സേവന പെന്‍ഷന്‍ പദ്ധതി എന്ത്? എങ്ങനെ? കൂടുതലറിയാം, ഗുണഭോക്താക്കളാകാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേന്ദ്ര ഗവണ്‍മെന്റും കേരള സര്‍ക്കാറും നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. കേരള സര്‍ക്കാറിന്റെ അത്തരം ഉദ്യമങ്ങളില്‍ ഒന്നാണ് സേവന പെന്‍ഷന്‍ സ്‌കീം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹ്യ സുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്തക എന്നതാണ് സേവന പെന്‍ഷന്റെ ലക്ഷ്യം തന്നെ.

 

വിതരണം പ്രാദേശിക ഭരണസംവിധാനങ്ങള്‍ വഴി

വിതരണം പ്രാദേശിക ഭരണസംവിധാനങ്ങള്‍ വഴി

പല ഉപ വിഭാഗങ്ങളായി ഈ പദ്ധതിയെ സര്‍ക്കാര്‍ തരംതിരിച്ചിട്ടുണ്ട്. ഇത്തരത്തിലാണ് പെന്‍ഷന്‍ രീതിയില്‍ സഹായം ആവശ്യക്കാരില്‍ എത്തുന്നത്. ഏകദേശം 16 ലക്ഷത്തില്‍ അധികം വ്യക്തികള്‍ ഇതിനോടകം തന്നെ സേവന പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയ പ്രാദേശിക ഭരണസംവിധാനങ്ങള്‍ വഴിയാണ് പദ്ധതിയ്ക്ക് കീഴിലെ പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്. സേവന പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാമെന്ന് നമുക്ക് നോക്കാം. സേവന പെന്‍ഷന്‍ പദ്ധതിയില്‍ പല വിഭാഗങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. ഓരോ പദ്ധതിയ്ക്കും ഓരോ തരത്തിലുള്ള യോഗ്യതാ മാനദണ്ഡങ്ങളാണുള്ളത്. ഓരോന്നിന്റെയും പ്രത്യേകതകളെന്തെന്ന് നമുക്ക് നോക്കാം.

സേവന പെന്‍ഷന്റെ പ്രധാന പ്രത്യേകതകള്‍

സേവന പെന്‍ഷന്റെ പ്രധാന പ്രത്യേകതകള്‍

സേവന പെന്‍ഷന്‍ പെന്‍ഷന്‍ പദ്ധതിയുടെ മുഖ്യ സവിശേഷതകള്‍ ഇവയൊക്കെയാണ്. സമൂഹത്തിലെ ഏറ്റവും ആവശ്യക്കാരായ വ്യക്തികള്‍ക്ക് സേവന പെന്‍ഷന്‍ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നു. പല വിഭാഗങ്ങളിലും പദ്ധതിയുടെ സേവനങ്ങളെത്തുന്നു. 6 വ്യത്യസ്ത തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളാണ് സേവന പെന്‍ഷന്‍ പദ്ധതിയിലൂടെ നിലവില്‍ നടത്തുന്നത്. മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നീ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

ഗുണഭോക്താക്കള്‍ ആരൊക്കെ?

ഗുണഭോക്താക്കള്‍ ആരൊക്കെ?

കേരള സര്‍ക്കാറിന്റെ കീഴിലുള്ള ഈ പദ്ധതി നടപ്പാക്കുന്നത് സാമൂഹ്യ ക്ഷേമ വകുപ്പാണ്. കാര്‍ഷിക തൊഴിലാളികള്‍, വിഗലാംഗര്‍ തുടങ്ങി സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നു. സമൂഹത്തിലെ പല വിഭാഗത്തിലുമുള്ള വരുമാനം തീരെ കുറഞ്ഞ വ്യക്തികളാണ് സേവന പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. സേവന പെന്‍ഷന്‍ പദ്ധതിയിലേക്കായി ഗുണഭോക്താവ് ഓഹരി നല്‍കേണ്ട ആവശ്യമില്ല. ഓരോ മാസവും നിശ്ചിത തുക പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയാണ് ചെയ്യുക.

ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി

60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. അപേക്ഷകന്റെ കുടുബത്തിലെ പ്രതിവര്‍ഷ വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 10 വര്‍ഷമായോ അതിന് മുകളിലോ കേരള സംസ്ഥാനത്തില്‍ സ്ഥിര താമസക്കാരായ വ്യക്തിയായിരിക്കണം അപേക്ഷകന്‍. സര്‍ക്കാറിന്റെ മറ്റേതെങ്കിലും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന വ്യക്തികള്‍ക്ക് ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ തുകയായി ലഭിക്കുക.

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താവാകാണമെങ്കില്‍ അപേക്ഷകയ്ക്ക് 60 വയസ്സ് പൂര്‍ത്തിയായിരിക്കണം. അപേക്ഷക വിധവയോ വിവാഹമോചനം നേടിയ വ്യക്തിയോ ആയിരിക്കണം. അപേക്ഷയുടെ കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷക പത്ത് വര്‍ഷമോ അതിലധികമോ കാലമായി കേരള സംസ്ഥാനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം. ഒപ്പം സര്‍ക്കാറിന്റെ മറ്റേതെങ്കിലും സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഗുണഭോക്താവ് ആയിരിക്കുകയും ചെയ്യരുത്. ഒപ്പം പുനര്‍വിവാഹിതരായിരിക്കുന്ന വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കുകയില്ല. 1600 രൂപയാണ് പദ്ധതിയ്ക്ക്് കീഴില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക.

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായിട്ടുള്ള സ്ത്രീകള്‍ക്കാണ് ആ പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. അപേക്ഷക പത്ത് വര്‍ഷമോ അതിന് മുകളിലോ ആയി കേരളത്തില്‍ തന്നെ സ്ഥിര താമസം നടത്തുന്ന വ്യക്തിയായിരിക്കണം. അപേക്ഷകയുടെ കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഒപ്പം സര്‍ക്കാറിന്റെ മറ്റേതെങ്കിലും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താവ് ആയിരിക്കുകയും ചെയ്യരുതെന്നും നിബന്ധനയുണ്ട്. 1600 രൂപയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക.

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ വികലാംഗത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. മറ്റേതെങ്കിലും ക്ഷേമ പദ്ധതികളില്‍ അംഗമാകാന്‍ പാടില്ല. അപേക്ഷക അല്ലെങ്കില്‍ അപേക്ഷകന്‍ പത്ത് വര്‍ഷമോ അതിന് മുകളിലോ ആയി കേരളത്തില്‍ തന്നെ സ്ഥിര താമസം നടത്തുന്ന വ്യക്തിയായിരിക്കണം. ഒപ്പം കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം 1 ലക്ഷം രൂപയില്‍ കവിയാനും പാടില്ല. 40 ശതമാനത്തിന് മുകളില്‍ വികലാഗത്വമുള്ള വ്യക്തികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇത് ഉറപ്പുവരുത്തുന്നതിനായി ഒരു മെഡിക്കല്‍ ഓഫീസര്‍ അപേക്ഷകനെ പരിശോധിക്കുന്നതാണ്. 1600 രൂപയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക.

കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍

കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍

അപേക്ഷകന്‍ 10 വര്‍ഷമോ അതിന് മുകളിലോ ആയി കാര്‍ഷിക തൊഴിലുകള്‍ ചെയ്യുന്ന വ്യക്തിയായിരിക്കണം. കേരള ആഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ടില്‍ അംഗത്വമുള്ള വ്യക്തിയായിരിക്കണം അപേക്ഷകന്‍. 60 വയസ്സ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പത്ത് വര്‍ഷമോ അതിന് മുകളിലോ ആയി കേരളത്തില്‍ തന്നെ സ്ഥിര താമസം നടത്തുന്ന വ്യക്തിയായിരിക്കണം അപേക്ഷകന്‍. ഒപ്പം സര്‍ക്കാറിന്റെ മറ്റേതെങ്കിലും ക്ഷേമ പദ്ധതികളില്‍ അംഗമാകാനും പാടില്ല. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ തുകയായി ലഭിക്കുക.

സേവന പെന്‍ഷനായി എങ്ങനെ അപേക്ഷിക്കാം?

സേവന പെന്‍ഷനായി എങ്ങനെ അപേക്ഷിക്കാം?

