നിക്ഷേപങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ ഒരു നിശ്ചിത ശതമാനം ലിക്വിഡിറ്റി കൂടി നാം പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതായത് എളുപ്പം പണമാക്കി സാധിക്കുന്നവ എന്നര്‍ത്ഥം.
നിക്ഷേപങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ ഒരു നിശ്ചിത ശതമാനം ലിക്വിഡിറ്റി കൂടി നാം പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതായത് എളുപ്പം പണമാക്കി സാധിക്കുന്നവ എന്നര്‍ത്ഥം. കയ്യില്‍ കുറച്ചു പണം വന്നാല്‍ സ്ഥിര നിക്ഷേപം നടത്തുകയോ സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുക എന്നതാണ് പൊതുവേയുള്ള ശീലം. എന്നാല്‍ അത്യാവശ്യമായി ആവശ്യമുള്ള പണമാണെങ്കില്‍ അത് സേവിംഗ്സ് അക്കൗണ്ടിലാണ് സൂക്ഷിക്കുക.

എളുപ്പത്തില്‍ പണ ലഭ്യത ഉറപ്പുവരുത്തുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് ലിക്വിഡ് ഫണ്ടുകള്‍. നിരവധി പേര് സേവിംഗ്സ് അക്കൗണ്ടിന് പകരമായി ലിക്വിഡ് ഫണ്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ ആരംഭിച്ചിട്ടുണ്ട്. പണം എളുപ്പത്തില്‍ നിക്ഷേപിക്കുവാനും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാനും കഴിയുന്ന ല്വിക്വിഡ് ഫണ്ടുകളുടെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
സേവിംഗ്സ് അക്കൗണ്ടിലെ പലിശയേക്കാളും ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാളും ആദായം ലഭിക്കുമെന്നതാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രധാന പ്രത്യേകത. സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് അഞ്ചുശതമാനമെങ്കിലും ആദായം ലഭിക്കും. സേവിംഗ്സ് അക്കൗണ്ടില്‍ നിന്നെന്നപോലെ ആവശ്യമുള്ളപ്പോള്‍ പണം തിരിച്ചെടുക്കുവാനും സാധിക്കും.
91 ദിവസത്തില്‍ക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപിക്കുന്ന പദ്ധതിയാണ് ലിക്വിഡ് ഫണ്ടുകള്‍. നിലവില്‍ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോര്‍ട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നു മുതല്‍ 52 ദിവസം വരെയാണ്. മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഹ്രസ്വകാല കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍, ട്രഷറി ബില്ലുകള്‍ എന്നിവയിലാണ് ഈ ഫണ്ടുകള്‍ കൂടുതലായി നിക്ഷേപം നടത്തുന്നത്. ഏറ്റവും കുറഞ്ഞ റിസ്ക് ഉള്ള ഡെബ്റ്റ് ഫണ്ടുകളാണിവ.
ഓണ്‍ലൈനായോ നേരിട്ടോ പണം തിരിച്ചെടുക്കുവാനും സാധിക്കും. രണ്ടോ മൂന്നോ ക്ലിക്കുകള്‍ കൊണ്ട് ഓണ്‍ലൈനായി നിക്ഷേപിക്കാനും ഒറ്റ ക്ലിക്കു കൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂര്‍ണമായോ ഭാഗികമായോ തിരിച്ചെടുക്കുകയും ചെയ്യാം. നിക്ഷേപം പിന്‍വലിച്ചാല്‍ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടില്‍ കയറും. പരമാവധിയെടുക്കുന്ന സമയം 24 മണിക്കൂറാണ്. ഏഴുമുതല്‍ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിക്ഷേപിക്കുന്നതാണ് കൂടുതല്‍ നേട്ടം ലഭിക്കുവാന്‍ നല്ലത്.
ലിക്വിഡ് ഫണ്ടുകളില്‍നിന്നുള്ള ആദായം മൂലധന നേട്ടമായാണ് പരിഗണിക്കുക. പണംപിന്‍വലിക്കുമ്പോള്‍ മാത്രമാണ് നികുതി ഈടാക്കുക. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം മൊത്ത വരുമാനത്തോടു ചേര്‍ത്ത് ഉള്‍പ്പെടുന്ന സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
