ഇന്ത്യന്‍ ജനതയുടെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ് സ്വര്‍ണം. സ്വന്തം ഉപയോഗത്തിനായും സമ്മാനമായി നല്കുവാനും നിക്ഷേപ ഉപാധിയായും പലരും സ്വര്‍ണം വാങ്ങിക്കാറുണ്ട്. വിവാഹം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം അവിഭാജ്യ ഘടകമാണ്.
ഇന്ത്യന്‍ ജനതയുടെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ് സ്വര്‍ണം. സ്വന്തം ഉപയോഗത്തിനായും സമ്മാനമായി നല്കുവാനും നിക്ഷേപ ഉപാധിയായും പലരും സ്വര്‍ണം വാങ്ങിക്കാറുണ്ട്. വിവാഹം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം അവിഭാജ്യ ഘടകമാണ്. കൂടാതെ അക്ഷയ തൃതീയ പോലുള്ള സവിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യത്തിന് കാരണമാകുമെന്ന വിശ്വാസവും ഇവിടെ നടപ്പിലുണ്ട്.

എന്നാല്‍ സ്വര്‍ണം വാങ്ങിക്കുന്ന എല്ലാവര്ക്കും നമ്മുടെ രാജ്യത്ത് നികുതി ബാധ്യത ഇല്ലാതെ എത്ര അളവ് സ്വര്‍ണം കൈയ്യില്‍ വയ്ക്കുവാന്‍ സാധിക്കുമെന്ന് അറിയാമോ? ആദായ നികുതി നിയമം 1961 അനുസരിച്ച് ശ്രോതസ്സ് കാണിക്കാതെ ഒരാള്‍ കൈവശം വച്ചിരിക്കുന്ന സ്വര്‍ണം പിടിച്ചെടുക്കുവാന്‍ ആദായ നികുതി വകുപ്പിന് സാധിക്കും.
എന്നാല്‍ ആദായ നികുതി നിയമം അനുസരിച്ച് ശ്രോതസ്സ് കാണിക്കാവുന്ന സ്വര്‍ണം കൈയ്യില്‍ വയ്ക്കാവുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിങ്ങള്‍ വാങ്ങിയ സ്വര്‍ണമാണെങ്കില്‍ അതിന്റെ യഥാര്‍ഥ ഇന്‍വോയ്സ് സൂക്ഷിക്കാം. പരമ്പരാഗതമായി കൈമാറി കിട്ടിയ സ്വര്‍ണമാണെങ്കില്‍ വില്‍പ്പത്രത്തിന്റെ പകര്‍പ്പോ ഇന്‍വോയിസുകളുടെ പകര്‍പ്പോ കാണിക്കാം.
എത്ര സ്വര്‍ണം കൈയ്യില്‍ സൂക്ഷിച്ചാലും ആദായ നികുതി വകുപ്പിന് ശ്രോതസ്സ് കാണിക്കുവാന്‍ സാധിക്കണം എന്നര്‍ഥം. എന്നാല്‍ താഴെ പറയുന്ന പ്രകാരം അളവ് സ്വര്‍ണം കൈയ്യില്‍ സൂക്ഷിച്ചാല്‍ അവയ്ക്ക് ശ്രോതസ്സ് കാണിക്കുവാന്‍ സാധിച്ചില്ല എങ്കിലും ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കുവാന്‍ സാധിക്കില്ല.
വിവാഹിതയായി സ്ത്രീയാണെങ്കില്‍ 500 ഗ്രാം സ്വര്‍ണം, അവിവാഹിതയായ സ്ത്രീയാണെങ്കില്‍ 250 ഗ്രാം, പുരുഷന് 100 ഗ്രാം എന്നിങ്ങനെയാണ് നികുതിയെ ഭയക്കാതെ ഓരോ വ്യക്തിയ്ക്കും കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
