സ്വർണ വിലയിൽ സമീപകാലത്തായി വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ആഗോള തലത്തിലെ പ്രതിസന്ധികളാണ് ഈ സ്വർണക്കുതിപ്പിന് കാരണമാവുന്നത്. ഇപ്പോൾ 22 കാരറ്റ് സ്വർണാഭരണം വാങ്ങുവാൻ 80,000 രൂപയോളം ചിലവഴിക്കേണ്ടി വരുന്നു. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ 9 കാരറ്റ് സ്വർണാരണങ്ങൾ വിപണിയിൽ എത്തുന്നത്.
ബിസിനസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ടൈറ്റൻ കമ്പനിയുടെ ആഭരണ ബ്രാൻഡായ മിയ ബൈ തനിഷ്ക് 9 കാരറ്റ് സ്വർണാഭരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി 9 കാരറ്റ് സ്വർണത്തിൻ്റെ വിൽപ്പന വിപുലീകരിക്കാനും ബ്രാൻഡ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്താണ് 9 കാരറ്റ് സ്വർണം?
സ്വർണ വില ഉയർന്നതോടെ പല ഉപഭോക്താക്കൾക്കും സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഏറെ ചിലവേറിയ കാര്യമാവുന്നു. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയതോടെയാണ് 9 കാരറ്റ് സ്വർണം വിപണിയിലെത്തിയത്. ഇത് ഭാരം കുറഞ്ഞതും താരതമ്യേന വില കുറഞ്ഞതും, പരിശുദ്ധി കുറഞ്ഞതുമായ സ്വർണമാണ്. നിലവിൽ 24 കാരറ്റ്, 23 കാരറ്റ്, 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെയാണ് സ്വർണത്തിൻ്റെ പരിശുദ്ധി കണക്കാക്കുന്നത്.
സ്വർണക്കുതിപ്പിൻ്റെ സാഹചര്യം പ്രതികൂലമായതോടെയാണ് സർക്കാർ 9 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നൽകിയത്. ജൂണിൽ സ്വർണ വിൽപ്പനയിൽ 60% കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. മിയ ബൈ തനിഷ്ക് നിലവിൽ കനം കുറഞ്ഞ 14K, 18K സ്വർണാഭരണങ്ങളാണ് വിൽക്കുന്നത്. സ്വർണ വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുക എന്നതാണ് പുതിയ 9 കാരറ്റ് സ്വർണത്തിന്റെ ലക്ഷ്യം.

"സ്വർണ വില ഉയരുമ്പോൾ, വില കുറഞ്ഞ ആഭരണങ്ങൾ നൽകേണ്ടത് അനിവാര്യമാണ്." ടൈറ്റൻ കമ്പനിയുടെ ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള റിപ്പോർട്ടിൽ പറഞ്ഞു.
"10,000 രൂപ വിലയിൽ പോലും 9 കാരറ്റ് സ്വർണാഭരണങ്ങളും വെള്ളിയും ഭാവിയിൽ വാങ്ങാൻ സാധ്യതയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അതും സാധ്യമാവും." എന്ന് ചൗള കൂട്ടിച്ചേർത്തു.
9K സ്വർണവും, 24K സ്വർണവും തമ്മിൽ വിലയിലെ വ്യത്യാസം
9K സ്വർണത്തിൻ്റെ വില 10 ഗ്രാമിന് ഏകദേശം 37,000 രൂപയാണ്. എന്നാൽ 24K സ്വർണത്തിന്റെ 10 ഗ്രാമിന് 97,828 രൂപയാണ് വില. അതായത് 24 കാരറ്റിനേക്കാൾ എത്രയോ കുറവാണ് 9 കാരറ്റ് സ്വർണത്തിൻ്റെ വില. മാത്രമല്ല 3% ജിഎസ്ടി ഉൾപ്പെടെ 9K സ്വർണാഭരണത്തിൻ്റെ വിൽപ്പന വില 10 ഗ്രാമിന് ഏകദേശം 38,110 രൂപയാണ്.
വിവാഹ സീസണിൽ 9 കാരറ്റ് വിപണിയിൽ തിളങ്ങുമോ?
കേരളത്തിൽ പൊതുവേ കർക്കിട മാസത്തിൽ ആഘോഷങ്ങൾ വളരെ കുറവാണ്. പ്രത്യേകിച്ച് വിവാഹങ്ങൾ പോലുള്ള ആഘോഷങ്ങൾ. എന്നാൽ ചിങ്ങ മാസത്തിൽ വീണ്ടും വിവാഹ സീസൺ ആരംഭിക്കും. 22 കാരറ്റ് ആഭരണങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് തീർച്ചയായും വരാനിരിക്കുന്ന വിവാഹ സീസണിൽ 9 കാരറ്റ് ആഭരണങ്ങൾ ഒരു അനുഗ്രഹമായിരിക്കും. കനം കുറഞ്ഞ ആഭരണങ്ങളായതിനാൽ ഏത് ഡിസൈനിലും പണിയാൻ സാധിക്കും. മാത്രമല്ല 10 ഗ്രാമിന് 50,000 രൂപ പോലും ചിലവഴിക്കേണ്ടി വരുന്നില്ല എന്നതാണ് ആശ്വാസകരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
