ബോണ്ടുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യം ബോണ്ട് യീല്ഡിനെക്കുറിച്ചാണ്. ബോണ്ട് യീല്‍ഡ് എന്നത് കൂപ്പണ്‍ അല്ലെങ്കില്‍ പലിശ നിരക്കോ, ൂോണ്ടില് നിന്ന് ലഭിക്കുന്ന യഥാര്‍ഥ ആദായമോ അല്ല.
ബോണ്ടുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ട കാര്യം ബോണ്ട് യീല്ഡിനെക്കുറിച്ചാണ്. ബോണ്ട് യീല്‍ഡ് എന്നത് കൂപ്പണ്‍ അല്ലെങ്കില്‍ പലിശ നിരക്കോ, ൂോണ്ടില് നിന്ന് ലഭിക്കുന്ന യഥാര്‍ഥ ആദായമോ അല്ല. അത് നിക്ഷേപകരുടെ മനസ്സിലുള്ള ബോണ്ടിന്മേലുള്ള പ്രതീക്ഷിത ആദായമാണ്.

സാധാരണഗതിയില്‍ ഒരു സാമ്പത്തീക വ്യവസ്ഥയുടെ പ്രകടനം നന്നായി മുന്നോട്ട് പോകുമ്പോള്‍ പലിശ നിരക്കും പണപ്പെരുപ്പ സമ്മര്‍ദവും ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. അത്തരത്തില്‍ പലിശ നിരക്കിലുള്ള വര്‍ധനവോ, പലിശ നിരക്ക് ഉയരുമെന്നുള്ള പ്രതീക്ഷയോ യീല്‍ഡിലും സമ്മര്‍ദമുണ്ടാക്കും. അതുകാരണം യീല്‍ഡ് ഉയരുകയും ബോണ്ട് മൂല്യം താഴുകയും ചെയ്യും.
എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥയുടെ പ്രകടനം അത്ര മെച്ചമല്ലാത്ത ഒരു സാഹചര്യമാണെങ്കില്‍ നിക്ഷേപകര്‍ ബോണ്ടുകള്‍ വാങ്ങിക്കുവാനായി കൂട്ടം കൂടും. അത്തരം സമയങ്ങളില്‍ മൂലധന സുരക്ഷിതത്വമായിരിക്കും നിക്ഷേപകരുടെ പ്രധാന ലക്ഷ്യം. അതിനാല്‍ ഓഹരി വിപണിയിലെ റിസ്കുകള്‍ ഏറ്റെടുക്കുന്നതിന് പകരം ചെറുതാണെങ്കിലും ഉറപ്പുള്ള ആദായത്തിന് നിക്ഷേപകര്‍ മുന്‍ഗണന നല്‍കും.
ദീര്‍ഘകാല നിക്ഷേപം പിന്തുടരുന്നതിനാല് സമ്പദ് വ്യവസ്ഥ ഉണര്‍വ് കാണിക്കുമ്പോള്‍ തന്നെ റീട്ടെയില്‍ നിക്ഷേപകരും വലിയ നിക്ഷേപകരും ബോണ്ടുകളില്‍ നിന്നും മൂലധന നേട്ടമുണ്ടാക്കും. പലപ്പോഴും റീട്ടെയില്‍ നിക്ഷേപകര്‍ സമ്പദ് വ്യവസ്ഥയുടെ ഇത്തരം കയറ്റിറക്കങ്ങള്‍ ശ്രദ്ധിക്കാതെ തന്നെ ആദായം പ്രതീക്ഷിച്ച് സ്ഥിരമായ നിക്ഷേപം നടത്താറുണ്ട്.
2020ലെ കോവിഡ് രോഗ വ്യാപനത്തിന് ശേഷം യുഎസ് വിപണിയിലേക്ക് വലിയ അളവില്‍ പണം ഒഴുക്കിയിട്ടുണ്ട്. യുഎസിനെ പിന്തുടര്ന്ന് മറ്റ് സാമ്പത്തിക ശക്തികളും വിപണിയിലെ ലിക്വിഡിറ്റി ഉയര്‍ത്തി. അത് പണപ്പെരുപ്പത്തിനും കാരണമായി. അതുകൊണ്ടുതന്നെ ബോണ്ട് യീല്‍ഡുകളും സമ്മര്‍ദത്തിലാവുകയും അവയുടെ ആകര്‍ഷകത്വം കുറയുകയും ചെയ്തു.
പണപ്പെരുപ്പം പരിഗണിക്കാതെ പലരും ഈ സമയത്ത് നിക്ഷേപം നടത്തുകയും ചെയ്തു. എന്നാല്‍ വിവേകികളായ നിക്ഷേപകര്‍ അവരുടെ നിക്ഷേപം ബോണ്ടില്‍ നിന്നും മറ്റ് നിക്ഷേപ വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
