മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ബാങ്കിന്റെ ഈ തീരുമാനം.
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ബാങ്കിന്റെ ഈ തീരുമാനം.

5 മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 6.20 ശതമാനം പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പലിശ നിരക്ക് കുറഞ്ഞിരിക്കുകയും പെട്ടെന്ന് വളരാനുള്ള സാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 5 വര്‍ഷം പോലുള്ള ദീര്‍ഘ കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്തുന്നത് നല്ല തീരുമാനമാകില്ല. അത്തരം സാഹചര്യങ്ങളില്‍ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകളാണ് മികച്ച തീരുമാനം. അവിടെ ഉയര്‍ന്ന നിരക്കിലുള്ള പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമുകളുടെ കാലാവധി 5 വര്‍ഷമാണ്. നിലവില്‍ 7.4 ശതമാനം പലിശ നിരക്കാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ അധികമാണിത്.
15 ലക്ഷം രൂപ വരെയാണ് പരമാവധി ഒരു വ്യക്തിയ്ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. എ്ന്നാല്‍ ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍ അത്തരം പരിധികളൊന്നും തന്നെയില്ല. എന്നാല്‍ രണ്ട് പദ്ധതികളിലും കാലാവധിയെത്തും മുമ്പ് പിന്‍വലിച്ചാല്‍ അധിക ചാര്‍ജുകള്‍ ഈടാക്കും.
ഇതില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനം നികുതുയ്ക്ക് വിധേയമാണ്. 80C വകുപ്പ് പ്രകാരം ഒരാള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്ക്മീല്‍ നിന്നുള്ള ആദായത്തിന്മേല് 1.5 ലക്ഷം രൂപ വരെ നികുതിളവിന് അവകാശപ്പെടാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications