാരണ ഗതിയില്‍ വായ്പ എടുത്ത വ്യക്തിയ്ക്ക് ജോലി നഷ്ടപ്പെടുകയോ, ബിസിനസ് താത്ക്കാലികമായി അവസാനിപ്പിക്കേണ്ടി വരികയോ പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മിക്ക ബാങ്കുകളും 3 മുതല്‍ 6 മാസം വരെ ഇഎംഐ അടയ്ക്കുന്നതില്‍ ഇളവ് നല്‍കാറുണ്ട്. എങ്കിലും ബാക്കി വായ്പാ തുകയ്ക്ക് സാധാരണയെന്ന പോലെ പലിശ ഈടാക്കുകയും ചെയ്യുന്നതാണ്.
ഭവന വായ്പാ ഓവര്‍ ഡ്രാഫ്റ്റ്
ഇഎംഐ അടവുകള്‍ മുടങ്ങുന്നത് കൊണ്ടുള്ള പ്രതിസന്ധികള്‍ കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗം ഭാഗികമായെങ്കിലും ഒരു തുക തിരിച്ചടവ് നടത്തുക എന്നതാണ്. ഭവന വായ്പാ ഓവര്‍ ഡ്രാഫ്റ്റ് സേവനം ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് തിരിച്ചടവുള്ള ഭവന വായ്പയുണ്ടെങ്കില്‍ കൈയ്യില്‍ പണം അധികമായി വരുന്ന സാഹചര്യങ്ങളില്‍ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടിലേക്ക് പണം അടച്ച് സാമ്പത്തിക ബാധ്യത ലഘൂകരിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
