നിക്ഷേപ തന്ത്രങ്ങള്‍ രണ്ട് വിഭാഗമായി തരം തിരിയ്ക്കാം. ആക്ടീവ് ഇന്‍വെസ്റ്റിംഗും പാസ്സീവ് ഇന്‍വെസ്റ്റിംഗും. സ്ഥിരമായി ഓഹരികള്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്ത് ഹ്രസ്വകാല വില ചാഞ്ചാട്ടങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കുന്ന
നിക്ഷേപ തന്ത്രങ്ങള്‍ രണ്ട് വിഭാഗമായി തരം തിരിയ്ക്കാം. ആക്ടീവ് ഇന്‍വെസ്റ്റിംഗും പാസ്സീവ് ഇന്‍വെസ്റ്റിംഗും. സ്ഥിരമായി ഓഹരികള്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്ത് ഹ്രസ്വകാല വില ചാഞ്ചാട്ടങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കുന്നതാണ് ആക്ടീവ് ഇന്‍വെസ്റ്റിംഗ്.

എന്നാല്‍ പാസ്സീവ് ഇന്‍വെസ്റ്റ്മെന്റ് എന്നത് ദീര്‍ഘകാല നിക്ഷേപാസൂത്രണമാണ്. വൈവിധ്യങ്ങളായ ആസ്തി വിന്യാസത്തിലേക്ക് ദീര്‍ഘകാലത്തിലേക്ക് നിക്ഷേപം നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ നാളുകളിലായി പാസ്സീവ് ഇന്‍വെസ്റ്റിംഗിലൂടെ നിക്ഷേപകര്‍ നേട്ടമുണ്ടാക്കുന്നതാണ് കാണുന്നത്. പ്രത്യേകിച്ചും കോവിഡ് പോലുള്ള അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍.
പാസ്സീവ് നിക്ഷേപകര്‍
ചെറിയ ഇടവേളകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്നല്ലാതെ ദീര്‍ഘകാല വളര്‍ച്ചയില്‍ നിന്നും നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവരാണ് പാസ്സീവ് നിക്ഷേപകര്‍. പതിയെ സമ്പത്ത് വളര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. വിപണിയുമായി ബന്ധിക്കപ്പെട്ട ഇന്‍ഡക്സ് ഫണ്ടുകള്‍ വാങ്ങിക്കുക എന്നതാണ് പൊതുവായിട്ടുള്ള ഒരു പാസ്സീവ് ഇന്‍വസ്റ്റ്മെന്റ് രീതി.
നിക്ഷേപങ്ങളെ സക്രിയമായി കൈകാര്യം ചെയ്യുവാന്‍ ഫണ്ട് മാനേജര്‍ വേണ്ട എന്ന തീരുമാനം കൈക്കൊള്ളുന്നവര്‍ക്ക് പാസ്സീവ് ഇന്‍വെസ്റ്റിംഗ് സ്വീകരിക്കാം. ആക്ടീവ് ഇന്വെസ്റ്റിംഗിനേക്കാള് സുരക്ഷിതമായ രീതിയായാണ് പാസ്സീവ് ഇന്‍വെസ്റ്റിംഗ് വിലയിരുത്തപ്പെടുന്നത്.
പാസ്സീവ് ഇന്‍വെസ്റ്റ്മെന്റില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. അടിക്കടിയുള്ള ട്രേഡിംഗ് ഇല്ലാത്തതിനാല്‍ ട്രാന്സാക്ഷന് കോസ്റ്റ് അല്ലെങ്കില്‍ കമ്മീഷന് താരതമ്യേന കുറവായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications