ഇപിഎഫ്ഒ ഇന്‍ഷുറന്‍സ് സ്‌കീം; പ്രത്യേകള്‍ എന്തൊക്കെയെന്ന് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ മാസമാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) സ്‌കീമിലെ പരമാവധി നേട്ടം 6 ലക്ഷത്തില്‍ നിന്നും 7 ലക്ഷം രൂപയാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉയര്‍ത്തിയത്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 35 മടങ്ങാണിത്. കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന ജീവനക്കാര്‍ക്ക്് ആശ്വാസം നല്‍കുവാനാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇഡിഎല്‍ഐയ്ക്ക് കീഴിലുള്ള ഈ പദ്ധതി പ്രകാരം തൊഴിലെടുക്കുന്ന കാലയളവില്‍ മരണപ്പെട്ടാല്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയൂള്ളൂ. ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുക 2.5 ലക്ഷം രൂപയാണ്. 1.75 ലക്ഷേ രൂപയുടെ ബോണസ് തുകയും പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കും.

 

ഇഡിഎല്‍ഐ സ്‌കീമിന്റെ പ്രത്യേകതകള്‍

ഇഡിഎല്‍ഐ സ്‌കീമിന്റെ പ്രത്യേകതകള്‍

ഇപിഎഫ് സ്‌കീമിന്റെ പരിരക്ഷ നേടുന്ന എല്ലാ സ്ഥാപനങ്ങളും ഇഡിഎല്‍ഐ സ്‌കീമിലും പങ്കാളികളാണ്. ഇഡിഎല്‍ഐ സ്‌കീമിന്റെ ഗുണഭോക്താവ് ആകണമെങ്കില്‍ ആ വ്യക്തി മരണപ്പെടുന്ന മാസത്തിന് മുമ്പ് 12 മാസങ്ങളെങ്കിലും തുടര്‍ച്ചയായി സ്ഥാപനത്തില്‍ തൊഴിലെടുത്തിരിക്കണം. ഈ 12 മാസങ്ങള്‍ക്കുള്ളില്‍ തൊഴിലുടമ മാറിയാലും ജീവനക്കാരന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് പോളിസി ഉടമ മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനിയ്ക്ക് 7 ലക്ഷം രൂപയാണ് ലഭിക്കുക. ഈ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനായി ജീവനക്കാരന്‍ പ്രീമിയം തുകയൊന്നും തന്നെ അടയ്‌ക്കേണ്ടതില്ല. ജീവനക്കാരന് വേണ്ടി വേതനത്തിന്റെ 0.5 ശതമാനം തൊഴില്‍ ദാതാവാണ് അടയ്ക്കുക. 15,000 രൂപയെന്ന വേതന പരിധിയുമുണ്ട്.

നിങ്ങള്‍ക്ക് എത്ര ക്ലെയിം ലഭിക്കും?

നിങ്ങള്‍ക്ക് എത്ര ക്ലെയിം ലഭിക്കും?

ജീവനക്കാരന്റെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് നോമിനിയ്ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കണക്കാക്കുക.അതായത് ക്ലെയിം തുക = 35x അടിസ്ഥാന ശമ്പളത്തിന്റെ ശരാശി + ബോണസ് (ശരാശി ഇപിഎഫ് ബാലന്‍സിന്റെ 50 ശതമാനമോ, അല്ലെങ്കില്‍ പരമാവധി 1.75 ലക്ഷം രൂപയോ) ഇതില്‍ ശമ്പളമെന്നത് അഅടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്താ അലവന്‍സുകള്‍ കൂടി ചേര്‍ന്നതാണ്. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ ശരാശരി അടിസ്ഥാന ശമ്പളവും ക്ഷാമ ബത്താ അലവന്‍സും ചേര്‍ന്ന തുക കഴിഞ്ഞ 12 മാസങ്ങളിലേത് 12,000 രൂപയാണെന്ന് കരുതുക. (35x12,000)+1,75,000 = 5.95 ലക്ഷം രൂപയായിരിക്കും ആ വ്യക്തിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം തുക. ഈ ഉദാഹരണത്തില്‍ , അനുവദിച്ചിരിക്കുന്ന പരമാവധി വേതനം 15,000 രൂപയാണ്. അതിനാല്‍ പരമാവധി ക്ലെയിം തുക 7 ലക്ഷം രൂപയായിരിക്കും.

