പിപിഎഫ് നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകര്‍ക്ക് എന്തൊക്കെ ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് എന്നത് ദീര്‍ഘകാല നിക്ഷേപത്തിന് ഏറെ പേര്‍ ആശ്രയിക്കുന്ന നിക്ഷേപ പദ്ധതിയാണ്. റിസ്‌ക് ഇല്ലാത്ത നിക്ഷേപ പദ്ധതി എന്ന നിലയിലും പിപിഎഫിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. നിലവില്‍ പിപിഎഫില്‍ ലഭിക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.1 ശതമാനമാണ്. സര്‍ക്കാറിന്റെ കീഴിലുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ് പിപിഎഫ്.

 

പിപിഎഫ് നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകര്‍ക്ക് എന്തൊക്കെ ചെയ്യാം?

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായോ, അവരുടെ വിവാഹത്തിനായോ അതുപോലുള്ള മറ്റ് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായോ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന കുറഞ്ഞ റിസ്‌ക് മാത്രം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിപിഎഫ് ഏറെ അനുയോജ്യമാണ്. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. 15 വര്‍ഷത്തെ ഈ നിക്ഷേപ കാലാവധി അവസാനിച്ചാല്‍ പിന്നീട് നിക്ഷേപം എന്ത് ചെയ്യണമെന്നതും നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ പിപിഎഫ് നിക്ഷേപകര്‍ക്ക് മുന്നില്‍ 3 സാധ്യതകളാണുള്ളത്. പിപിഎഫ് തുക പിന്‍വലിക്കല്‍, നിക്ഷേപം കൂടാതെ പിപിഎഫ് അക്കൗണ്ട് കാലാവധി ദീര്‍ഘിപ്പിക്കല്‍, നിക്ഷേപത്തോടുകൂടി പിപിഎഫ് അക്കൗണ്ട് ദീര്‍ഘിപ്പിക്കല്‍ എന്നിവയാണവ.

പിപിഎഫ് അക്കൗണ്ട് കാലാവധി ദീര്‍ഘിപ്പിക്കുവാനാണ് നിക്ഷേപകന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അതിനായി കൃത്യമായി പൂരിപ്പിച്ചിരിക്കുന്ന അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പിപിഎഫ് അക്കൗണ്ട് നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന 15 ാം വര്‍ഷം നിങ്ങള്‍ നിക്ഷേപത്തോടു കൂടി അക്കൗണ്ട് ദീര്‍ഘിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിക്ഷേപം തുടരാതെ അക്കൗണ്ട് ദീര്‍ഘിപ്പിക്കുന്നതിനായി അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ടതില്ല.

മോഡി സര്‍ക്കാറിന്റെ 7 വര്‍ഷങ്ങള്‍; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൗലിക ഘടകങ്ങള്‍ മെച്ചപ്പെട്ടോ?

അത്തരം സാഹചര്യങ്ങളില്‍ പിപിഎഫ് അക്കൗണ്ട് ബാലന്‍സ് തുകയിന്മേല്‍ അക്കൗണ്ട് ഉടമയ്ക്ക് പലിശയും നികുതു ഇളവുകളും തുടര്‍ന്ന് ലഭിക്കുകയും ചെയ്യും. ഇഇഇ സ്റ്റാറ്റസ് ഉള്ളതിനാല്‍ പിപിഎഫില്‍ നിക്ഷേപിക്കുമ്പോഴും, പിപിഎഫില്‍ നിന്നുള്ള പലിശയ്ക്കും, മെച്യൂരിറ്റി തുകയ്ക്കും പൂര്‍ണമായും നികുതി ഇളവ് ലഭിക്കും.

Read more about: ppf
English summary

What Should An investor do? If The PPF investment term expires, Know in details|പിപിഎഫ് നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകര്‍ക്ക് എന്തൊക്കെ ചെയ്യാം?

What Should An investor do? If The PPF investment term expires, Know in details
Story first published: Tuesday, June 1, 2021, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X