സ്വർണത്തിൻ്റെ വിലക്കയറ്റം അനുദിനം വർദ്ധിച്ചു വരുന്നുണ്ട്. സ്വർണ വില ഉയരുന്നതോടെ സ്വർണ വായ്പകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾക്കും, ബിസിനസ്സ്, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കും ആളുകൾ സ്വർണ വായ്പകൾ പരിഗണിക്കുന്നു. മറ്റു വായ്പകളെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ സ്വർണ വായ്പകളിലൂടെ പണം ലഭിക്കുന്നു. മാത്രമല്ല, അമിതമായ രേഖകളുടെ ആവശ്യവുമില്ല.
എന്താണ് സ്വർണ വായ്പ?
ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന സുരക്ഷിത വായ്പകളാണ് സ്വർണ വായ്പകൾ. വായ്പ തുക ലഭിക്കുന്നത് സ്വർണത്തിൻ്റെ നിലവിലെ വിപണി മൂല്യം അനുസരിച്ചായിരിക്കും. സ്വർണം വായ്പക്കായി കൊടുത്താൽ അതേ ദിവസം തന്നെ വായ്പാ തുകയും ലഭിക്കും. ഇന്ത്യയിലെ സ്വർണ വായ്പയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്നും, കടം വാങ്ങുന്നയാൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ ആർബിഐ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം;
ഒരു സ്വർണ വായ്പ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
വായ്പാ അപേക്ഷ: നിങ്ങളുടെ സ്വർണം ഒരു എൻബിഎഫ്സിയിലോ ബാങ്കിലോ കൊണ്ടു പോയാൽ അതിൻ്റെ തൂക്കവും പരിശുദ്ധിയും പരിഗണിക്കുന്നു.
സ്വർണത്തിൻ്റെ മൂല്യനിർണ്ണയം: സ്വർണത്തിന്റെ മൂല്യനിർണ്ണയത്തിന് നിലവിലെ വിപണി മൂല്യം പരിഗണിക്കും. എൻബിഎഫ്സി അല്ലെങ്കിൽ ബാങ്ക് 18 മുതൽ 24 കാരറ്റ് വരെയുള്ള സ്വർണം മാത്രമേ സ്വീകരിക്കൂ.
വായ്പ തുക: സാധാരണയായി വായ്പക്ക് അപേക്ഷിക്കുന്ന സമയത്ത് സ്വർണ മൂല്യത്തിന്റെ 75% വരെയുള്ള LTV അനുപാതത്തെ അടിസ്ഥാനമാക്കിയായിരിക്കും സ്വർണ വായ്പാ തുക കണക്കാക്കുന്നത്.
വായ്പാ തിരിച്ചടവ് ഓപ്ഷനുകൾ: ബുള്ളറ്റ് തിരിച്ചടവ് ഓപ്ഷനുകൾ, ഇഎംഐകൾ എന്നീ തിരിച്ചടവ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം...
സ്വർണം തിരികെ നൽകും: വായ്പ മുഴുവൻ തിരിച്ചടച്ചുകഴിഞ്ഞാൽ സ്വർണം തിരികെ ലഭിക്കും.

ഇന്ത്യയിൽ സ്വർണ വായ്പകൾ ജനപ്രിയമാകുന്നത് എന്തുകൊണ്ട്?
- വേഗത്തിൽ വായ്പാ തുക ലഭിക്കുന്നു. പലപ്പോഴും 10 മിനിറ്റിനുള്ളിൽ ലഭിക്കും.
- സ്വർണം ഈടായി നൽകുന്നതിനാൽ വരുമാന തെളിവ് നൽകേണ്ടതില്ല.
- സാധാരണയായി മൂന്ന് മുതൽ മുപ്പത്തിയാറ് മാസം വരെ കാലാവധിയുള്ള ഒരു ഫ്ലെക്സിബിൾ കാലാവധി ലഭിക്കും.
- ഈട് ഇല്ലാത്ത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശ നിരക്കുകൾ.
സ്വർണ വായ്പകളെക്കുറിച്ചുള്ള ആർബിഐ നിയമങ്ങൾ
സ്വർണ വായ്പാ മേഖലയിലെ കൂടുതൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും വായ്പക്കാരെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2025 ഏപ്രിലിൽ, കരട് നിയമങ്ങൾ പുറത്തിറക്കി. ഓരോന്നും അറിയാം....
- പണയം വച്ച സ്വർണം ആർബിഐ അംഗീകൃത സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ കീഴിലുള്ള വോൾട്ടുകളിലോ ലോക്കറുകളിലോ സൂക്ഷിച്ചിട്ടുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണം.
- സ്വർണത്തിന്റെ മൂല്യനിർണ്ണയത്തിൽ തേർഡ് പാർട്ടി ഓഡിറ്റുകൾ നടത്തുന്നതും അനുയോജ്യമായിരിക്കും.
- കടം വാങ്ങുന്നവർ എന്തിനാണ് വായ്പക്ക് അപേക്ഷിക്കുന്നത് എന്ന കാര്യം വ്യക്തമാക്കുന്ന ഒരു ഡിജിറ്റൽ കൺസൻ്റ് നൽകണം.
- മറ്റു അപകടസാധ്യത കുറയ്ക്കുന്നതിന് ആർബിഐക്ക് വായ്പാ നിബന്ധനകളിൽ പരിധി നിശ്ചയിക്കാൻ കഴിയും.
- 20,000 രൂപക്ക് മുകളിലുള്ള ഏതൊരു വായ്പയും ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യേണ്ടത്.
- കടം കൊടുക്കുന്നവർ പലിശ നിരക്കുകൾ, ലേല നിബന്ധനകൾ, സേവന ഫീസുകൾ എന്നിവ കൃത്യമായി കടം വാങ്ങുന്നവർക്ക് വെളിപ്പെടുത്തണം.
- ലേലങ്ങൾ ന്യായവും സുതാര്യവുമായ പ്രക്രിയയിലൂടെ നടപ്പിലാക്കണം.
- അമിത ലിവറേജ് തടയുന്നതിന് എൽടിവി അനുപാതത്തിലെ 75% എന്ന പരിധി നിർബന്ധമായും പാലിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications