പിഎഫ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇപിഎഫ് അക്കൗണ്ട് ഉടമകൾ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കണം. കാരണം പലപ്പോഴും പിഎഫ് നയങ്ങളെ കുറിച്ച് അറിയാതെ അനാവശ്യമായി കാലാവധിക്കു മുന്നേ പണം പിൻവലിക്കുന്നവരുണ്ട്. ഇത് അവരുടെ റിട്ടയർമെൻ്റ് ജീവിതത്തെ ബാധിച്ചേക്കാം.
ഒരു വ്യക്തി ജോലിയിൽ നിന്നും വിരമിക്കുന്നതിനു മുമ്പ്, നിങ്ങളുടെ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ പണം പിൻവലിക്കുന്നത് എപ്പോഴും നല്ലതല്ല. 1952 ലെ ഇപിഎഫ് നയത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാൽ പണം പിൻവലിച്ചാൽ അത് നിയമ ലംഘനമായി കണക്കാക്കാം.
ഇത്തരത്തിൽ അനാവശ്യമായി പണം പിൻവലിച്ചാൽ ആ ഫണ്ടുകൾ തിരിച്ചുപിടിക്കാനും കോർപ്പസിന് ബാധകമായ അധിക പിഴകൾ ഈടാക്കാനും ഇപിഎഫ്ഒയ്ക്ക് അധികാരമുണ്ട്.
കാലാവധിക്കു മുന്നേ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപിഎഫ്ഒ അംഗങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്;
1. ഇപിഎഫ്ഒ ആവശ്യപ്പെടുന്ന യോഗ്യതകൾ അംഗങ്ങൾക്ക് ഉണ്ടെങ്കിൽ മുൻകൂറായി തുക പിൻവലിക്കാൻ തടസ്സമില്ല.
2. വിരമിച്ചാലോ അല്ലെങ്കിൽ രണ്ട് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തൊഴിലില്ലായ്മ മൂലമോ നിങ്ങൾക്ക് ഫണ്ട് പിൻവലിക്കാം.

3. വീട് വാങ്ങൽ, നിർമ്മാണം അല്ലെങ്കിൽ നവീകരണം, കുടിശ്ശികയുള്ള വായ്പകൾ അടയ്ക്കൽ, മെഡിക്കൽ ആവശ്യം തുടങ്ങിയ സാഹചര്യങ്ങളിൽ ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്.
4. അംഗങ്ങൾ അനുവദനീയമായ പരമാവധി തുക നിലനിർത്തുണ്ടെങ്കിൽ അവർക്ക് മുൻകൂർ പണം ലഭിക്കും. ഇത്തരത്തിൽ കാലാവധിക്കു മുന്നേ പിൻവലിക്കുന്നതിന് ഒരു രേഖയും നൽകേണ്ടതില്ല.
5. സർവീസിൽ നിന്ന് രാജിവയ്ക്കുമ്പോൾ നിങ്ങൾ പിഎഫ് കോർപ്പസ് പിൻവലിക്കുന്നതിന് രണ്ട് മാസം കാത്തിരിക്കണം.
അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു ഇപിഎഫ് അക്കൗണ്ട് ഉടമ ഫണ്ട് പിൻവലിച്ചാൽ, ഫണ്ടുകൾക്ക് നികുതി ഈടാക്കും.
ഫണ്ട് തിരിച്ചു പിടിക്കും
1952 ലെ ഇപിഎഫ് സ്കീമിന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഎഫ് കോർപ്പസ് കാലാവധിക്കു മുന്നേ ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാൻ പ്ലാനുണ്ടോ? ഇത്തരത്തിൽ പിൻവലിക്കുന്നത് ചട്ടപ്രകാരമുള്ള ആവശ്യത്തിന് അല്ലെങ്കിൽ പിഴയായി പലിശ സഹിതം തുക തിരിച്ചുപിടിക്കാൻ ഇപിഎഫ്ഒയ്ക്ക് സാധിക്കും.
അതായത് നിങ്ങൾ വീട് നിർമ്മാണത്തിനായി ഫണ്ട് പിൻവലിച്ച ശേഷം ആ തുക മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ, 1952 ലെ ഇപിഎഫ് സ്കീമിന്റെ നിയമങ്ങൾ പ്രകാരം നിയമവിരുദ്ധമായി കണക്കാക്കാം.
പിഎഫ് അക്കൗണ്ടുകൾ കൈവശം വെക്കുമ്പോൾ ഫണ്ട് ഇഷ്ടാനുസരണം പിൻവലിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ റിട്ടയർമെൻ്റ് കോർപ്പസായി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം ഇപിഎഫ് സഹായിക്കുന്നു. അതിനാൽ കാലാവധിക്കു മുന്നേ അത്യാവശ്യമില്ലെങ്കിൽ പണം പിൻവലിക്കുന്നത് ഒഴിവാക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications