കോവിഡ് രോഗവ്യാപന പ്രതിസന്ധികളുടെ നടുവിലാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചത്. സ്ഥിര വരുമാനം ലക്ഷ്യമിടുന്ന മുതിര്‍ന്ന പൗരന്മാരെയാണ് പലിശ നിരക്കിലുള്ള ഈ ഇടിവ് കൂടുതല്‍ ബാധിച്ചത്.
കോവിഡ് രോഗവ്യാപന പ്രതിസന്ധികളുടെ നടുവിലാണ് ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചത്. സ്ഥിര വരുമാനം ലക്ഷ്യമിടുന്ന മുതിര്‍ന്ന പൗരന്മാരെയാണ് പലിശ നിരക്കിലുള്ള ഈ ഇടിവ് കൂടുതല്‍ ബാധിച്ചത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മുന്‍നിര ബാങ്കുകള്‍ പരവാവധി 6.2 ശതമാനമാണ് പലിശ നിരക്കായി വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് ലഘു നിക്ഷേപ പദ്ധതികള്‍ മെച്ചപ്പെട്ട പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.

മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര ആദായത്തോടു കൂടി അവരുടെ കൈയ്യിലുള്ള സമ്പാദ്യം നിക്ഷേപിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം
സര്‍ക്കാറിന് കീഴിലുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം. നിലവില്‍ 7.40 ശതമാനം പലിശ നിരക്കാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി. താത്പര്യമുള്ളവര്‍ക്ക് വീണ്ടും 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്ക്കുവാന് സാധിക്കും. പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. ഉയര്‍ന്ന പലിശ നിരക്കുംം സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ഈ പദ്ധതി അനുയോജ്യമാണ്. വകുപ്പ് 80c അനുസരിച്ചുള്ള നികുതിയിളവിനും നിക്ഷേപം അര്‍ഹമാണ്.
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി
മിക്ക മുതിര്‍ന്ന പൗരന്മാരും തെരഞ്ഞെടുക്കുന്നത് ബാങ്കുകളിലെ സ്ഥിര നിക്ഷേപം തന്നെയാണ്. മാസത്തിലും പാദവാര്‍ഷിക അര്‍ധ വാര്‍ഷിക, വാര്‍ഷിക നിരക്കില്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ആദായം കൈപ്പറ്റുവാന്‍ സാധിക്കും. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി 5 വര്‍ഷത്തേക്കും അതിന് മുകളിലുമുള്ള കാലയളവിലേക്കുമായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രധാന് മന്ത്രി വയ വന്ദന യോജന
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള റിട്ടയര്‍മെന്റ്, പെന്ഷന് പദ്ധതിയാണ് പ്രധാന് മന്ത്രി വയ വന്ദന യോജന. ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്. 2023 മാര്‍ച്ച് 31 പ്രധാന് മന്ത്രി വയ വന്ദന യോജന പദ്ധതി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിലവില്‍ 7.40 ശതമാനമാണ് പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. പ്രതിമാസ നിരക്കില്‍ പലിശ ലഭിക്കും. 10 വര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി.
പോസ്റ്റ് ഓഫ്സ് മാസ വരുമാന പദ്ധതി
5 വര്‍ഷമാണ് പോസ്റ്റ് ഓഫ്സ് മാസ വരുമാന പദ്ധതിയുടെ കാലാവധി. നിക്ഷേപ കാലാവധി വരെ പലിശ നിരക്കും സ്ഥിരമായി തുടരും. നിലവില്‍ നല്കുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications