ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലെ വർദ്ധനവ് വളരെ പ്രസക്തമാണ്. എല്ലാതരം ആളുകളും ഇപ്പോൾ ക്രെഡിറ്റ് കാർഡ് വ്യാപകമായി ഉപയോഗിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കുന്നതോടൊപ്പം നിരവധി ആനുകൂല്യങ്ങളാണ് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ അതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ക്രെഡിറ്റ് സ്കോർ എന്താണെന്നും ക്രെഡിറ്റ് കാർഡുമായി ഈ സ്കോറിന് എന്ത് ബന്ധമുണ്ടെന്നും തിരിച്ചറിയുക. നിങ്ങളുടെ മുന്നോട്ടുള്ള വായ്പാ ആവശ്യങ്ങൾക്ക് ഏറ്റവും സുപ്രധാന ഘടകമാണ് ക്രെഡിറ്റ് സ്കോർ.
എന്താണ് ക്രെഡിറ്റ് സ്കോർ
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത അനുസരിച്ചാണ് വായ്പ നൽകുന്നത്. ഇതൊരു മൂന്നക്ക സംഖ്യയാണ്. അതായത്, ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയ ഉൽപ്പന്നങ്ങളുടെ തിരിച്ചടവുകൾ കൃത്യമായി നടത്തിയാൽ ക്രെഡിറ്റ് സ്കോർ വർദ്ധിക്കുന്നു. മാത്രമല്ല ഒരേ സമയം ഒന്നിലധികം വായ്പകൾ എടുത്താൽ അത് ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും.
ക്രെഡിറ്റ് വിനിയോഗ അനുപാതം
നിങ്ങളുടെ ക്രെഡിറ്റ് വായ്പയെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എപ്പോഴും കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതത്തിൽ നിങ്ങളുടെ മൊത്തം വിനിയോഗം പരിമിതപ്പെടുത്തുക. അതായത് നിങ്ങളുടെ ക്രെഡിറ്റ് പരിധി 1 ലക്ഷം രൂപയാണെങ്കിൽ 30,000 രൂപ പരിധിയിൽ വിനിയോഗിക്കുക. അങ്ങനെയെങ്കിൽ 30ശതമാനം മാത്രമാവും നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം. 30 ശതമാനത്തിൽ എല്ലാതരം വിനിയോഗങ്ങളും അവസാനിപ്പിക്കുക.

ക്രെഡിറ്റ് വിനിയോഗ അനുപാതം എങ്ങനെ പ്രധാന ഘടകമാവുന്നു
തിരിച്ചടവുകൾക്കുള്ള കഴിവ്: നിങ്ങളുടെ വായ്പ ഉത്തരവാദിത്തത്തോടെ കൃത്യമായി തിരിച്ചടവുകൾ നടത്തുന്നു എന്നാണ് കുറഞ്ഞ ക്രെഡിറ്റ് ഉപയോഗത്തിലൂടെ മനസിലാക്കുന്നത്. നിങ്ങൾക്ക് പണം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്നും ക്രെഡിറ്റിനെ അമിതമായി ആശ്രയിക്കുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു.
കുറഞ്ഞ ക്രെഡിറ്റ്: ക്രെഡിറ്റ് വിനിയോഗ അനുപാതം നിർണ്ണയിക്കുന്നതിന് ക്രെഡിറ്റ് സ്കോറിംഗ് മോഡലുകളാണ്. ഉയർന്ന ക്രെഡിറ്റ് വിനിയോഗ അനുപാതം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ കുറഞ്ഞ അനുപാതം ഉയർന്ന സ്കോർ നേടാൻ നിങ്ങളെ സഹായിക്കും.
പരിധി ഉയർത്താൽ ആവശ്യപ്പെടാം: നിങ്ങളുടെ വായ്പാ പരിധി നീട്ടിക്കിട്ടാൻ ആവശ്യപ്പെടാം. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വായ്പ നൽകിയവർ പരിശോധിക്കും. ഇതുവഴി നിങ്ങളുടെ ക്രെഡിറ്റ് അനുപാതം കുറവാണെങ്കിൽ മികച്ച വായ്പാ വ്യവസ്ഥകളും പലിശ നിരക്കുകളും തീർച്ചയായും ലഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിർത്താം
- എപ്പോഴും കുറഞ്ഞ പരിധിയിൽ മാത്രം ക്രെഡിറ്റ് കാർഡ് വിനിയോഗങ്ങൾ നടത്തുക. ക്രെഡിറ്റ് പരിധിയുടെ 30% ൽ താഴെ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- ഓരോ മാസത്തേയും പേയ്മെന്റുകൾ കൃതൃ സമയത്ത് തന്നെ അടക്കാൻ ശ്രമിക്കുക. സമയബന്ധിതമായ പേയ്‌മെൻ്റുകൾ പലിശ നിരക്കുകൾ ഒഴിവാക്കാനും മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താനും നിങ്ങളെ സഹായിക്കുന്നു.
- നിങ്ങൾ കൃത്യമായി തിരച്ചടവുകൾ നടത്തുന്ന വ്യക്തിയാണെങ്കിൽ ഉയർന്ന ക്രെഡിറ്റ് പരിധിക്കായി അപേക്ഷിക്കാം. ഉയർന്ന ക്രെഡിറ്റ് പരിധിയുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയും.
- നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിക്കുക. എമന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതത്തെയും ക്രെഡിറ്റ് സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും.
- ഒരു പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ക്രെഡിറ്റ് പരിധി വർദ്ധിക്കും. എന്നാൽ ചില കാരണങ്ങളാൽ താത്കാലികമായി ക്രെഡിറ്റ് സ്കോർ കുറയാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം മനസ്സിലാക്കുന്നതും കൈകാര്യം ചെയ്യുന്നതും മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് നിർണായകമാണ്. എല്ലാ ഇടപാടുകളും കൃത്യ സമയത്ത് തന്നെ അടക്കുക. എപ്പോഴും കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിർത്തണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
