ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കായി ആദ്യം മുന്നിലെത്തുന്നത് സേവിംഗ് ബാങ്ക് അക്കൗണ്ടുകളാണ്. ശരാശരി 3 ശതമാനം പലിശ നിരക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കും.
ഹ്രസ്വകാല നിക്ഷേപങ്ങള്‍ നടത്താനൊരുങ്ങുമ്പോള്‍ നമുക്കെല്ലാവര്‍ക്കും എപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിരവധിയാണ്. മൂന്നോ നാലോ മാസങ്ങളിലേക്ക് മാത്രം പണം നിക്ഷേപിക്കുമ്പോള്‍ എവിടെ നിക്ഷേപിക്കുന്നതാണ് ഏറെ ആദായകരം എന്നാണ് എന്നാലോചിച്ചാണ് നാം തലപുകയ്ക്കാറ്. എന്നാല്‍ ഓരോ ഹ്രസ്വകാല നിക്ഷേപ പദ്ധതികള്‍ക്കും അതിന്റെതായ നേട്ടങ്ങളുണ്ട്.

ചെറിയ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കായി ആദ്യം മുന്നിലെത്തുന്നത് സേവിംഗ് ബാങ്ക് അക്കൗണ്ടുകളാണ്. ശരാശരി 3 ശതമാനം പലിശ നിരക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ലഭിക്കും. 80TTA വകുപ്പ് പ്രകാരം 10,000 രൂപ വരെയുള്ള നികുതി വരുമാനം ആദായ നികുതി ഇളവിനും അര്‍ഹമാണ്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി നമുക്ക് ആശ്രയിക്കാവുന്നവയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
സ്ഥിര നിക്ഷേപമല്ലെങ്കില് മറ്റൊരു തിരഞ്ഞെടുപ്പ് ഉള്ളത് സ്വീപ് ഇന്‍, സ്വീപ് ഔട്ട് സ്ഥിര നിക്ഷേപങ്ങളാണ്. എത്ര കാലത്തേക്കാണോ നാം പണം നിക്ഷേപിക്കാനൊരുങ്ങത് അതനുസരിച്ചായിരിക്കും ഇവിടെ ലഭിക്കുന്ന പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ലിക്വിഡ് ഫണ്ടും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ഇവയില്‍ നിന്നും ലഭിക്കുന്ന ആദായം സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്നതിനോട് തുല്യമായിരിക്കും.3.65 ശതമാനമാണ് ലിക്വിഡ് ഫണ്ടില്‍ നിന്നും ശരാശരി ലഭിക്കുന്ന ആദായമായി കണക്കാക്കുന്നത്.
ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കുന്നത് നികുതി ഇളവ് ലഭിക്കുന്നതിന് അനുയോജ്യമല്ല. 5 ലക്ഷമോ അതില്‍ കൂടുതലോ ഉള്ള തുകയാണ് നിക്ഷേപിക്കുന്നതെങ്കില്‍ അള്‍ട്രാ ഷോര്‍ട്ട് ടേം മ്യൂച്വല്‍ ഫണ്ടുകളാണ് അഭികാമ്യം.
അള്‍ട്രാ ഷോര്‍ട്ട് ടേം മ്യൂച്വല്‍ ഫണ്ടില്‍ 3 മുതല്‍ 6 മാസം വരെയാണ് പോര്ട്ടോഫോളിയോയുടെ സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ശരാശരി ആദായം 5.35 ശതമാനമാണ് പ്രതീക്ഷിക്കാവുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
