എന്താണ് എസ്‌ഐപി ഇന്‍ഷുറന്‍സ്? മ്യൂച്വല്‍ ഫണ്ട് നിക്ഷേപവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം നടത്തുന്ന വ്യക്തിയാണെങ്കില്‍ ഈ സന്തോഷ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്ന രീതിയാണ്

നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം നടത്തുന്ന വ്യക്തിയാണെങ്കില്‍ ഈ സന്തോഷ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്ന രീതിയാണ് എസ്‌ഐപി നിക്ഷേപങ്ങള്‍ അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകള്‍. ഇത്തരത്തില്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം നടത്തുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിച്ചേക്കാം.

സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

മിക്ക മ്യൂച്വല്‍ ഫണ്ട് ഹൗസുകളും അവരുടെ സ്‌കീമുകളില്‍ എസ്‌ഐപി നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് അധിക നേട്ടമെന്ന നിലയില്‍ സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയെയാണ് എസ്‌ഐപി ഇന്‍ഷുറന്‍സുകള്‍ എന്ന് പറയുന്നത്. നിക്ഷേപകരുടെ നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ടോപ് അപ്പ് എന്ന രീതിയിലാണ് എസ്‌ഐപി ഇന്‍ഷുറന്‍സുകള്‍ പ്രവര്‍ത്തിക്കുക.

എസ്‌ഐപി ഇന്‍ഷുറന്‍സ്

എസ്‌ഐപി ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപകരില്‍ നിന്നും അധിക ചിലവുകള്‍ ഒന്നും ഈടാക്കാതെ തന്നെ ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് എസ്‌ഐപി ഇന്‍ഷുറന്‍സിലൂടെ ചെയ്യുന്നത്. നിക്ഷേപകന്റെ എസ്‌ഐപി തുകയുമായി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ബന്ധിപ്പിക്കും. അത് എത്ര കാലം നിക്ഷേപകന്‍ നിക്ഷേപം നിലനിര്‍ത്തുന്ന അത്രയും കാലം തുടരുകയും ചെയ്യും.

എസ്‌ഐപി നിക്ഷേപകര്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

എസ്‌ഐപി നിക്ഷേപകര്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ

എസ്‌ഐപി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ പ്രതിമാസ എസ്‌ഐപി തുകയുടെ 20 മുതല്‍ 120 മടങ്ങ് ഡെത്ത് കവറേജായി നോമിനിയ്ക്ക് ലഭിക്കും. നിപ്പോണ്‍, ആക്‌സിസ്, പിജിഐഎം എന്നീ ഫണ്ട് ഹൗസുകള്‍ അവരുടെ ചില സ്‌കീമുകളിലെ (പൊതുവേ ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് ഹൈബ്രിഡ് സ്‌കീമുകള്‍ക്ക്) എസ്‌ഐപി നിക്ഷേപകര്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.

ലെഫ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രായ പരിധി

ലെഫ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രായ പരിധി

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയ പ്രായത്തിലും ഉയര്‍ന്ന പ്രായത്തിലും നിബന്ധനകളുണ്ട്. ഈ പ്രായ പരിധി ഓരോ ഫണ്ടുകള്‍ക്ക് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. പരമാവധി പ്രായം 51 വയസ്സും. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കു പ്രായ പരിധി 55 വയസ്സ് വരെയാണ്. നിക്ഷേപകന്‍ നിക്ഷേപം എപ്പോള്‍ അവസാനിപ്പിക്കുന്നുവോ അപ്പോള്‍ എസ്‌ഐപി ഇന്‍ഷുര്‍ പരിരക്ഷയും അവസാനിക്കും.

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്

ഒരു നിക്ഷേപകന്‍ എപ്പോഴാണോ എസ്‌ഐപി ഗഡുക്കള്‍ ആരംഭിക്കുന്നത്, അപ്പോള്‍ മുതല്‍ എസ്‌ഐപിയ്‌ക്കൊപ്പമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ആരംഭിക്കും. ഇന്‍ഷുറന്‍സ് പരിരഷ ലഭിക്കുന്നതിനായി വെയ്റ്റിംഗ് പിരീഡ് ഇല്ല. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിനെ ഉദാഹരണമായെടുത്താല്‍ ആദ്യ വര്‍ഷത്തെ എസ്‌ഐപി ഇന്‍സ്റ്റാള്‍മെന്റ് തുകയുടെ 10 മടങ്ങും രണ്ടാം വര്‍ഷത്തെ ഇന്‍സ്റ്റാള്‍മെന്റ് തുകയുടെ 50 മടങ്ങും മൂന്നാം വര്‍ഷ ഇന്‍സ്റ്റാള്‍മെന്റ് തുകയുടെ 120 മടങ്ങുമാണ് നിക്ഷേപകന് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരമാവധി പരിധി 50 ലക്ഷം രൂപയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

അതായത് ഒരു നിക്ഷേപകന്റെ എസ്‌ഐപി തുക 10,000 രൂപയാണെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്രകാരമായിരിക്കും.

ആദ്യ വര്‍ഷം : 10,000 x 10 = 1,00,000 രൂപ
രണ്ടാം വര്‍ഷം : 10,000 x 10 = 5,00,000 രൂപ
മൂന്നാം വര്‍ഷം : 10, 000 x 120 = 12,00,000 രൂപ
ഇനി നിക്ഷേപകന്റെ ഇന്‍സ്റ്റാള്‍മെന്റ് തുക പ്രതിമാസം 1,00,000 രൂപയായിരുന്നുവെങ്കില്‍ അയാള്‍ക്ക് ലഭിക്കുന്ന പരമാവധി കവറേജ് 50 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കും.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് തുടര്‍ച്ചയായി മികച്ച ആദായം നല്‍കി വരുന്നവയാണ്. ഒറ്റ വര്‍ഷത്തില്‍ തന്നെ നിക്ഷേപ തുക ഇരട്ടിയായി വര്‍ധിപ്പിച്ച് നിക്ഷേപകരെ അതിശയിപ്പിക്കുന്ന നേട്ടം നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകളും ധാരാളമുണ്ട്. മിക്ക മ്യൂച്വല്‍ ഫണ്ടുകളും 90 ശതമാനം മുതല്‍ 90 ശതമാനം വരെയുള്ള ആദായം നിക്ഷേപകര്‍ക്ക് നല്‍കി വരുന്നു. ഒറ്റത്തവണയുള്ള നിക്ഷേപത്തിന് പകരമായി ഓരോ മാസവും നിശ്ചിത തുക നിക്ഷേപം നടത്തുന്ന രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് സ്‌കീം എന്ന് പറയുന്നത്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ആരംഭിക്കുന്ന റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് സമാനമാണിത്.

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം അവസാനിപ്പിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ആ സ്‌കീമില്‍ തുടരുവാന്‍ സാധിക്കും എന്നതും എസ്‌ഐപി നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള രീതിയും ദീര്‍ഘ കാല നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കുവാനുള്ള മാര്‍ഗവും എസ്ഐപി നിക്ഷേപ രീതിയാണ്.

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട്

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട്

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്ഐപി രീയിലാണ് നിക്ഷേപം നടത്തിയിരിക്കുന്നതെങ്കില്‍ 115.66 ശതമാനം ആദായമാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് 10,000 രൂപാ വീതം ഓരോ മാസവും നിക്ഷേപിക്കുവാന്‍ ആരംഭിച്ച വ്യക്തിയുടെ നിക്ഷേപ മൂല്യം ഇപ്പോള്‍ 1,85,394 രൂപയായി വളര്‍ന്നിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X