മിക്ക ആളുകളും വിരമിക്കൽ പദ്ധതികളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ വളരെ വൈകിയാണ്. വിരമിച്ചതിന് ശേഷം മികച്ചൊരു വരുമാനം നേടിയെടുക്കണമെങ്കിൽ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപ പദ്ധതികളെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി ട്രിപിൾ 5 തന്ത്രം പ്രയോഗിക്കുന്നതിലൂടെ നല്ലൊരു വിരമിക്കൽ തുക നേടിയെടുക്കാൻ സാധിക്കും. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോൾ അതുവരെയുള്ള നിക്ഷേപ തുകയിലുള്ള പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തിൽ ഗണ്യമായൊരു മാറ്റം കൊണ്ടുവരുന്നു. വലിയൊരു വിരമിക്കൽ തുക നേടിയെടുക്കാൻ ട്രിപിൾ 5 ഫോർമുല എങ്ങനെ പ്രയോഗിക്കാം എന്ന് നോക്കാം.
ട്രിപിൾ 5 ഫോർമുലയിലെ ആദ്യത്തെ 5 അർത്ഥമാക്കുന്നത് അഞ്ച് വർഷം മുമ്പ് വിരമിക്കുക എന്നതാണ്. അതിനായി എല്ലാവർഷവും 5 ശതമാനം എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വർധിപ്പിക്കണമെന്ന് രണ്ടാമത്തെ 5 കൊണ്ട് ഉദ്ദേശിക്കുന്നു. മൂന്നാമത്തെ 5 അർത്ഥമാക്കുന്നത് തുടർച്ചയായി നിക്ഷേപം നടത്തുന്നതിലൂടെ 55 വയസാകുമ്പോഴേക്കും 5.28 കോടി രൂപയുടെ ഫണ്ട് ലഭിക്കും എന്നുള്ളതാണ്. അപ്പോൾ ട്രിപിൾ 5 ഉപയോഗിച്ചുള്ള എസ്.ഐ.പിയിൽ ചെറിയൊരു മാറ്റം വരുത്തുന്നതിലൂടെ സമയത്തിന് മുമ്പ് നിങ്ങൾക്ക് വിരമിക്കാനും നല്ലൊരു വിരമിക്കൽ ഫണ്ട് നേടിയെടുക്കാനും സാധിക്കുന്നു.

ഉദാഹരണമായി, നിങ്ങൾ 25 വയസ് മുതൽ എസ്.ഐ.പിയിൽ 30 വർഷത്തിന് മുകളിൽ എല്ലാ മാസവും 10,000 രൂപ നിക്ഷേപിക്കാൻ തുടങ്ങുകയും അത് ഓരോ വർഷവും 5 ശതമാനം വർധിപ്പിക്കുകയും ശരാശരി 12 ശതമാനം റിട്ടേൺ നൽകുകയും ചെയ്യുന്നുവെന്ന് കരുതുക. 55 വയസാകുമ്പോഴേക്കും നിങ്ങളുടെ മൊത്തം നിക്ഷേപം ഏകദേശം 79.73 ലക്ഷം രൂപയായിരിക്കും. അപ്പോൾ ഏകദേശം 4.48 കോടി രൂപ പലിശയിനത്തിൽ ലഭിക്കുകയും മൊത്തം വരുമാനം 5.28 കോടി രൂപയായി ഉയരുകയും ചെയ്യുന്നു. ദീർഘകാല മൂലധന നേട്ട നികുതി അടച്ചതിന് ശേഷവും വിരമിക്കുന്ന സമയത്ത് ഒരു സ്ഥിര നിക്ഷേപത്തിൽ 6 ശതമാനം പലിശ നിരക്കിൽ പോലും, നിങ്ങൾക്ക് ഗണ്യമായ പെൻഷൻ ലഭിക്കും. 4.74 കോടി രൂപയ്ക്ക് ശേഷമുള്ള നികുതി കണക്കിൽ, നിങ്ങൾക്ക് പ്രതിവർഷം 6 ശതമാനത്തിൽ ഏകദേശം 28.42 ലക്ഷം രൂപ ലഭിക്കും. ഇത് പ്രതിമാസം ഏകദേശം 2.37 ലക്ഷം രൂപയ്ക്ക് തുല്യമാണ്.
ഇക്വിറ്റി മൂച്വൽ ഫണ്ടിൽ 10,000 രൂപ പ്രതിമാസ എസ്.ഐ.പിയിൽ 30 വർഷത്തേക്ക് നിക്ഷേപിക്കുകയും അത് വർഷത്തിൽ 5 ശതമാനം ഉയർത്തുകയും ചെയ്യുമ്പോൾ 12 ശതമാനം റിട്ടേൺ ഉണ്ടാകുന്നു. അതിലെ മുഴുവൻ കണക്കുകൂട്ടലും നമുക്കൊന്ന് നോക്കാം. ആകെ നിക്ഷേപം 79,72,662 രൂപയും ദീർഘകാല മൂലധന നേട്ടം 4,47,61,398 രൂപയുമാകുമ്പോൾ മൊത്തം തുക 5,27,34,060 രൂപ ആയിരിക്കും. അതിൽ 52634060 രൂപയിലാണ് നികുതി ഈടാക്കുക. 52634060 രൂപയിൽ 10 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി 5263406 രൂപയായിരിക്കും. നികുതിക്ക് ശേഷമുള്ള ആകെ തുക 47370654 രൂപയാകുമ്പോൾ 6 ശതമാനം വാർഷിക വരുമാനത്തിൽ 2842239.24 രൂപയായിരിക്കും. അപ്പോൾ പ്രതിമാസ വരുമാനം 236853.27 ആയിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
