കുട്ടികള്‍ക്ക് കിട്ടിയ വിഷുക്കൈനീട്ടം എങ്ങനെ ഉപയോഗിക്കാം?

പഴയകാലത്തെപ്പോലെ കുട്ടികള്‍ക്ക് ഇപ്പോള്‍ ചില്ലറത്തുട്ടുകള്‍ മാത്രമല്ലല്ലോ വിഷുക്കൈനീട്ടമായി കിട്ടുന്നത്. എല്ലാ ബാങ്കുകളിലും കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ലഭ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ കുട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയകാലത്തെപ്പോലെ കുട്ടികള്‍ക്ക് ഇപ്പോള്‍ ചില്ലറത്തുട്ടുകള്‍ മാത്രമല്ലല്ലോ വിഷുക്കൈനീട്ടമായി കിട്ടുന്നത്. മാതാപിതാക്കളില്‍ നിന്നും അയല്‍വക്കത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അങ്ങനെ കനമുള്ള തുകകള്‍ തന്നെയാണ് ഇക്കാലത്ത് കുട്ടികള്‍ക്ക് വിഷുക്കൈനീട്ടമായി ലഭിക്കുന്നത്. വൈകുന്നേരമാകുമ്പോഴേക്കും മിക്കവാറും നല്ലൊരു തുക തന്നെ അവരുടെ കൈയ്യില്‍ കാണാം. തുക വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് എങ്ങനെ ചിലവഴിക്കണമെന്ന് കൂടി കുട്ടിയെ പഠിപ്പിക്കാനുള്ള നല്ല സമയം കൂടിയാണിത്. അതിലൂടെ പണത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ ചിലവഴിക്കണമെന്നും സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയുള്ള അടിസ്ഥാന പാഠങ്ങള്‍ കുട്ടിക്ക് ഇതിലൂടെ പറഞ്ഞു കൊടുക്കുകയുമാകാം.

വിഷുക്കൈനീട്ടം എന്ത് ചെയ്യണം ?

വിഷുക്കൈനീട്ടം എന്ത് ചെയ്യണം ?

കുട്ടിക്ക് കിട്ടിയ വിഷുക്കൈനീട്ടം എന്ത് ചെയ്യണം ? അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് അടിച്ചു പൊളിച്ചു തീര്‍ക്കാം. അതല്ലയെങ്കില്‍ ഭാവിയില്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിനായി എവിടെയെങ്കിലും നിക്ഷേപിക്കാം. അതിലൂടെ കുട്ടിയില്‍ സമ്പാദ്യ ശീലം വളര്‍ത്തുകയും ചെയ്യാം. എന്നാല്‍ ഈ ചെറിയ തുകയൊക്കെ എവിടെ നിക്ഷേപിക്കുവാനാണ് എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുന്നത്. എത്ര ചെറിയ തുകയായാലും അത് നിക്ഷേപിക്കുവാനുള്ള സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് പലതുമുണ്ട്. ബാങ്ക് അക്കൗണ്ടു മുതല്‍ മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കാം. വിഷുക്കൈനീട്ടത്തിലൂടെ ലഭിക്കുന്ന തുക നിക്ഷേപിച്ചു തുടങ്ങുന്നത് വഴി തുടര്‍ന്ന് നിങ്ങളുടെ കുട്ടിയ്ക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മറ്റ് സന്തോഷ സമ്മാനങ്ങളായി ലഭിക്കുന്ന തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതിന് അവര്‍ക്ക് പ്രചോദനമാകും.

കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍

കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍

എല്ലാ ബാങ്കുകളിലും കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ ലഭ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടാകുവാന്‍ ഇത്തരം അക്കൗണ്ടുകള്‍ എടുത്ത് അതിലൂടെ ഇടപാടുകള്‍ നടത്തി ശീലിക്കുന്നത് വഴി സാധിക്കും. മുതിര്‍ന്നവര്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ പോലെ തന്നെയാണ് കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് ബാങ്ക് സേവനങ്ങളും. നിക്ഷേപിക്കുന്ന പണത്തിന് പലിശ ലഭിക്കുന്നതിനോടൊപ്പം മുതിര്‍ന്നവര്‍ക്കുള്ള അക്കൗണ്ടിലെ സേവനങ്ങളെല്ലാം കുട്ടികളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലും ലഭിക്കും.

സേവനങ്ങള്‍ എങ്ങനെ?

സേവനങ്ങള്‍ എങ്ങനെ?

പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ മാതാപിതാക്കളുമായി ചേര്‍ന്നാണ് കുട്ടികള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കുവാന്‍ സാധിക്കുക. പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാം. എന്നാല്‍ കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് അക്കൗണ്ടില്‍ ചില പ്രവര്‍ത്തന നിബന്ധനകള്‍ കൂടി ബാങ്കുകള്‍ ഏര്‍പ്പെടുത്താറുണ്ട്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് അതിലൊന്ന്. കാര്‍ഡ് വഴി 2500 രൂപ മുതല്‍ 5,000 രൂപ വരെ മാത്രമാണ് കുട്ടികള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുക. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയും പരിധിയുണ്ട്. 18 വയസ്സ് പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്ക് അവരുടെ അക്കൗണ്ട് മുതിര്‍ന്നവര്‍ക്കുള്ള സാധാരണ അക്കൗണ്ടുകളാക്കി മാറ്റാന്‍ സാധിക്കും. പിന്നീട് മാതാപിതാക്കള്‍ ആ അക്കൗണ്ടില്‍ തുടര്‍ന്ന് ഇടപെടാന്‍ സാധിക്കുകയില്ല.

കുട്ടികള്‍ക്കുള്ള അക്കൗണ്ടുകള്‍

കുട്ടികള്‍ക്കുള്ള അക്കൗണ്ടുകള്‍

എസ്ബിഐയില്‍ പെഹലാ കദം എന്ന പേരില്‍ പത്തു വയസു വരെയുള്ളവര്‍ക്കും പെഹലാ ഉദാന്‍ എന്ന പേരില്‍ പത്തു മുതല്‍ 18 വയസു വരെയുള്ളവര്‍ക്കും അക്കൗണ്ടുകള്‍ ലഭ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, മാതാവിന്റെയോ പിതാവിന്റേയോ കെവൈസി രേഖകള്‍ എന്നിവയാണ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതനായി ആവശ്യമുള്ളത്. 18 വയസിനു താഴെയുള്ളവര്‍ക്കായി ഫഡറല്‍ ബാങ്കില്‍ ഫെഡ് ഫസ്റ്റ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

ഇനി വിഷുക്കൈനീട്ടം കിട്ടിയ തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുവാനാണ് താത്പര്യമെങ്കില്‍ അതിനും സാധിക്കും. കുട്ടികളുടെ പേരില്‍ തന്നെ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളുടെ കസ്റ്റോഡിയന്‍ മാതാപിതാക്കള്‍ ആയിരിക്കും.

18ന് വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ മാതാപിതാക്കളിലാരെങ്കിലും ഫോളിയോ ആരംഭിച്ചതിന് ശേഷം മാത്രമേ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂ

Read more about: savings
English summary

what kids can do with their vishukaineettam? kids investment schemes in detail

what kids can do with their vishukaineettam? kids investment schemes in detail
Story first published: Wednesday, April 14, 2021, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X