കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമുണ്ടാകും?

ഇന്ന് 35320 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4415 രൂപയും. കഴിഞ്ഞ ദിവസം 35,560 രൂപയായിരുന്നു ഒരു പവന്റെ വില.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് 35320 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4415 രൂപയും. കഴിഞ്ഞ ദിവസം 35,560 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 48,400 രൂപയില്‍ നിന്നും തുടര്‍ച്ചയായ വില കുറയുന്ന സാഹചര്യമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. യുഎസ് ട്രഷറി ആദായം 1.6 ശതമാനമായി വര്‍ധിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണത്തെ ഈ പ്രതിസന്ധികള്‍ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം. കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സ്വര്‍ണ വിലയിലും കുത്തനെ ഇടിവുണ്ടാകുമോ, അതോ വില വര്‍ധിക്കുകയാണോ ചെയ്യുക എന്നൊക്കെയായിരിക്കും ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയുള്ളവരുടെ ആശങ്കകള്‍.

 
കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമുണ്ടാകും?

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആരംഭം മുതലാണ് സ്വര്‍ണവില കുതിപ്പ് ആരംഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കായിരുന്നു ആ കുതിപ്പ്. 40 ശതമാനത്തോളമായിരുന്നു അപ്രീസിയേഷന്‍. ഇപ്പോഴത് 1770ലാണ് എത്തി നില്‍ക്കുന്നത്. എന്നാല്‍ കോവിഡിന്റെ ഈ രണ്ടാം വരവില്‍ വലിയൊരു വര്‍ധനവ് സ്വര്‍ണവിലയില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് കോവിഡ് എന്ത് എന്നത് നാം ഏകദേശം മനസ്സിലാക്കിക്കഴിഞ്ഞു എന്നതിനാലാണത്.

 

എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്ഥിതി അതായിരുന്നില്ല. മുന്നിലുള്ള അനിശ്ചിതത്വം കാരണം ആദ്യ കോവിഡ് കാലത്ത് ലോകരാജ്യങ്ങളെല്ലാം തന്നെ കറന്‍സി കൂടുതലായി അച്ചടിക്കുകയാണുണ്ടായത്. ലോകത്തെമ്പാടും വിപണിയില്‍ ആശങ്കയും അനിശ്ചിത്വവും അസ്ഥിരതയുമായിരുന്നു അന്ന് നിറഞ്ഞു നിന്നിരുന്നത്. വാക്സിനെക്കുറിച്ചോ വൈറസിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണകള്‍ ഉണ്ടായി വരുന്നേ ഉണ്ടായിരുന്നുള്ളൂ. അതില്‍ പലതും കല്‍പ്പിത കഥകളുമായിരുന്നു.

എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. രോഗമെന്തെന്നും എങ്ങനെയെന്നും ഇന്ന് ശാസ്ത്രീയമായി തന്നെ എല്ലാവര്‍ക്കും അറിവുണ്ട്. ഒപ്പം വാക്‌സിനെത്തുകയും ചെയ്്തു. സ്വഭാവികമായും വിപണിയിലേയും നിക്ഷേപങ്ങളിലെയും ആശങ്കയും അനിശ്ചിതത്വവും നീങ്ങുകയും ചെയ്തു. സ്വര്‍ണത്തില്‍ വലിയ അളവില്‍ നിക്ഷേപിക്കേണ്ടതില്ല എന്ന ധാരണയും ഉയര്‍ന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് ശ്രദ്ധ തിരിയുകയും ചെയ്തു.

സ്വര്‍ണം മറ്റ് നിക്ഷേപങ്ങളേക്കാള്‍ ഏറ്റവും മികച്ചത് എന്ന് ഒരു തരത്തിലും പറയുവാന്‍ സാധിക്കില്ല. ഉയര്‍ന്ന ലിക്വിഡിറ്റിയാണ് മഞ്ഞ ലോഹത്തെ ഇത്രയും പ്രിയമുള്ളതാക്കുവാനുള്ള മുഖ്യ കാരണം. എന്നാല്‍ നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ ആകെ നിക്ഷേപത്തിന്റെ 15 ശതമാനത്തില്‍ അധികം സ്വര്‍ണ നിക്ഷേപത്തിനായി മാറ്റി വയ്ക്കരുത്.

ഇന്ത്യയിലെ കോവിഡ് തരംഗം ശക്തി കുറഞ്ഞേക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിലും 1800 വരെ പരമാവധി പോയേക്കാവുന്ന റാലി ഇനി ഉയരില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് ഈ നില തുടര്‍ന്നേക്കാം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേപ്പോലെ അപ്രതീക്ഷിത കുതിപ്പ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇനി ഉണ്ടാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വാക്സിനേഷന്‍ നിരക്ക് ഉയരുന്നത് സ്വര്‍ണ വിലയില്‍ അഞ്ച് ശതമാന വരെ താഴ്‌ന്നേക്കാം എന്ന് വിപണി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

Read more about: gold
English summary

what will happen in gold price on covid second wave? |കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്ത് മാറ്റമുണ്ടാകും?

what will happen in gold price on covid second wave?
Story first published: Wednesday, April 28, 2021, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X