കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തീക പ്രതിന്ധികള്‍ കാരണം മിക്ക തൊഴില്‍ മേഖലകളിലും വേതനക്കുറവും തൊഴില്‍ നഷ്ടവുമൊക്കെയുണ്ടായി. ഈ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് എസ്ഐപി
കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തീക പ്രതിന്ധികള്‍ കാരണം മിക്ക തൊഴില്‍ മേഖലകളിലും വേതനക്കുറവും തൊഴില്‍ നഷ്ടവുമൊക്കെയുണ്ടായി. ഈ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് എസ്ഐപി തവണകള്‍ അടയ്ക്കുവാന്‍ സാധിക്കാതെയും വന്നിട്ടുണ്ടാകാം. എസ്ഐപി തവണകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പരിഭ്രമിക്കേണ്ടതില്ല.

മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപി എന്നത് ഒരു ദീര്‍ഘകാല നിക്ഷേപോപാധിയാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യകളുണ്ടെങ്കില് എസ്ഐപി അടവില്‍ ഒരു ഇടവേള എുക്കുന്നത് കൊണ്ട് മറ്റ് പ്രയാസങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല.
ചുരുക്കം എസ്ഐപി അടവുകളില്‍ വീഴ്ച വരുത്തിയാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സാധാരണമായി പിഴ ഒന്നും തന്നെ ഈടാക്കാറില്ല. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ എസ്ഐപി അടവില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ എസ്ഐപി സ്വയമേ റദ്ദായിപ്പോകും. ഒപ്പം ഓട്ടോ ഡെബിറ്റ് പെയ്മെന്റ് സേവനത്തെ അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ നിങ്ങളുടെ ബാങ്ക് നിങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്യും.
നിങ്ങള്‍ക്ക് സ്ഥിരമായ വരുമാനവും നിക്ഷേപം തുടരാന്‍ ശേഷിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ്ഐപി തുടരാം. ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഇത് നല്ല തീരുമാനമാണ്. എന്നാല്‍ അതേസമയം നിങ്ങളുടെ വരുമാനം കുറയുന്ന ഒരു സാഹചര്യത്തില്‍ നിക്ഷേപത്തില്‍ നിന്നും ഒരിടവേള എടുക്കുന്നതാണ് അഭികാമ്യം. എന്തെന്നാല്‍ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ നിങ്ങള്‍ക്ക് നിക്ഷേപം തുടരാന്‍ സാധ്യമാകാതെ വന്നേക്കാം.
എസ്ഐപികളിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന ഒരു പ്രധാന ഗുണം എന്തെന്നാല്‍ നിങ്ങള്‍ക്ക് നിക്ഷേപം തത്ക്കാലത്തേക്ക് നിറുത്തുവാനും പിന്നീട് നിക്ഷേപ ശേഷി കൈവരുന്ന സമയത്ത് വീണ്ടും നിക്ഷേപം പുനരാരംഭിക്കുവാന്‍ സാധിക്കും എന്നതാണ്.
നിങ്ങള്‍ സാമ്പത്തീകമായി പ്രയാസത്തിലാണെങ്കില്‍ എസ്ഐപി അടവ് തത്ക്കാലത്തേക്ക് മാറ്റി വയ്ക്കുവാന്‍ ഒരു വഴിയുണ്ട്. മ്യൂച്വല്‍ ഫണ്ട് ഹൗസിന് നിങ്ങള്‍ക്ക് ഒരു എസ്ഐപി സ്റ്റോപ്പ് റിക്വസ്റ്റ് നല്‍കാം. 30 ദിവസം നേരത്തേ വേണം അപേക്ഷ നല്കുവാന്. ഓണ്‍ലൈനായോ നേരിട്ട് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയോ നിങ്ങള്‍ക്ക് റിക്വസ്റ്റ് സമര്‍പ്പിക്കാം. പിന്നീട് നിങ്ങള്‍ സാമ്പത്തികമായി മെച്ചപ്പടുമ്പോള്‍ വീണ്ടും പുതിയ എസ്ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
