ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തുന്നവര്‍ ആയിരിക്കും നമ്മളെല്ലാവരും. ഇപ്പോള്‍ പലപ്പോഴുംഓണ്ലൈന് ബാങ്കിംഗ് മുഖേനയും വേഗത്തിലും എളുപ്പത്തിലും നമ്മള് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗിനെ ആ
ബാങ്ക് അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്തുന്നവര്‍ ആയിരിക്കും നമ്മളെല്ലാവരും. ഇപ്പോള്‍ പലപ്പോഴുംഓണ്ലൈന് ബാങ്കിംഗ് മുഖേനയും വേഗത്തിലും എളുപ്പത്തിലും നമ്മള് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിംഗിനെ ആശ്രയിക്കുമ്പോള്‍ സംഭവിക്കുന്ന പിഴവുകളും വളരേ ഏറെയാണ്. ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെ നമ്മളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്യുമ്പോള്‍ നമ്മള് ഏറെ ശ്രദ്ധിക്കാനുണ്ട്.
ബാങ്കിടപാടുകള്‍
നേരിട്ട് ബാങ്കില്‍ പോയി പണമടയ്ക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും പിഴവുകളോ ആശയക്കുഴപ്പോ ഉണ്ടായാലും വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുവാന്‍ അവിടെ സൗകര്യം ഉണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്ക് വഴി പണമടയ്ക്കുമ്പോള്‍ എല്ലാം നമ്മുടെ ശ്രദ്ധയിന്മേലാണിരിക്കുന്നത്. നമുക്ക് ഒരു ചെറിയ തെറ്റ് വന്നാല്‍ കൂടി അത് ഇടപാടിനെ ബാധിക്കും. ബാങ്ക് അക്കൗണ്ട് നമ്പറിന്റെ ഒരു അക്കം മാറിയാലോ നല്കിയ ഐഎഫ്എസി കോഡുകളില്‍ പിഴവ് സംഭവിച്ചാലോ ഇടപാടിനെ ബാധിക്കുന്നതാണ്. തെറ്റായ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച് പണി കിട്ടിയവര്‍ നിരവധിയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് യുപിഐ, നെറ്റ് ബാങ്കിങ്, മൊബൈല്‍ വാലറ്റ് എന്നിവ ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ വളരെയധികം കുറച്ചിട്ടുണ്ട്.
തെറ്റായ ബാങ്ക് അക്കൗണ്ടില്‍ പൈസ ഇട്ടാല്‍
വളരെ സുരക്ഷിതമായും വേഗത്തിലും പണം കൈമാറാനും ഇന്ന് എളുപ്പത്തില്‍ സാധിക്കും. എന്നിരുന്നാലും ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ ചിലരെങ്കിലും ഇപ്പോള്‍ അക്കൗണ്ട് നമ്പര്‍ തെറ്റിച്ച് കൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പണം അത്യാവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് എത്തുകയില്ല. നമ്മുടെ അക്കൗണ്ടില്‍ നിന്നും പണം പോവുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ നമ്മള് തെറ്റായ ബാങ്ക് അക്കൗണ്ടില്‍ പൈസ ഇട്ടു എന്ന് ഉറപ്പുവന്നാല്‍ നമുക്ക് അത് തിരിച്ചെടുക്കുവാന്‍ സാധിക്കുന്നതാണ്.
ബാങ്കുമായി ബന്ധപ്പെടാം
അതിന്നായി ആദ്യം തന്നെ നിങ്ങളുടെ ബാങ്കില്‍ നേരിട്ട് ചെന്ന ശേഷം ബാങ്കിലെ ഓപ്പറേഷന് മാനേജരെ നമ്മളുടെ വിവരങ്ങള്‍ ധരിപ്പിക്കുക കൂടാതെ നമ്മള് പണമയച്ച ബാങ്കില്‍ പോയി വിവരങ്ങള്‍ ധരിപ്പിച്ച ശേഷം ഇടപാട് ഹോള്‍ഡ് ചെയ്യുവാന്‍ ചെയ്യുവാന്‍ നോക്കുക (ചിലപ്പോള്‍ മാത്രമേ സാധിക്കുകയുള്ളു). കൂടാതെ നിങ്ങളുടെ ബാങ്കിലെ ഓപ്പറേഷന് ടീമുമായി ദിവസ്സേന ബന്ധപ്പെടുക. കോളുകളിലൂടെയും മറ്റും നമ്മളുടെ അപ്ഡേറ്റ് ചോദിച്ചുകൊണ്ടിരിക്കുക. ഇത്തരത്തില്‍ നമുക്ക്് നമ്മളുടെ തുക തിരികെ നേടാവുന്നതാണ്.
എത്ര സമയമെടുക്കും?
സാധാരണ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധവശാല്‍ പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, ആ പണം തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചിലപ്പോള്‍ 2 മാസം വരെ സമയമെടുത്തേക്കാം. ഇനി ഇത്തരത്തില്‍ മാറി പണം മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചാല്‍ ആദ്യം ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ട് അക്കൗണ്ട് മാറി പണമയച്ച വിവരം അറിയിക്കേണ്ടതുണ്ട്. ഇതിന് കസ്റ്റമര്‍ കെയറിനെ വിളിക്കുകയോ അല്ലെങ്കില്‍ ബാങ്ക് ബ്രാഞ്ച് നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യാം.
ബാങ്കില്‍ വിവരങ്ങള്‍ നല്‍കാം
ഇടപാടുമായി ബന്ധപ്പെട്ട പൂര്‍ണ്ണവിവരങ്ങളും രേഖകളും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇടപാടിന്റെ തീയതി, സമയം, അക്കൗണ്ട് നമ്പര്‍, അബദ്ധത്തില്‍ പണം കൈമാറിയ അക്കൗണ്ട് നമ്പര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവിടെ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമെന്തെന്നാല്‍ അബദ്ധത്തില്‍ പണം കൈമാറിയ ബാങ്ക് അക്കൗണ്ട് നിലവിലില്ലെങ്കില്‍, പണം സ്വയമേവ അക്കൗണ്ടിലേക്ക് തന്നെ തിരികെയെത്തും. അങ്ങനെയല്ലെങ്കില്‍ തെറ്റായ ഇടപാടിനെക്കുറിച്ച് മാനേജരോട് പറയുന്നതിനായി ബാങ്കിനെ സമീപിക്കണം. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ബാങ്ക് ഉപഭോക്താവ് നല്കിയ വിശദാംശങ്ങള്‍ പരിശോധിക്കും.
തുക തിരികെ നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യാം
ഏത് നഗരത്തിലേക്കാണ് പണം കൈമാറിയതെന്ന് ബാങ്കില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. ആ ബ്രാഞ്ചുമായി സംസാരിച്ച് പണം തിരികെ നേടാന്‍ ശ്രമിക്കാം. അതേ ബ്രാഞ്ചിലെ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെങ്കില്‍ ആ പണം തിരികെ നല്കാന് ബാങ്ക് അവരോട് അഭ്യര്‍ത്ഥിക്കും. ഇനി അക്കൗണ്ടിലേക്ക് തുക തിരികെ ക്രെഡിറ്റ് ചെയ്യാന്‍ ഗുണഭോക്താവ് വിസമ്മതിച്ചാല്‍ ആ വ്യക്തിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications