പണം സ്വരൂപിക്കുന്നതിന് വിവേകത്തോടെയുള്ള നിക്ഷേപം നിര്‍ണ്ണായകമാണ്. നിങ്ങളുടെ നിക്ഷേപം വളരാന്‍ എത്ര സമയമെടുക്കുമെന്ന് കണക്കാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് 8:4:3 നിക്ഷേപ നിയമം. 12 ശതമാനം റിട്ടേണ്‍ കണക്കാക്കി നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാനും നാലിരട്ടിയാക്കാനും യഥാര്‍ത്ഥ തുകയുടെ 8 മടങ്ങ് ആക്കാനും എത്ര സമയമെടുക്കുമെന്ന് കണക്കാക്കാന്‍ ഈ നിയമം നിങ്ങളെ സഹായിക്കും.
12 ശതമാനം റിട്ടേണ്‍ ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപം ഏകദേശം 8 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും. 8 വര്‍ഷത്തിന് ശേഷം നിക്ഷേപം 4 വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇരട്ടിയാകും. ഇത് നിക്ഷേപത്തെ 4 മടങ്ങ് ആക്കുന്നു. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം വീണ്ടും ഇരട്ടിയാകുകയും പ്രാരംഭ കോര്‍പ്പസിന്റെ 8 മടങ്ങെത്തുകയും ചെയ്യുന്നു.
കോമ്പൗണ്ടിംഗ്
നിക്ഷേപം എത്രത്തോളം തുടരുന്നുവോ അത്രയധികം കോമ്പൗണ്ടിങില് നിന്ന് പ്രയോജനം നേടാന്‍ സാധിക്കും. ഇതുവഴി നിങ്ങള്‍ക്ക് മൂലധനത്തിലും പലിശയിലും വരുമാനം നേടാന്‍ സാധിക്കുന്നു.

അച്ചടക്കമുള്ള നിക്ഷേപ തന്ത്രം
8:4:3 റൂള്‍ സ്ഥിരവും ദീര്‍ഘകാല നിക്ഷേപ സമീപനവും പ്രോല്‍സാഹിപ്പിക്കുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വൈകാരിക തീരുമാനങ്ങള്‍ എടുക്കാതെ നിക്ഷേപത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു.
പണപ്പെരുപ്പ സംരക്ഷണം
4 ശതമാനം വാര്‍ഷിക പണപ്പെരുപ്പ നിരക്കുള്ള ഈ നിയമം നിങ്ങളുടെ നിക്ഷേപം വളരുണ്ടെന്നും അതിന്റെ പര്‍ച്ചേസിങ് റേറ്റ് നിലനിര്‍ത്തുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നു.
നിങ്ങളുടെ 2 കോടി രൂപ 8 കോടി രൂപയാവാന്‍ എത്ര വര്‍ഷമെടുക്കും?
2 കോടി രൂപ 8 കോടിയാവാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് റൂള്‍ ഓഫ് 72 അല്ലെങ്കില്‍ കൂട്ടുപലിശ ഫോര്‍മുല ഉപയോഗിച്ച് നിര്‍ണ്ണയിക്കാം. 12% വാര്‍ഷിക റിട്ടേണ്‍ വെച്ച് കണക്കാക്കിയാല്‍ 8:4:3 പ്രകാരം 2 കോടി മുതല്‍ 4 കോടി വരെ ഇരട്ടിക്കാന്‍ ഏകദേശം 8 വര്‍ഷമെടുക്കും. രണ്ടാമത്തെ ഇരട്ടിച്ച് 4 കോടി മുതല്‍ 8 കോടി വരെ ആവാന്‍ 7 വര്‍ഷമെടുക്കും.
ആകെ സമയം: 8 വര്‍ഷം (4 കോടി രൂപ വരെ)+7 വര്‍ഷം (8 കോടി രൂപ വരെ)= 15 വര്‍ഷം. അതായത് 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 15 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ 8 കോടി രൂപയായി മാറും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
