സാധാരണ ഇന്ത്യന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകളില്‍ വലിയൊരു ഭാഗവും ഉള്‍ക്കൊള്ളുന്നത് റിയല്‍ എസ്റ്റേറ്റും സ്വര്‍ണവുമാണ്.
സാധാരണ ഇന്ത്യന്‍ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോകളില്‍ വലിയൊരു ഭാഗവും ഉള്‍ക്കൊള്ളുന്നത് റിയല്‍ എസ്റ്റേറ്റും സ്വര്‍ണവുമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി റിയല്‍ എസ്റ്റേറ്റില്‍ നിന്നും ലഭിക്കുന്ന ആദായം താഴ്ന്നു വരികയാണ് ചെയ്യുന്നത്. അതേ സമയം സ്വര്‍ണത്തില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആകര്‍ഷകമായ ആദായം ലഭിക്കുന്നുമില്ല ഒപ്പം സ്വര്‍ണത്തിന് ഉയര്‍ന്ന ഇടപാട് ചിലവുകളുമുണ്ട്.

സ്വര്‍ണവും റിയല്‍ എസ്റ്റേറ്റും അവയുടെ തനതായ ഉപയോഗങ്ങളില്‍ തുടരുക എന്നതല്ലാതെ ഈ രണ്ട് ആസ്തികളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ യുക്തിപരമല്ലാത്ത തീരുമാനമാണ്.
എന്നാല്‍ പെട്ടെന്ന് സ്വര്‍ണത്തില്‍ നിന്നപം റിയല്‍ എസ്റ്റേറ്റില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ അതില്‍ ബാധിക്കപ്പെടുന്ന നികുതി നിയമങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്.
സ്വര്‍ണത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റില്‍ നിന്നും ലഭിക്കുന്ന ദീര്‍ഘകാല - ഹ്രസ്വകാല ആദായങ്ങള്‍ക്ക് ബാധകമാകുന്ന നികുതികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
സ്വര്‍ണത്തിലെ ദീര്‍ഘകാല നിക്ഷേപമെന്നത് 3 വര്‍ഷത്തിലേറെയുള്ള നിക്ഷേപങ്ങളാണ്. നിക്ഷേപത്തിലെ ഹ്രസ്വകാല മൂലധന നേട്ടങ്ങള്‍ക്ക് സ്ലാബ് നിരക്കും ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് 20.8 ശതമാനവുമാണ് നികുതി.
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തവയാണെങ്കില്‍ 1 വര്‍ഷവും ലിസ്റ്റ് ചെയ്യാത്തവയാണെങ്കില്‍ 3 വര്ത്തേക്കുള്ളവയുമാണ് ദീര്‍ഘകാല നിക്ഷേപമെന്ന് പറയുന്നത്. ഇവയുടെ പലിശ നിരക്കിന്മേലുള്ള നികുത സ്ലാബ് നിരക്കിലാണ്. ഹ്രസ്വകാല മൂലധന നേട്ടങ്ങളുടെയും നികുതി നിരക്ക് സ്ലാബ് നിരക്കിലാണ്. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതി നിരക്ക് 20.8 ശതമാനമാണ്.
റിയല്‍ എസ്റ്റേറ്റില്‍ രണ്ട് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണ് ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്ന് പറയുന്നത്. ഇതില്‍ ഹ്രസ്വകാല മൂലധന നേട്ടങ്ങളുടെ നികുതി നിരക്ക് സ്ലാബ് നിരക്കിലാണ്. ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ നികുതി 20.8 ശതമാനവും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
