കേൾക്കുമ്പോൾ കൗതുകമായി തോന്നാമെങ്കിലും അടുത്തകാലത്ത് വലിയ പ്രചാരം ലഭിച്ച ഒരു സാമ്പത്തിക ആശയമാണ് ഫയർ അഥവ FIRE. ഇംഗ്ലീഷിലെ ഈ നാല് അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് ഒരു ജീവിതത്തെയാണ്. ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് റിട്ടയർ ഏർലി, അതായത് സാമ്പത്തിക സ്വതന്ത്ര്യത്തിലൂടെ നേരത്തെ വിശ്രമ ജീവിതത്തിലേക്ക് കടക്കാം. എവിടെ നിന്നാണ് ഈ ആശയത്തിന്റെ ഉത്ഭവമെന്ന് കൃത്യമായി അറിയില്ലായെങ്കിലും 1992ൽ പുറത്തിറങ്ങിയ 'യുവർ മണി ഓർ യുവർ ലൈഫ്’ എന്ന പുസ്തകമാണ് ഇതിന് വലിയ ശ്രദ്ധ നേടികൊടുക്കുന്നത്. വിക്കി റോബിനും ജോ ഡോമിഗസും ചേർന്നാണ് പുസ്തകത്തിന്റെ രചന.
കോർപ്പറേറ്റ് ലോകത്ത് നേരത്തെ വിരമിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനുമുള്ള അഗാധമായ ആഗ്രഹം ഈ ദിവസങ്ങളിൽ അസാധാരണമല്ല. പണിയെടുക്കുന്നതിനുള്ള കൂലി ലഭിക്കുന്നില്ലയെന്ന് മാത്രമല്ല പലപ്പോഴും വലിയ അധിക്ഷേപങ്ങൾക്കും അവഗണനകൾക്കും തൊഴിലാളികൾ വിധേയരാകുന്നുവെന്നതും അടിസ്ഥാനപരമായ പ്രശ്നമാണ്. ചെറുപ്പത്തിൽ തന്നെ സാമ്പത്തികമായി സ്വതന്ത്രനാകുന്നത് നിങ്ങളുടെ യഥാർത്ഥ അഭിനിവേശം കണ്ടെത്താനും പിന്തുടരാനും നിങ്ങളെ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട് തന്നെ സ്വസ്തമായ ഒരു ജോലിയേക്കാളും എല്ലാവരും ചിന്തിക്കുന്നത് അതിവേഗത്തിൽ സമ്പാദിക്കുന്നതിനെക്കുറിച്ചാണ്.

എന്താണ് ഫയർ അഥവ FIRE
മിതമായ ചെലവുകളിലും കൂടുതൽ സമ്പാദ്യത്തിലും വിശ്വസിക്കുന്നവരാണ് ഈ ആശയത്തിന്റെ വക്താക്കൾ. ഇത്തരത്തിലുള്ളവർ അവരുടെ വരുമാനത്തിന്റെ 70 ശതമാനം വരെ സമ്പാദ്യത്തിലേക്ക് നീക്കിവെക്കുന്നു. ഇതുവഴി നിക്ഷേപം കൂടുകയും നേരത്തെ തന്നെ റിട്ടയർമെന്റിലേക്ക് പ്രവേശിക്കുവാനും സാധിക്കുന്നു. നേരത്തെ ആസൂത്രണം ചെയ്യുന്നതനുസരിച്ച് നേരത്തെ വിരമിക്കാനും വിശ്രമ ജീവിതത്തിലേക്ക് കടക്കാനും സാധിക്കുന്നു. ഇതിന് ചെലവുകളെ കൃത്യമായി വേർതിരിച്ച് കാണാൻ സാധിക്കണം. അവശ്യ ചെലവുകളും കിട്ടിയാൽ കൊള്ളം എന്ന തരത്തിലുള്ള ചെലവുകളും. വിരമിക്കലിനെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും കൃത്യമായ ധാരണയും കാഴ്ചപ്പാടുമുണ്ടായിരിക്കണം.
എങ്ങനെ നേടാം?
FIRE വേഗത്തിലെത്താൻ സാധിക്കുന്ന ഒരു ആശയമാണ്. കൃത്യമായ പദ്ധതി മാത്രമാണ് ആവശ്യം. ഇതിൽ തന്നെ ഏറ്റവും പ്രധാനം കൂടുതൽ ഉത്സാഹത്തോടെ സമ്പാദിക്കുക. അതായത് പ്രതിമാസ വരുമാനത്തിന്റെ ഏകദേശം 70 ശതമാനം വരെ നിക്ഷേപത്തിലേക്കും സമ്പാദ്യത്തിലേക്കും മാറ്റുക. ചെറുപ്പത്തിൽ തന്നെ വേണ്ടത്ര പണം സ്വരൂപിക്കാനും അതുവഴി നേരത്തെ വിരമിക്കാനും ഇത് നിക്ഷേപകനെ സഹായിക്കുന്നു. ചെലവ് മിതപ്പെടുത്തുക. സമ്പാദിക്കുന്ന കാലത്ത് ഫയർ ആശയത്തിൽ വിശ്വസിക്കുന്നവർ ചെലവഴിക്കാനുള്ള അവസരങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നു. അവസരങ്ങളുണ്ടെങ്കിലും അവർ അമിതമായി ചെലവഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. കഴിയുന്നത്ര ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ആശയം.

നിക്ഷേപത്തിലും ആസൂത്രണത്തിലും അച്ചടക്കം പ്രധാനമാണ്. സമ്പാദിച്ച തുക എത്രയും വേഗം നിക്ഷേപിക്കുകയും അത് പറ്റുന്നത്ര കാലം നിലനിർത്തുകയും വേണം. എന്നിരുന്നാലും, എല്ലാ സമ്പാദ്യവും നിക്ഷേപവും കൃത്യമായ ആസൂത്രണത്തിനും വിലയിരുത്തലിനും ശേഷമാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരക്കാർ തിരഞ്ഞെടുക്കുന്നത് അപകട സാധ്യത കുറഞ്ഞ നിക്ഷേപ മാർഗങ്ങളായിരിക്കും. ചെലവാക്കലുകൾ പരിമിതപ്പെടുത്താൻ ക്രെഡിറ്റ് കാർഡ് പോലുള്ളവ പൂർണമായും ഉപോക്ഷിച്ചായിരിക്കും സമ്പാദ്യം മുന്നോട്ട് കൊണ്ടുപോവുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications