അക്കൗണ്ട് അഗ്രഗേറ്റര്‍ നെറ്റുവര്‍ക്ക്; ഇനി കെവൈസി നിങ്ങള്‍ നല്‍കേണ്ട, ബാങ്കുകള്‍ പങ്കുവച്ചോളും

ബാങ്കിടപാടുകള്‍ക്കായി സുപ്രധാനായ ഒന്നാണ് കെ വൈ സി അഥവാ നോ യുവര്‍ കസ്റ്റമര്‍. ഉപയോക്താവിനെ സംന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും കൃത്യതയോടെ ബാങ്ക് ശേഖരിക്കുന്നത് ഈ കെ വൈ സി പ്രക്രിയയിലൂടെയാണ്. ഒരു പുതിയ വായ്പയ്ക്കായി അപേക്ഷിക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിടപാടുകള്‍ക്കായി സുപ്രധാനമായ ഒന്നാണ് കെ വൈ സി അഥവാ നോ യുവര്‍ കസ്റ്റമര്‍. ഉപയോക്താവിനെ സംന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും കൃത്യതയോടെ ബാങ്ക് ശേഖരിക്കുന്നത് ഈ കെ വൈ സി പ്രക്രിയയിലൂടെയാണ്. ഒരു പുതിയ വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴും, ഇനി ഒരു എല്‍ഐസി പോളിസി വാങ്ങിക്കുവാന്‍ തീരുമാനിച്ചാലും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോഴും കെ വൈ സി ഒഴിവാക്കാനാകാത്ത കാര്യമാണ്.

 
അക്കൗണ്ട് അഗ്രഗേറ്റര്‍ നെറ്റുവര്‍ക്ക്; ഇനി കെവൈസി നിങ്ങള്‍ നല്‍കേണ്ട, ബാങ്കുകള്‍ പങ്കുവച്ചോളും

എന്നാല്‍ കെ വൈ സി സംബന്ധിച്ച നൂലാമാലകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഇനി ഒരല്‍പ്പം ആശ്വാസം ലഭിക്കും. അക്കൗണ്ട് അഗ്രഗേറ്റര്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളാണെങ്കില്‍ ഇനി മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ കെ വൈസി രേഖ നല്‍കേണ്ടതില്ല. അക്കൗണ്ട് ഉടമകളുടെ കെ വൈ സി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് വേണ്ടി ബാങ്കുകള്‍ക്കായുള്ള ഏറ്റവും പുതിയ സംവിധാനമാണ് അക്കൗണ്ട് ആഗ്രിക്കേറ്റര്‍ നെറ്റ് വര്‍ക്ക്. കഴിഞ്ഞ ദിവസമാണ് ഈ സംവിധാനം രാജ്യത്ത് നിലവില്‍ വന്നത്.

 

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) ഉള്‍പ്പെടെയുള്ള എട്ടു ബാങ്കുകളാണ് ഇപ്പോള്‍ ഈ നെറ്റുവര്‍ക്കില്‍ പങ്കാളികളായിട്ടുള്ളത്. എസ്ബിഐയ്ക്ക് പുറമേ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ ഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് പദ്ധതിയിലൂള്ള മറ്റ് ബാങ്കുകള്‍. ഈ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു ബാങ്കിന്റെ ഉപയോക്താവാണ്് നിങ്ങളെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ ബാങ്കുകള്‍ അന്യോന്യം കൈമാറും.

Also Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപAlso Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ

കെ വൈ സി ഡോക്യുമെന്റുകള്‍ നിങ്ങള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചെങ്കില്‍ മാത്രമേ സാധാരണ നിലയില്‍ അക്കൗണ്ട് എടുക്കുന്നതിനും മറ്റ് ഇടപാടുകള്‍ നടത്തുന്നതിനും അനുമതി ലഭിക്കുകയുള്ളൂ. പുതിയ സംവിധാനം പ്രകാരം ഈ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട ഒരു ബാങ്കില്‍ നിന്ന് നിങ്ങള്‍ ഒരു വായ്പ എടുക്കുന്നു എന്ന് കരുതുക. അപ്പോള്‍ നിങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഈ വിനിമയ പ്ലാറ്റ് ഫോം നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷ നല്‍കിയിട്ടുള്ള ബാങ്കിന് കൈമാറുകയാണ് ചെയ്യുക.

യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്കും ബാങ്കിനും ഒരേ സമയം ജോലി ഭാരം കുറയ്ക്കുകയും സമയ ലാഭം നല്‍കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. നെറ്റു വര്‍ക്കില്‍ ഉള്‍പ്പെട്ട എല്ലാ അക്കൗണ്ടുടമകളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്ന കാവല്‍ക്കാരനാണ് അക്കൗണ്ട് അഗ്രഗേറ്റര്‍ എന്ന് പറയാം.

അംഗങ്ങളായ ബാങ്കുകള്‍ ഉപഭോക്താവിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഈ ഡാറ്റാ ബാങ്കിലേക്ക് കൈമാറുന്നു. നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുന്ന ആവശ്യക്കാരായ ബാങ്കുകള്‍ക്ക് ആവശ്യാനുസരണം ഉപഭോക്താവിനെ സംബന്ധിച്ച ഡാറ്റകള്‍ നല്‍കുകയാണ് അക്കൗണ്ട് അഗ്രഗേറ്ററിന്റെ പ്രവര്‍ത്തനം. അതായത് ഇതിലേക്ക് ഡാറ്റാ നല്‍കുന്ന സ്ഥാപനത്തിന് മാത്രമേ ഇവിടെ നിന്നും സ്വീകരിക്കാനുമാകൂ. എപ്പോഴാണോ നിങ്ങളുടെ ബാങ്ക് ഇതില്‍ അംഗമാകുന്നത് അപ്പോള്‍ മുതല്‍ നിങ്ങളുടെ സാമ്പത്തിക ഡാറ്റകളും കൈമാറ്റം ചെയ്യപ്പെടും.

എല്ലാ വിവരങ്ങളും കൈമാറും എന്ന ആശങ്ക ഉപയോക്താക്കള്‍ക്ക് ആവശ്യമില്ല. വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് മുഖേന നടത്തിയിട്ടുള്ള മറ്റ് ഇടപാടുകള്‍, തിരിച്ചടവ് ചരിത്രം നിങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുക. നിലവില്‍ എ എ പ്ലാറ്റ്ഫോമിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയില്‍ അക്കൗണ്ടുടമകള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ട്.

Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

ഏതെല്ലാം ഡാറ്റ എത്ര സമയത്തേക്ക് കൈമാറാം എന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. അതുപോലെ ഏതോക്കെ വിവരങ്ങള്‍ കൈമാറണമെന്നും നമുക്ക് തീരുമാനിക്കാം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട എന്നാണെങ്കില്‍ മറ്റ് വായ്പ വിവരങ്ങള്‍ കൈമാറിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കാം.

ആര്‍ബിഐയുടെ നിയന്ത്രണ വിധേയമായിട്ടാണ് പ്രവര്‍ത്തനങ്ങളെന്നതിനാല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉപയോക്താവിന് പൂര്‍ണമായും വിശ്വസിക്കാവുന്നതാണ്.

Read more about: banking
English summary

What is account aggregator network? how it make easy KYC process? explained | അക്കൗണ്ട് അഗ്രഗേറ്റര്‍ നെറ്റുവര്‍ക്ക്; ഇനി കെവൈസി നിങ്ങള്‍ നല്‍കേണ്ട, ബാങ്കുകള്‍ പങ്കുവച്ചോളും

What is account aggregator network? how it make easy KYC process? explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X