ആരംഭിച്ചതിന് ശേഷം പല കാരണങ്ങള്‍ കൊണ്ടും ഉപയോഗിക്കാതായ ഒരു സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് ബാങ്ക് അക്കൗണ്ട് നമ്മള് മിക്കവര്‍ക്കും കാണും.
ആരംഭിച്ചതിന് ശേഷം പല കാരണങ്ങള്‍ കൊണ്ടും ഉപയോഗിക്കാതായ ഒരു സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് ബാങ്ക് അക്കൗണ്ട് നമ്മള് മിക്കവര്‍ക്കും കാണും. കുറച്ചു വര്‍ഷങ്ങള്‍ ഇടപാടുകള്‍ നടത്താതെ ഇരുന്ന് പിന്നീട് പരിശോധിക്കുമ്പോള്‍ അതില്‍ നിങ്ങള്‍ നിങ്ങളുടേയായുണ്ടായിരുന്ന തുകയും അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. യഥാര്‍ഥത്തില്‍ അതില്‍ ഉണ്ടായിരുന്ന ബാലന്‍സ് നമുക്ക് അര്‍ഹതപ്പെട്ട തുകയല്ലേ? ബാങ്കുമായി ബന്ധപ്പെട്ടാല്‍ ആ തുക നമുക്ക് തിരിച്ചു ലഭിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പലരുടേയും മനസ്സിലുണ്ടാകും. എന്താണ് ഇതിന്റെ സാങ്കേതികത്വം എന്ന് നമുക്കൊന്ന് നോക്കാം.

ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും പണം കാണാതെയായാലും നിങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല എന്നതാണ് ആദ്യത്തെ കാര്യം. ആ തുക തിരിച്ചെടുക്കുവാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സാധിക്കും. ആര്‍ബിഐയുടെ നയങ്ങള്‍ പ്രകാരം രണ്ട് വര്‍ഷമായി യാതൊരു വിധ ഇടപാടുകളും നടക്കാത്ത സേവിംഗ്സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പിന്നീട് പ്രവര്‍ത്തനയോഗ്യമല്ലാത്ത അക്കൗണ്ടുകള്‍ ആയി മാറുകയാണ് ചെയ്യുക. 10 വര്‍ഷക്കാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ട് ആണെങ്കില്‍ ആ അക്കൗണ്ടിലെ ബാലന്‍സ് തുകയും പലിശയുമെല്ലാം 2014ല്‍ ആര്‍ബിഐ അവതരിപ്പിച്ച ഡെപ്പോസിറ്റേഴ്സ് ഡ്യുക്കേഷന്‍ ആന്റ് അവയര്‍നസ്സ് ഫണ്ടിലേക്ക് (ഡെഫ്) മാറ്റപ്പെടുകയാണ് ചെയ്യുക. ഇത്തരം പ്രക്രിയകളെക്കുറിച്ച് അതാത് സമയം നിക്ഷേപകന് ബാങ്ക് അറിയിപ്പുകള് നല്‍കുകയും വേണം. എങ്കിലും ചില സാഹചര്യങ്ങളില്‍ ആ തുക നിക്ഷേപകരില്‍ എത്തിച്ചേരുന്നതില്‍ പരാജയപ്പെടാറുണ്ട്.
ഡെഫ് അക്കൗണ്ടുകളില്‍ ബാലന്‍സ് തുകയില്‍ ആര്‍ബിഐയുടെ മാനദണ്ഡ പ്രകാരമുള്ള പലിശ നിരക്കില്‍ പലിശ ചേര്‍ത്തുകൊണ്ടേയിരിക്കും. ഇത് തിരികെ ലഭിക്കുന്നതിനായി നിങ്ങളുെ ബാങ്കിന്റെ ശാഖയില്‍ ചെന്ന് നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ കെവൈസി രേഖകളും ഒപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് പ്രസ്തുത തുക തിരികെ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് ആര്ബിയുമായി ബന്ധപ്പെടും. നിങ്ങളുടെ കെവൈസി പൂര്‍ത്തീകരിക്കുന്നത് വഴിയും പ്രവര്‍ത്തന യോഗ്യമല്ലാതായ നിങ്ങളുടെ അക്കൗണ്ട് തിരിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് ശീലമാക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണ് അഭികാമ്യം. അതുവഴി പ്രതിമാസ മിനിമം ബാലന്‍സ് ആവശ്യകതയും മറ്റ് അധിക ചാര്‍ജുകളും ഒഴിവാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒപ്പം നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും നോമിനെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും കൃത്യമായി നല്‍കിയിട്ടുണ്ട് എന്നും ഉറപ്പു വരുത്തുക.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications