നിശ്ചിത തീയ്യതിയ്ക്കുള്ളി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ മുഴുവന്‍ അടച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് മേല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് അധിക ചാര്‍ജുകള്‍ പിഴയായി നല്‍കേണ്ടി വരും.
നിശ്ചിത തീയ്യതിയ്ക്കുള്ളി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ മുഴുവന്‍ അടച്ചു തീര്‍ക്കുവാന്‍ സാധിച്ചില്ല എങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് മേല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് അധിക ചാര്‍ജുകള്‍ പിഴയായി നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബാക്കിയുള്ള തുകയ്ക്ക് 30 മുതല്‍ 49 ശതമാനം വരെയാണ് പലിശ അടയ്ക്കേണ്ടി വരിക. പുതിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പലിശ രഹിത കാലാവദി റദ്ദ് ചെയ്യുവാനും ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക അടയ്ക്കാതിരിക്കുന്നത് വഴി കാരണമാകാം. ഒപ്പം കാര്‍ഡ് ഉടമയുടെ ക്രെഡിറ്റ് സ്കോറിനെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ യഥാസമയത്തുള്ള തിരിച്ചടവ് മുടങ്ങിയാല്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെ മുഴുവന്‍ തുകയും തിരിച്ചടയ്ക്കുവാന്് സാധിക്കാത്ത വ്യക്തികള്‍ക്ക് ആ മുഴുവന്‍ തുകയോ അല്ലെങ്കില്‍ അതിലൊരു ഭാഗമോ ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്സ് (ഇഎംഐ -കള്‍) ആക്കി മാറ്റുവാന്‍ സാധിക്കും. എത്ര തുകയാണോ പെട്ടെന്ന് അടയ്ക്കുവാന്‍ സാധിക്കുക, അതിനെ അടിസ്ഥാനമാക്കിയാണ് ഇംഎംഐ തുക നിശ്ചയിക്കുക. ഇഎംഐയാക്കി മാറ്റുമ്പോഴുള്ള പലിശ നിരക്ക്, ഈടാക്കുന്ന ചാര്‍ജുകളേക്കാള്‍ വളരെ കുറവാണ്. ഉപയോക്താവിന്റെ പലിശ ബാധ്യത ഇതുവഴി കുറയ്ക്കുവാന്‍ സാധിക്കും. 3 മാസം 5 വര്‍ഷം വരെ ഇഎംഐ കാലാവധിയായി തെരഞ്ഞെടുക്കാം. തിരിച്ചടവ് ശേഷി വിലയിരുത്തിയാകണം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവ് ഇഎംഐ കാലാവധി തെരഞ്ഞെടുക്കേണ്ടത്.
മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുകയും 2 -3 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടവ് നടത്തുവാന്‍ സാധിക്കുന്ന ഉപയോക്താവ് ആണെങ്കില്‍ അത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉപയോഗപ്പെടുത്താം. അതായത് നിലവിലുള്ള നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ദാതാവിന്റെ തന്നെ മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്കോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളുടെ ക്രെഡിറ്റ് കാര്‍ഡിലേക്കോ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൈമാറ്റം ചെയ്യാവുന്നതാണ്. നിശ്ചയിക്കപ്പെട്ട സമയത്തേക്ക് ചെറിയ പലിശ നിരക്കിലോ, പലിശ നിരക്ക് തീരെ ഇല്ലാതെയോ ആണ് ഈ കൈമാറ്റം നടക്കുന്നത്. പ്രമോഷണല്‍ ഇന്ററസ്റ്റ് ഫ്രീ പിരീയഡ് എന്നാണ് ഇതിന് പറയുന്നത്. ഈ കാലാവധി കഴിയുന്നതോടെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ദാതാവ് ഉപയോക്താവില്‍ നിന്നും ചാര്‍ജുകള്‍ ഈടാക്കിത്തുടങ്ങും.
ഇനി ക്രെഡിറ്റ്് കാര്‍ഡ് ബാധ്യത വളരെ വലിയ തുകയാണെങ്കില്‍ ഒരു വ്യക്തിഗത വായ്പ എടുത്ത് ആ തുക കൊണ്ട് ക്രെഡിറ്റ് ബാധ്യത തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡിനേക്കാളും പലിശ നിരക്ക് കുറവാണ് വ്യക്തിഗത് വായ്പകള്‍ക്ക്. 36 ശതമാനത്തില്‍ അധികമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഈടാക്കുന്ന പലിശ നിരക്കെങ്കില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്ന പലിസ നിരക്ക് 12 മുതല്‍ 16 ശതമാനം വരെ മാത്രമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