നോമിനിയ്ക്ക് എങ്ങനെ ക്ലെയി ചെയ്യാം

നോമിനിയ്ക്ക് എങ്ങനെ ക്ലെയി ചെയ്യാം

ഉപയോക്താവിന്റെ മരണ ശേഷം അയാളുടെ നോമിനിയോ, നിയമപ്രകാരമുള്ള പിന്തുടര്‍ച്ചാവകാശിയോ ഇന്‍ഷുറന്‍സ് ക്ലെയിം അവകാശപ്പെടുന്നതിനായി ഇപിഎഫ് ഫോം 5ഐഫ് പൂരിപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച ഫോറം തൊഴില്‍ ദാതാവിനെക്കൊണ്ട് അറ്റ്‌സ്റ്റ് ചെയ്യിപ്പിച്ചു വേണം ഇപിഎഫ്ഒ ഓഫീസില്‍ സമര്‍പ്പിക്കാന്‍. നി തൊഴില്‍ ദാതാവിന്റെ ഒപ്പ് വാങ്ങിക്കുവാന്‍ നോമിനിയ്ക്ക് സാധിക്കുന്നില്ല എങ്കില്‍ ഗസ്റ്റഡ് ഓഫീസര്‍, മജിസ്‌ട്രേറ്റ്, മുനിസിപ്പല്‍ ബോര്‍ഡ് മെമ്പര്‍, ചെയര്‍മാന്‍, സെക്രട്ടറി എന്നിവരില്‍ ആരെയെങ്കിലും കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചാല്‍ മതി. പോസ്റ്റ് മാസ്റ്റര്‍, സബ് പോസ്റ്റ് മാസ്റ്റര്‍, ഇപിഎഫ് റീജ്യണല്‍ കമ്മിറ്റി അംഗം എന്നിവരിരാലെങ്കിലും ഒപ്പു വച്ചാലും മതി.

30 ദിവസത്തിനുള്ള ക്ലെയിം തീര്‍പ്പാക്കും

30 ദിവസത്തിനുള്ള ക്ലെയിം തീര്‍പ്പാക്കും

ഫോറത്തിനൊപ്പം ആവശ്യമായ രേഖകള്‍ കൂടി ചേര്‍ത്തു വേണം സമര്‍പ്പിക്കുവാന്‍. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ള ക്ലെയിം തീര്‍പ്പാക്കും. 30 ദിവസം കഴിഞ്ഞിട്ടും ക്ലെയിം തീര്‍പ്പാക്കിയില്ല എങ്കില്‍ അപേക്ഷകന് ക്ലെയിം തുകയുടെ 12 ശതമാനം പലിശയും ലഭിക്കും. നോമിനിയ്ക്ക് ലഭിക്കുന്ന ഈ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും നികുതി മുക്തമാണ്. ഒപ്പം തൊഴില്‍ ദാതാവിന്റെ പ്രീമിയം തുക കണക്കാക്കുക ബിസിനസ് എക്‌സിപെന്‍ഡിച്വര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ്.

Read more about: epfo
English summary

What Is EPFO Insurance Scheme: Know The Specialties In Malayalam|ഇപിഎഫ്ഒ ഇന്‍ഷുറന്‍സ് സ്‌കീം; പ്രത്യേകള്‍ എന്തൊക്കെയെന്ന് അറിയാം

What Is EPFO Insurance Scheme: Know The Specialties In Malayalam
Story first published: Tuesday, May 18, 2021, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X