അപേക്ഷയ്ക്കൊപ്പം ചില രേഖകളും അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടതായുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

  • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • താമസം തെളിയിക്കുന്ന രേഖ
  • വിഗലാംഗ പെന്‍ഷനാണെങ്കില്‍ വികലാംഗത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ജാതി, മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
  • ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍
എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

സേവന പെന്‍ഷന് കീഴിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ എങ്ങനെ അപേക്ഷിക്കണം എന്ന് നമുക്ക് നോക്കാം.

ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതിയ്ക്കായി ഇപ്രകാരം അപേക്ഷിക്കാം

1. സേവന പെന്‍ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ഹോം പേജിലെ അപ്ലിക്കേഷന്‍ ഫോംസ് ക്ലിക്ക് ചെയ്യുക

3.ഇന്ദിര ഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുക്കുക

4. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പരമാവധി സൂക്ഷ്മതയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.

5. അപേക്ഷ ഫോറത്തിനൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ക്കൊപ്പം പഞ്ചായത്ത്, മുനിസപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാം.

6. ബന്ധപ്പെട്ട വകുപ്പ് അപേക്ഷ പരിശോധിക്കുകയും പെന്‍ഷന്‍ തുക അനുവദിക്കുകയും ചെയ്യും.

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയ്ക്കായി ഇപ്രകാരം അപേക്ഷിക്കാം

1. സേവന പെന്‍ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ഹോം പേജിലെ അപ്ലിക്കേഷന്‍ ഫോംസ് ക്ലിക്ക് ചെയ്യുക

3. അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുക്കുക

4. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പരമാവധി സൂക്ഷ്മതയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.

5. അപേക്ഷ ഫോറത്തിനൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ക്കൊപ്പം പഞ്ചായത്ത്, മുനിസപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാം.

6. അപേക്ഷയിന്മേല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ശേഷം പെന്‍ഷന്‍ അനുവദിക്കുന്നതാണ്.

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി

ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതിയ്ക്കായി ഇപ്രകാരം അപേക്ഷിക്കാം

1. സേവന പെന്‍ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ഹോം പേജിലെ അപ്ലിക്കേഷന്‍ ഫോംസ് ക്ലിക്ക് ചെയ്യുക

3. ഇന്ദിര ഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുക്കുക

4. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പരമാവധി സൂക്ഷ്മതയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.

5. അപേക്ഷ ഫോറത്തിനൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ക്കൊപ്പം പഞ്ചായത്ത്, മുനിസപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാം

6. അപേക്ഷയിന്മേല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ശേഷം പെന്‍ഷന്‍ അനുവദിക്കുന്നതാണ്.

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി

ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതിയ്ക്കായി ഇപ്രകാരം അപേക്ഷിക്കാം

1. സേവന പെന്‍ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ഹോം പേജിലെ അപ്ലിക്കേഷന്‍ ഫോംസ് ക്ലിക്ക് ചെയ്യുക

3. ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുക്കുക.

4. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പരമാവധി സൂക്ഷ്മതയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.

5. അപേക്ഷ ഫോറത്തിനൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ക്കൊപ്പം അപേക്ഷ സമര്‍പ്പിക്കുക.

6. അപേക്ഷയിന്മേല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതിന് ശേഷം പെന്‍ഷന്‍ അനുവദിക്കുന്നതാണ്.

കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍

കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍

കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍ പദ്ധതിയ്ക്കായി ഇപ്രകാരം അപേക്ഷിക്കാം

1. സേവന പെന്‍ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. ഹോം പേജിലെ അപ്ലിക്കേഷന്‍ ഫോംസ് ക്ലിക്ക് ചെയ്യുക

3. കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍ തെരഞ്ഞെടുക്കുക

4. . അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പരമാവധി സൂക്ഷ്മതയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.

5. 5. അപേക്ഷ ഫോറത്തിനൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകള്‍ക്കൊപ്പം പഞ്ചായത്ത്, മുനിസപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാം

6. 45 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷ പരിശോധിക്കുകയും പെന്‍ഷന്‍ തുക നല്‍കുകയും ചെയ്യും.

Read more about: pension
English summary

What Is Sevana Pension Scheme? And How To Become A Part Of It, Know In Details |സേവന പെന്‍ഷന്‍ പദ്ധതി എന്ത്? എങ്ങനെ? കൂടുതലറിയാം, ഗുണഭോക്താക്കളാകാം!

What Is Sevana Pension Scheme? And How To Become A Part Of It, Know In Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X