സാമ്പത്തിക നിക്ഷേപം എന്നാൽ എല്ലാവർക്കും ബാങ്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റാണ്. 7 ദിവസം മുതൽ 10 വർഷം വരെ കാലായളവിൽ നിക്ഷേപ കാലാവധി, ഉറപ്പായ വരുമാനം, നിക്ഷേപ സുരക്ഷ തുടങ്ങിയവയാണ് ഈ താൽപ്പര്യത്തിന് കാരണം. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നതിനേക്കാൾ പലിശ നൽകുന്ന മറ്റ് നിക്ഷേപ പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.
ഇന്ത്യാ പോസ്റ്റിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളിലെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ നേടാൻ സാധിക്കും. എങ്ങനെയാണെന്നാണോ, വിശദമായി അറിയാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തില്‍ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. ഡെപ്പോസിറ്റ് തീയതി മുതൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപം കാലാവധി പൂർത്തിയാകും.
ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് നിക്ഷേപം നടത്താന്‍ അനുവാദമില്ല. അംഗം ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. പ്രവാസി ഇന്ത്യക്കാര്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ നിക്ഷേപം നടത്താന്‍ അനുമതിയില്ല.

പലിശ നിരക്ക്
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക് എല്ലാ ത്രൈമാസത്തിലും കേന്ദ്ര ധനമന്ത്രായലയം വിലയിരുത്തും. ആവശ്യമെങ്കിൽ പലിശ വർധിപ്പിക്കുകയോ അല്ലെങ്കിൽ തൽസ്ഥിതിയിൽ തുടരുകയോ ചെയ്യും. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സർക്കാർ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതായത് നിലവിൽ 7.7 ശതമാനമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് മറ്റൊരു വ്യക്തിക്ക് കൈമാറാൻ കഴിയുമോ?
കഴിയും. താഴെ പറയുന്ന വ്യവസ്ഥകളിൽ ഒരാളിൽ നിന്ന് മറ്റൊരാൾക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് കൈമാറാൻ കഴിയും.
i) അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ നോമിനി/നിയമപരമായ അവകാശികൾക്ക് കൈമാറാം.
(ii) അക്കൗണ്ട് ഉടമയുടെ മരണത്തിൽ ജോയിൻ്റ് ഹോൾഡർക്ക് കൈമാറാം.
(ii) കോടതിയുടെ ഉത്തരവനുസരിച്ച്.
(iii) നിർദ്ദിഷ്‌ട അതോറിറ്റിക്ക് അക്കൗണ്ട് പണയം വെച്ചാൽ.
നികുതി ആനുകൂല്യം
നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്, ഇത് 100 രൂപ മുതൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് അനുവദിക്കുന്നു. നിങ്ങളുടെ നികുതി അടയ്‌ക്കേണ്ട വരുമാനത്തിലും സാധ്യതയുള്ള നികുതി ലാഭത്തിലും കുറവു വരുത്തുകയും ചെയ്യുന്നു.

കൂടുതൽ പലിശ
രാജ്യത്തെ മുൻനിര ബാങ്കുകൾ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നോക്കാം.
എസ്ബിഐ : അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക് : എച്ച്‌ഡിഎഫ്‌സി ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7% ഉം മുതിർന്ന പൗരന്മാർക്ക് 7.50% ഉം വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക് : അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.90% ഉം മുതിർന്ന പൗരന്മാർക്ക് 7.40% പലിശയുമാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്.
ആക്‌സിസ് ബാങ്ക് : ആക്‌സിസ് ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7% ഉം മുതിർന്ന പൗരന്മാർക്ക് 7.50% ഉം വാഗ്ദാനം ചെയ്യുന്നു.
എന്നാൽ തുടക്കത്തിൽ പറഞ്ഞത് പോലെ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് 7.7 ശതമാനമാണ്. അതായത് ബാങ്കുകൾ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നതിനേക്കാൾ പലിശ.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
