ഹ്രസ്വകാലത്തേക്ക് കൂടുതല്‍ പലിശ നേടാന്‍ ഈ നിക്ഷേപ രീതി സ്വീകരിക്കാം

പരമാവധി 91 ദിവസങ്ങളില്‍ കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപം നടത്തുന്ന സംവിധാനമാണ് ലിക്വിഡ് ഫണ്ടുകള്‍. മൂന്ന് മുതല്‍ 52 ദിവസം വരെയാണ് ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോര്‍ട്ട്‌ഫോളിയോ മെച്യൂരിറ്റി.

സാധാരണ ഗതിയില്‍ പണം സൂക്ഷിക്കുന്നതിനായി നാം ഏവരും ആശ്രയിക്കുന്ന ഒന്നാണ് ബാങ്കുകളിലെ സേവിംഗ്‌സ് അക്കൗണ്ടുകള്‍. സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഇല്ലാത്ത ആരും തന്നെയുണ്ടാവില്ല എന്ന് നമുക്ക് പറയാം. എന്നാല്‍ എന്തെങ്കിലും ഒരാവശ്യം മുന്‍നിര്‍ത്തി നിങ്ങള്‍ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു തുക, അത്യാവശ്യം നല്ലൊരു തുക തന്നെയാണെന്ന് ഇരിക്കട്ടെ. ഉദാഹരണത്തിന് ചെറിയൊരു സംരഭം തുടങ്ങുന്നതിനായോ മറ്റോ നിങ്ങളുടെ സമ്പാദ്യമാണത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ ആരംഭിക്കാനുദ്ദേശിച്ച ഉദ്യമം വൈകിപ്പോവുകയാണ്. പക്ഷേ അതിനായി മാറ്റി വച്ച പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുവാനും വയ്യ, എന്തെന്നാല്‍ ഏത് സമയത്തും സംരഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കേണ്ടതായി വരും എന്നത് തന്നെ.

ഇടപാടുകളിലെ സൗകര്യത്തിനായി നിങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ടിലാണ് ആ തുക നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ അവിടെയാകട്ടെ പലിശ വെറും 2.70 ശതമാനവും. സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ 5 ശതമാനം വരെ പലിശ ലഭിച്ചേക്കാം, പക്ഷേ സാഹചര്യ വശാല്‍ അതിനും വയ്യ. കാലാവധിയെത്താതെ പിന്‍വലിച്ചാല്‍ അതിന് പിഴപ്പലിശയും നല്‍കേണ്ടി വരുമല്ലോ. അപ്പോള്‍ പിന്നെ കൂടുതല്‍ പലിശ കിട്ടുന്ന, സേവിംഗ് അക്കൗണ്ട് പോലെ തുക പിന്‍പലിക്കുന്നതിന് സമയനിബന്ധകളില്ലാത്ത വേറെ ഏത് നിക്ഷേപ പദ്ധതിയാണ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുക എന്നാലോചിച്ചിട്ടുണ്ടോ ?

എങ്കില്‍ ഇനിയും അതിനുത്തരം ആലോചിച്ച് തലപുണ്ണാക്കേണ്ട. എളുപ്പത്തില്‍ നിക്ഷേപിക്കുവാനും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുവാനും സാധിക്കുന്ന ലിക്വിഡ് ഫണ്ട് നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടല്ലോ.

എന്താണ് ലിക്വിഡ് ഫണ്ടുകള്‍?

എന്താണ് ലിക്വിഡ് ഫണ്ടുകള്‍?

പരമാവധി 91 ദിവസങ്ങളില്‍ കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപം നടത്തുന്ന സംവിധാനമാണ് ലിക്വിഡ് ഫണ്ടുകള്‍. മൂന്ന് മുതല്‍ 52 ദിവസം വരെയാണ് ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോര്‍ട്ട്‌ഫോളിയോ മെച്യൂരിറ്റി. മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, ഹ്രസ്വകാല കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍, ട്രഷറി ബില്ലുകള്‍ എന്നിവയിലാണ് ലിക്വിഡ് ഫണ്ടുകള്‍ കൂടുതലായും നിക്ഷേപം നടത്തുന്നത്.

എത്ര ആദായം പ്രതീക്ഷിക്കാം?

എത്ര ആദായം പ്രതീക്ഷിക്കാം?

ഹ്രസ്വകാല നിക്ഷേപങ്ങളില്‍ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ പലിശ ലഭിക്കും എന്നത് തന്നെയാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രധാന സവിശേഷത. ഒപ്പം ഹ്രസ്വ കാല സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മികച്ച ആദായവും ഇതുവഴി നേടാന്‍ സാധിക്കും. ശരാശരി 2.7 ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക്. എന്നാല്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്നും കുറഞ്ഞത് 5 ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. സേവിംഗ്‌സ് അക്കൗണ്ടിന് സമാനമായി തന്നെ നമുക്ക് ആവശ്യം വരുമ്പോള്‍ പണം പിന്‍വലിക്കുവാനും സാധിക്കും.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

ഏറ്റവും കുറഞ്ഞ റിസ്‌ക് ഉള്ള ഡെബ്റ്റ് ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. നിക്ഷേപം പിന്‍വലിക്കുന്നതും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ഓണ്‍ലൈന്‍ രീതിയിലും ഓഫ് ലൈനായും പണം പിന്‍വലിക്കാം. മൂന്നോ നാലോ ക്ലിക്കുകള്‍ കൊണ്ട് നിക്ഷേപം നടത്തുവാനും ഒറ്റ ക്ലിക്ക് കൊണ്ട് പണം പിന്‍വലിക്കുവാനും സാധിക്കുന്ന അത്ര എളുപ്പവും ലഘുവുമാണ് ഇക്വിറ്റി ഫണ്ടുകളുടെ പ്രവര്‍ത്തനരീതി. നിക്ഷേപിച്ച തുക മുഴുവാനായോ ഭാഗികമായോ നിങ്ങളുടെ ആവശ്യം പോലെ തിരിച്ചെടുക്കാം. നിക്ഷേപം പിന്‍വലിച്ചാല്‍ അന്ന് തന്നെ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും.

എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകള്‍?

എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകള്‍?

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളെക്കാളും കൂടുതല്‍ ആദായം ലിക്വിഡ് ഫണ്ടുകള്‍ വഴി നേടാന്‍ സാധിക്കും. നിക്ഷേപം പിന്‍വലിച്ചാല്‍ തുക ബാങ്ക് അക്കൗണ്ടിലെത്താന്‍ എടുക്കുന്ന പരമാവധി സമയം ഒരു ദിവസം മാത്രമാണ്. 91 ദിവസം മാത്രം മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന മറ്റ് ഫണ്ടുകളേക്കാള്‍ ലിക്വിഡ് ഫണ്ടുകളിലെ ആദായത്തില്‍ ഏറ്റക്കുറച്ചില്‍ സാധ്യതകളും കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X