ജീവിക്കണമെങ്കിൽ ജീവശ്വാസത്തോളം പ്രധാനമാണ് പണം. നന്നായി ജോലിചെയ്യുകയും കൃത്യമായ സാമ്പത്തിക ആസൂത്രണവുമുള്ള ഒരു വ്യക്തിക്ക് ജീവിതം സുഗമവും സന്തോഷമുള്ളതുമായിരിക്കും. അതായത് എങ്ങനെ സമ്പാദിക്കുന്നുവോ അതിനുസരിച്ചാണ് ജീവിതം. സമ്പാദിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽ ആ ശ്രമത്തെ ലഘൂകരിക്കാൻ സാധിക്കും.
വലിയ തുക ഒരുമിച്ച് സമ്പാദിക്കാൻ ഒരു പക്ഷെ ഭൂരിപക്ഷം ആളുകൾക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ ദിവസവും ചെറിയ തുക മാറ്റി വച്ചാൽ കുറച്ചുകാലം കൊണ്ട് വലിയ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. പലതുള്ളി പെരുവെള്ളം ആകുന്നതുപോലെ. ഒരു പക്ഷെ ബംബർ ലോട്ടറിയടിക്കാതെ കോടീശ്വരനാകാനും കഴിയും. കോമ്പൗണ്ടിംഗ് രീതി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

കോമ്പൗണ്ടിംഗ്
മൂലധനത്തിലും, സമാഹരിച്ച പലിശയിലും ലഭിക്കുന്ന പലിശയുടെ ഫലമായി ഒരു അസറ്റിന്റെ മൂല്യം എങ്ങനെ വളരുന്നു എന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് കോമ്പൗണ്ടിംഗ്. വളരെ ചുരുക്കിപ്പറഞ്ഞാൽ കൂട്ടിപ്പലിശ തന്നെ. ഈ പ്രതിഭാസത്തിന്റെ മറ്റൊരു പേരാണ് സംയുക്ത പലിശ. ഇതു നിങ്ങളുടെ പണവും, പണത്തിന്റെ സമയ മൂല്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
കോമ്പൗണ്ടിംഗിന്റെ പ്രത്യേകത
പണത്തിന് കിട്ടുന്ന പലിശ കൂടി പ്രിന്‍സിപ്പലിലേക്ക് കൂട്ടുകയും അത് വീണ്ടും നിക്ഷേപിക്കുകയും ചെയ്യുന്നു. അതുവഴി മൂലധനത്തിനും അതിന്റെ പലിശയ്ക്കും വീണ്ടും പലിശ കിട്ടുന്നു. ചെറിയ തുകയാണെങ്കിലും വളരെ നേരത്തെ നിക്ഷേപം തുടങ്ങിയാല്‍ വര്‍ഷങ്ങള്‍ കൊണ്ട് അത് വലിയ തുകയായി മാറും. അഞ്ചു വര്‍ഷം താമസിച്ചാണ് നിക്ഷേപം തുടങ്ങുന്നതെങ്കില്‍ അവസാനം ലഭിക്കുന്ന തുകയില്‍ വലിയ വ്യത്യാസമുണ്ടാകും. അതുകൊണ്ട് നേരത്തെ നിക്ഷേപം തുടങ്ങുക, കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്തുക.
100 രൂപ ലാഭിക്കൂ
ചായയോ കാപ്പിയോ കുടിച്ചും സിഗരറ്റ് വാങ്ങിയും ദിവസവും 100 രൂപ ചിലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഈ 100 രൂപ സൂക്ഷിച്ച് നിക്ഷേപിച്ചാൽ ഭാവിയിൽ ഒരു കോടി രൂപ വരെ നേടാൻ സാധിക്കും. ദിവസവും 100 രൂപ മാറ്റി വച്ചാൽ ഒരു മാസം ഏകദേശം 3000 രൂപ. ഈ പണം നാഷണൽ പെൻഷൻ സിസ്റ്റത്തിലോ, മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ചാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പണം ഒരു കോടി രൂപയിൽ കൂടുതലായി മാറും.
കാൽക്കുലേറ്റർ
25 ആം വയസിൽ നിക്ഷേപം ആരംഭിക്കുന്നതെന്ന് കരുതുക. 60 വയസുവരെ നിക്ഷേപിക്കണം. അതായത് 35 വർഷത്തെ നിക്ഷേപ കാലാവധി. എല്ലാ മാസവും 3000 നിക്ഷേപിച്ചാൽ വർഷം 36,000 രൂപ. 35 വർഷം കൊണ്ട് ആകെ നിക്ഷേപം 12,6000 രൂപയാകും. നിക്ഷേപ കാലയളവിൽ 10 ശതമാനം പലിശ ലഭിച്ചാൽ 1.02 കോടി രൂപ ലഭിക്കും. അതായത് 35 വർഷം കൊണ്ട് ആകെ 1.15 കോടി രൂപ നേടാം.
കൂട്ടുപലിശയ്ക്ക് കീഴിൽ, പലിശയ്ക്കും പലിശ ലഭിക്കും. ആദ്യ മാസം 3000 രൂപയ്ക്ക് 10 ശതമാനം പലിശ ലഭിച്ചുവെന്ന് കരുതുക, അതായത് 300 രൂപ. അടുത്ത മാസം, 6300 രൂപയ്ക്കാണ് പലിശ ലഭിക്കുക ( 3000 + 3000 + 300). അതിന്റെ അടുത്ത മാസവും കൂട്ടുപലിശ ലഭിക്കും. ആ രീതിയിലാണ് ഉയർന്ന തുക പലിശയിനത്തിൽ മാത്രം നേടാൻ സാധിക്കുന്നത്.
ഗുണവും ദോഷവും
നിക്ഷേപകരെ സംബന്ധിച്ച് കോമ്പൗണ്ടിംഗ് ഒരു അനുഗ്രഹമാണ്. അതേസമയം വായ്പയെടുക്കുന്നവരെ സംബന്ധിച്ചു തിരിച്ചടിയാണ്. നിക്ഷേപങ്ങൾ ദീർഘകാലത്തേയ്ക്കു വേണമെന്നും, വായ്പകൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും പറയുന്നതിനുള്ള കാരണവും ഇതു തന്നെ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications