ദീര്‍ഘകാല നിക്ഷേപത്തിനായി ഇന്ത്യയ്ക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചെറുകിട നിക്ഷേപ പദ്ധതിയാണ് പി.പി.എഫ്. അത് സ്ഥിരമായ ആദായം നിക്ഷേപകന് വാഗ്ദാനം ചെയ്യുന്നു.
ദീര്‍ഘകാല നിക്ഷേപത്തിനായി ഇന്ത്യയ്ക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചെറുകിട നിക്ഷേപ പദ്ധതിയാണ് പി.പി.എഫ്. അത് സ്ഥിരമായ ആദായം നിക്ഷേപകന് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും നികുതി കിഴിവുകളും പിപിഎഫില്‍ ലഭിക്കും. പിപിഎഫില്‍ നിക്ഷേപിക്കുന്ന തുകയും പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായവും നികുതി മുക്തമാണ്.

നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ. 2021 ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ വരെ നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന്മേല് നിങ്ങള്‍ക്ക് 7.1 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പിപിഎഫ് പലിശ നിരക്ക് വിലയിരുത്തി പുതുക്കി നിശ്ചയിക്കാറുണ്ട്.
എന്നാല്‍ പലിശ നിരക്ക് മാത്രമല്ലാതെ പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ പിപിഎഫില്‍ നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം. ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് മുഴുവനായും നിങ്ങള്‍ക്ക് നിക്ഷേപത്തിന്മേല് പലിശ നേടാന്‍ സാധിക്കും. മിക്കവരും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍, മിക്കവാറും മാര്‍ച്ച് മാസത്തിലാണ് 80C വകുപ്പ് പ്രകാരമുള്ള നികുതിയളവ് ലഭിക്കുന്നതിനായി വലിയ അളവിലുള്ള നിക്ഷേപം നടത്തുന്നത്. ഒരു വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് പലിശ ഇളവ് ലഭിക്കുക.
മാസത്തിലെ അഞ്ചാമത്തെ ദിവസത്തെയും അവസാന ദിവസത്തെയും മിനിമം ബാലന്സിന്മേലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുക. ഉദാഹരണത്തിന് ഏപ്രില്‍ 1ന് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട ബാലന്‍സ് 50,000 രൂപയാണ്. ഏപ്രില്‍ ആറിന് നിങ്ങള്‍ ഒരു 20,000 രൂപ കൂടി നിക്ഷേപം നടത്തുന്നു. അപ്പോള്‍ നിങ്ങളുടെ ഏപ്രില്‍ മാസത്തെ നിക്ഷേപത്തിന്മേല് പലിശ കണക്കാക്കുന്നത് 70,000 രൂപയ്ക്ക് അല്ല 50,000 രൂപയ്ക്ക് ആയിരിക്കും.
അതായത് നിങ്ങള്‍ പ്രതിമാസം പിപിഎഫില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അത് എല്ലാ മാസവും 5ാം തീയ്യതിയ്ക്ക് മുമ്പ് നടത്തുന്നതാണ് അഭികാമ്യം. എന്നിരുന്നാലും പരമാവധി പലിശ ആദായം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മുഴുവനായും നിക്ഷേപം നടത്തുക തന്നെ വേണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
