ചെറുകിട നിക്ഷേപ പദ്ധതികളുടെ പ്രാധാന്യം എന്ത് ?

മാര്‍ച്ച് 31ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കിയാണ് നിശ്ചയിച്ചത്.

മാര്‍ച്ച് 31ന് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കിയാണ് നിശ്ചയിച്ചത്. എന്നാല്‍ ഏപ്രില്‍ 1ന് സര്‍ക്കാര്‍ ആ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഉത്തരവില്‍ പിഴവ് സംഭവിച്ചുവെന്ന് പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.

എന്താണ് ചെറുകിട നിക്ഷേപ പദ്ധതികള്‍?

എന്താണ് ചെറുകിട നിക്ഷേപ പദ്ധതികള്‍?

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഒരു കൂട്ടം നിക്ഷേപ പദ്ധതികളാണ് ചെറുകിട നിക്ഷേപ പദ്ധതികള്‍. പിപിഎഫ്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി),സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), സുകന്യ സമൃദ്ധി സ്‌കീം എന്നിവയാണ് അവയില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതികളിലൂടെ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന പണം സര്‍ക്കാറിലേക്ക് സ്വീകരിക്കപ്പെടുകയും നാഷണല്‍ സ്‌മോള്‍ സേവിംഗ്‌സ് ഫണ്ടി(എന്‍എസ്എസ്എഫ്)ലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സര്‍ക്കാറിലേക്കാണ് പണം എത്തുന്നത് എന്ന് കൊണ്ടു തന്നെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പു കൂടിയുണ്ട്. ഇതില്‍ പല പദ്ധതികള്‍ക്കും നികുതിളവുമുണ്ട്. ഉദാഹരണത്തിന് പിപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.

എങ്ങനെ നിക്ഷേപം നടത്താം? പിന്‍വലിക്കാം?

എങ്ങനെ നിക്ഷേപം നടത്താം? പിന്‍വലിക്കാം?

ചെറുകിട നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നത് പോസ്്റ്റ് ഓഫീസുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ മേഖലയിലെ ചില മുഖ്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുുകള്‍ പോലുള്ള പദ്ധതികള്‍ പോസ്റ്റ് ഓഫീസ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ആവശ്യമായ അപേക്ഷാ ഫോമുകള്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കുന്നതിലൂടെ പോസ്റ്റ് ഓഫീസില്‍ ചെന്നോ ബാങ്ക് ശാഖകളില്‍ ചെന്നോ ചെറുകിട നിക്ഷേപ പദ്ധതികളില്‍ അംഗമാകുവാനോ നിലവിലുള്ള നിക്ഷേപം പിന്‍വലിക്കുവാനോ സാധിക്കും. ഇപ്പോള്‍ മിക്ക ബാങ്കുകളും ഇത്തരം ഇടപാടുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യാനും സംവിധാനം ഒരുക്കുന്നുണ്ട്. പിപിഎഫ് വിഹിതം അടയ്ക്കുന്നതൊക്കെ ഉപയോക്താക്കള്‍ക്ക് നെറ്റ്ബാങ്കിംഗ് വഴി ചെയ്യാവുന്നതാണ്. ഓര്‍ക്കേണ്ട കാര്യം ഈ സ്ഥാപനങ്ങളൊക്കെയും ഇടനിലക്കാര്‍ മാത്രമാണെന്നും നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്നത് സര്‍ക്കാറിലേക്കാണെന്നതുമാണ്.

സ്ഥിര നിക്ഷേപത്തില്‍ നിന്നും ഇവയുടെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?

സ്ഥിര നിക്ഷേപത്തില്‍ നിന്നും ഇവയുടെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. മിക്ക പദ്ധതികളിലും നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എസ്‌സിഎസ്എസ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി 15 ലക്ഷം രൂപയാണ്. പിപിഎഫിന് പ്രതിവര്‍ഷ പരമാവധി നിക്ഷേപ തുക 1.5 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപ തുകയിലുള്ള ഈ പരിധി കാരണം ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള വ്യക്തികള്‍ക്ക് സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല.

പലിശ നിരക്കുകള്‍ക്ക് സ്ഥിരതയില്ലേ?

പലിശ നിരക്കുകള്‍ക്ക് സ്ഥിരതയില്ലേ?

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ എല്ലാ മൂന്ന് മാസം കൂടുമ്പോഴും അവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യും. എങ്കിലും ഒരിക്കല്‍ നിങ്ങള്‍ ഒരു പലിശ നിരക്ക് സ്വീകരിച്ചാല്‍ പിന്നീട് നിരക്ക് കുറഞ്ഞാലും നിങ്ങള്‍ക്ക് നേരത്തെ സ്വീകരിച്ച അതേ നിരക്കില്‍ നിക്ഷേപം തുടരാന്‍ സാധിക്കും. പക്ഷെ പിപിഎഫ് നിരക്കുകള്‍ക്ക് ഇത് ബാധകമല്ല. ഓരോ പാദത്തിലും മാറ്റങ്ങള്‍ക്ക് വിധേയമായി വ്യത്യസ്ത നിരക്കായിരിക്കും ഒരുപക്ഷേ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X