ജീവിതത്തിൽ ഒരു അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ നിങ്ങൾ കുടുംബത്തെ അതിൽ നിന്ന് എങ്ങനെ സംരക്ഷിക്കുമെന്നും എങ്ങനെ അതിനെ അതിജീവിക്കുമെന്നും ചിന്തിച്ചിട്ടുണ്ടോ? കുടുംബത്തിനുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചിലപ്പോൾ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒന്നായിരിക്കാം, എന്നാൽ സ്വയം തയ്യാറായിക്കൊണ്ട് സാഹചര്യത്തോട് പ്രതികരിക്കുന്നതിലൂടെ നിങ്ങൾക്കിത് നിയന്ത്രിക്കാൻ കഴിയും. ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കുക എന്നതാണ് ഇത്തരം സാമ്പത്തിക പരീക്ഷണങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. അത്തരം ചില സാമ്പത്തിക മുൻകരുതലുകൾ എന്താണെന്ന് നോക്കാം.
ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കുക
ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിങ്ങൾ അടിസ്ഥാനമായി ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കുക എന്നത്. ഈ ഫണ്ട് നിങ്ങളുടെ 6 മാസത്തേക്കുള്ള മൊത്തം ചിലവുകളുടെ അത്രയെങ്കിലും ഉണ്ടാവണം. കാരണം കുടുംബത്തിന് പ്രതീക്ഷിക്കാതെ ഒരു സാമ്പത്തിക ഞെരുക്കും അല്ലെങ്കിൽ വരുമാന നഷ്‌ടം ഉണ്ടാവുകയാണെങ്കിൽ കുറച്ച് കാലത്തേക്കെങ്കിലും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ഈ പണം ഉപകരിക്കും.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
അനാവശ്യമായി പല കാര്യങ്ങൾക്കും നാം പണം ചെലവഴിക്കാറുണ്ട്. പണത്തിന് ദൗർബല്യം വരുമ്പോഴാണ് മിക്കവരും അവരുടെ അനാവശ്യ ചെലവുകൾ തിരിച്ചറിയാറുള്ളത്. അതിനാൽ ഇത്തരത്തിൽ പണം എളുപ്പത്തിൽ കുറേശ്ശെയായി ചോർന്നുപോകുന്ന മേഖലകൾ ആദ്യം കണ്ടെത്തി അവ അടച്ചാൽ നമ്മുടെ വരുമാനം വർധിക്കുന്നത് കാണാം. ഉദാഹരണത്തിന് നമ്മളിൽ പലരും ഷോപ്പിങ് മാളുകൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ, ഷോപ്പിംഗ് ഫെയറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സന്ദർശിക്കുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങാറുണ്ട്.
ഇത് കൂടാതെ മറ്റനേകം വഴികളിലൂടെയും നമ്മൾ പണം അനാവശ്യമായി പണം ചെലവഴിക്കാറുണ്ട്. ഇവയെല്ലാം കണ്ടെത്തുക. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രം വലിയ ചെലവുകൾ ആസൂത്രണം ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു വീട് അല്ലെങ്കിൽ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിലോ, വിദേശത്ത് ഒരു അവധിക്കാലം ചെലവഴിക്കാൻ പ്ലാനുണ്ടെങ്കിലോ, നിങ്ങളുടെ ധനസ്ഥിതി സുസ്ഥിരവും സുരക്ഷിതവുമാകുന്നതുവരെ അവയെല്ലാം കുറച്ച് സമയത്തേക്ക് മാറ്റിവയ്‌ക്കാൻ ശ്രമിക്കുക.
ഒരു വരുമാനം സ്രോതസ്സിനെ മാത്രം ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുക
ഒരു വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് അത്ര സുരക്ഷിതമല്ല. അതിനാൽ നിങ്ങളുടെ വരുമാന ശ്രോതസ് വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുക. നിങ്ങൾ ഒരു സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നയാളോ സ്വന്തമായി ചെറിയ ബിസിനസ്സുകൾ നടുത്തുന്നയാളോ ആരുമാവട്ടെ ഈ വരുമാനത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ നിങ്ങളുടെ സാമ്പത്തിക ഭദ്രത മൊത്തം തകിടം മറിയും.
അതിനാൽ നിങ്ങൾക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകൾ ഉണ്ടെങ്കിൽ ഇത്തരം സാഹചര്യത്തിൽ പ്രയോജനകരമാകും. നിങ്ങളുടെ വരുമാനം വൈവിധ്യവത്കരിക്കുക എന്നതിനർത്ഥം ഒരു സമയം ഒന്നിലധികം ജോലികൾ ചെയ്യുക എന്നല്ല, നിങ്ങളുടെ പങ്കാളി ജോലി ചെയ്യുകയാണെങ്കിലും നിങ്ങൾക്ക് വരുമാന വൈവിധ്യം ഉണ്ടാകും. നിങ്ങൾക്ക് ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ പങ്കാളിക്ക് കുടുബത്തെ സംരക്ഷിക്കാൻ കഴിയും
നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തുക.
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപങ്ങൾ അത്യാവശ്യം തന്നെ. എന്നാൽ നന്നായി ആലോചിച്ചു വേണം നിക്ഷേപങ്ങൾ നടത്താൻ. നിലവിലെ സാഹചര്യത്തിൽ, നിക്ഷേപകന് ഉണ്ടാകുന്ന അപകടസാധ്യതകളിൽ നിന്ന് പരിരക്ഷിക്കുന്നതിനാൽ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം.
വിപണിയുടെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ഹൈബ്രിഡ് ഫണ്ടുകള്‍ ചെയ്യുന്നത്. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും എസ്‌ഐപി രീതിയില്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം നല്‍കാന്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
