ഘര്‍ ഘര്‍ റേഷന്‍ പദ്ധതിയുമായി ഈ ബാങ്ക്; പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

കോവിഡ് കാലത്ത് സാമ്പത്തീകമായി പ്രയാസപ്പെടുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുവാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഘര്‍ ഘര്‍ റേഷന്‍ എന്ന പേരിലുള്ള ഈ പദ്ധതിയ്ക്കായുള്ള മൂൂലധനം

കോവിഡ് കാലത്ത് സാമ്പത്തീകമായി പ്രയാസപ്പെടുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുവാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഘര്‍ ഘര്‍ റേഷന്‍ എന്ന പേരിലുള്ള ഈ പദ്ധതിയ്ക്കായുള്ള മൂലധനം പങ്കിട്ട് നല്‍കിയിരിക്കുന്നത് ബാങ്കിന്റെ ജീവനക്കാര്‍ തന്നെയാണ്. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന  തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഘര്‍ ഘര്‍ റേഷന്‍ പദ്ധതി

ഘര്‍ ഘര്‍ റേഷന്‍ പദ്ധതി

കോവിഡ് വ്യാപനം അതിരൂക്ഷമായി തിരിച്ചടി നല്‍കിയിരിക്കുന്ന 50,000 കുടുബങ്ങള്‍ക്ക് ഘര്‍ ഘര്‍ റേഷന്‍ പദ്ധതിയിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. സഹായമെത്തിക്കും. ജീവനക്കാര്‍ മുന്നിട്ട് നടത്തുന്ന ബാങ്കിന്റെ ആദ്യത്തെ ശ്രമമാണിത്. ഓരോ ജീവനക്കാരും തങ്ങളുടെ വേതനത്തില്‍ നിന്നും ഒരു തുകയാണ് ഈ പദ്ധതിയ്ക്കായി മാറ്റി വച്ചത്. ഒരു ദിവസത്തെ ശമ്പളം മുതല്‍ 1 മാസത്തെ മുഴുവന്‍ വേതനവും വരെ ജീവനക്കാര്‍ പദ്ധതിയ്ക്കായി നല്‍കിയിട്ടുണ്ട്. ഈ കിറ്റ് അര്‍ഹതപ്പെട്ട ഉപയോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തിക്കും. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ബാങ്ക് ജീവനക്കാര്‍ തന്നെയായിരിക്കും കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്നതും.

ഭക്ഷ്യ ഉത്പ്പന്ന കിറ്റ്

ഭക്ഷ്യ ഉത്പ്പന്ന കിറ്റ്

പദ്ധതിയ്ക്ക് കീഴില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന റേഷന്‍ കിറ്റില്‍ വിവിധ തരത്തിലുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളും മറ്റ് അത്യാവശ്യ നിത്യോപയോഗ വസ്തുക്കളും അടങ്ങിയിരിക്കുന്നു. 10 കിലോ ഗ്രാം അരി, അല്ലെങ്കില്‍ ധാന്യപ്പൊടി, 2 കിലോ ഗ്രാം പയര്‍ ധാന്യം, 1 കിലോ പഞ്ചസാര, 1 കിലോ ഉപ്പ്, 1 കിലോ എണ്ണ, 5 പാക്കറ്റ് മസാലപ്പൊടികള്‍, ചായപ്പൊടി, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മറ്റ് അത്യാവശ്യ സാധനങ്ങളും കിറ്റിലുണ്ടാകും. ഒരു മാസത്തേക്ക് ഒരു കുടുംബത്തിനാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ജീവനക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രീ പെയ്ഡ് കാര്‍ഡുകള്‍

പ്രീ പെയ്ഡ് കാര്‍ഡുകള്‍

ഇതിന് പുറമേ നഗര പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്കായി 1800 രൂപ മൂല്യമുള്ള പ്രീ പെയ്ഡ് കാര്‍ഡുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നഗരങ്ങളില്‍ ജീവിക്കുന്ന കുറഞ്ഞ വരുമാനക്കാരായ ഉപയോക്താക്കള്‍ക്കാണ് ഈ പ്രീ പെയ്ഡ് കാര്‍ഡ് ലഭിക്കുക. വീട്ടിലേക്ക് ആവശ്യമായ പലവ്യജ്ഞന സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ കാര്‍ഡ് ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.

ജീവനക്കാരുടെ ഉദ്യമം

ജീവനക്കാരുടെ ഉദ്യമം

കോവിഡ് മഹാവ്യാധിയുണ്ടാക്കിയ പ്രതിസന്ധികളില്‍ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് പരിഹരിക്കുവാന്‍ സാധിക്കുന്നതല്ല, എന്നാല്‍ ഞങ്ങള്‍ക്കാവും വിധം ഞങ്ങളുടെ ഉപയോക്കാക്കളെ സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഘര്‍ ഘര്‍ റേഷന്‍ പദ്ധതി നടപ്പിലാക്കുവാനൊരുങ്ങുന്നത് - ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി വേലായുധന്‍ പറയുന്നു.

എംപ്ലോയീ കോവിഡ് കെയര്‍ സ്‌കീം

എംപ്ലോയീ കോവിഡ് കെയര്‍ സ്‌കീം

സഹായം ആവശ്യമുള്ള ബാങ്ക് ഉപയോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള ശാഖയെ സമീപിക്കാവുന്നതാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ആയിരത്തില്‍ അധികം റേഷന്‍ കിറ്റുകള്‍ ബാങ്ക് വിതരണം ചെയ്തു കഴിഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിനെ സഹായിക്കുന്നതിനായി എംപ്ലോയീ കോവിഡ് കെയര്‍ സ്‌കീമും ഐഡിഎഫ്‌സി ബാങ്ക് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X