വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന് എന്ത് സംഭവിക്കും എന്ന് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തേ ഏറ്റവും ജനപ്രീതിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഉറപ്പായ ആദായം, ഉയര്‍ന്ന പലിശ നിരക്ക്, നികുതി നേട്ടങ്ങള്‍ എന്നിവയാണ് പിപിഎഫ് നിക്ഷേപത്തെ ആകര്‍ഷകമാക്കുന്നതിന്റെ പ്രധാന ഘടകങ്ങള്‍. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ജനത അവരുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായും, മക്കളുടെ വിദ്യാഭ്യാസത്തിനായും അതുപോലെ സുപ്രധാനമായ മറ്റ് ദീര്‍ഘകാല നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് പിപിഎഫ് നിക്ഷേപങ്ങളെയാണ്.

 

നേട്ടങ്ങള്‍

നേട്ടങ്ങള്‍

സമാനമായ കാലാവധിയിലേക്കുള്ള മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത് എന്നത് തന്നെയാണ് പിപിഎഫിന്റെ പ്രധാന സവിശേഷത. 7.1 ശതമാനമാണ് നിലവില്‍ പിപിഎഫ് നിക്ഷേപത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്, വാര്‍ഷിക നിക്ഷേപം, മെച്യൂരിറ്റി തുക എന്നിവ നികുതിമുക്തമാണ്. (പുതിയ നികുതി നയം പ്രകാരം പിപിഎഫിലുള്ള പ്രതിവര്‍ഷ നിക്ഷേപം നികുതി ബാധക വരുമാനത്തില്‍ നിന്നും കുറയ്ക്കുകയില്ല)

വിദേശത്ത് നിന്നുള്ള പിപിഎഫ് നിക്ഷേപം

വിദേശത്ത് നിന്നുള്ള പിപിഎഫ് നിക്ഷേപം

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ്് അയാള്‍ക്കിവിടെ ഒരു പിപിഎഫ് അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കിലോ? അത്തരം സാഹചര്യങ്ങളില്‍ മെച്യൂരിറ്റി കാലാവധി വരെ അവര്‍ക്ക് അക്കൗണ്ട് നിലനിര്‍ത്തുവാനും നിക്ഷേപിക്കുവാനും സാധിക്കും. അതായത് നിങ്ങള്‍ വിദേശത്ത് പോകുവാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുടരുവാന്‍ സാധിക്കും എന്നര്‍ഥം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതികളൊന്നും ഇല്ലാതെ തന്നെ മെച്യൂരിറ്റി തുക നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ അതേ സമയം മെച്യൂരിറ്റി കാലാവധിയായ 15 വര്‍ഷത്തിന് ശേഷം വീണ്ടും കാലാവധി നീട്ടുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. 3 പ്രവര്‍ത്തനങ്ങളിലൂടെ ഒരു എന്‍ആര്‍ഐ വ്യക്തിയ്ക്ക് പിപിഎഫ് പിന്‍വലിക്കുവാന്‍ സാധിക്കും.

പിപിഎഫ് പിന്‍വലിക്കാന്‍

പിപിഎഫ് പിന്‍വലിക്കാന്‍

നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്നും പിപിഎഫ് പിന്‍വലിക്കല്‍ അപേക്ഷാ ഫോറം കണ്ടെത്തുക. വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം കണ്ടെത്തുവാന്‍ സാധിച്ചില്ല എങ്കില്‍ ഏത് ബാങ്കിലാണോ നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ഉള്ളത്, ആ ബാങ്കിലേക്ക് നിങ്ങള്‍ നിങ്ങളുടെ പിപിഎഫ് തുക മുഴുവനായും പിന്‍വലിക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് കാണിച്ച് ഒരു കത്ത് അയക്കാവുന്നതാണ്. നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നമ്പര്‍, ആദ്യ സബ്‌സ്‌ക്രിപ്ഷന്റെ തീയ്യതി, നിങ്ങളുടെ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി നമ്പര്‍ എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

പിപിഎഫ് പിന്‍വലിക്കാനുള്ള അപേക്ഷ

പിപിഎഫ് പിന്‍വലിക്കാനുള്ള അപേക്ഷ

നിങ്ങള്‍ ഒപ്പുവച്ചിരിക്കുന്ന പിപിഎഫ് പിന്‍വലിക്കാനുള്ള അപേക്ഷ നാട്ടിലുള്ള നിങ്ങളുടെ മാതാപിതാക്കള്‍ക്കോ സഹോദരര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്കോ അയച്ചു നല്‍കുക. നിങ്ങളുടെ അഭാവത്തില്‍ പിന്‍വലിക്കല്‍ പ്രക്രിയ നടത്തുന്നതിനായി മറ്റൊരാളെ അനുവദിച്ചുകൊണ്ടുള്ള അനുമതിക്കത്തും ഇതിനോടൊപ്പം ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയും, എന്‍ആര്‍ഒ അക്കൗണ്ടിന്റെയും പിപിഎഫ് അക്കൗണ്ടിന്റെയും വിവരങ്ങളും ഒപ്പം ചേര്‍ക്കേണ്ടതാണ്.

എളുപ്പം പിന്‍വലിക്കാം

എളുപ്പം പിന്‍വലിക്കാം

നിങ്ങള്‍ക്ക് പിപിഎഫ് തുക പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ആ വ്യക്തി നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള ബാങ്കില്‍ നേരിട്ട് ചെല്ലേണ്ടതുണ്ട്. എല്ലാ രേഖകളും അവര്‍ അറ്റസ്റ്റ് ചെയ്യണം. ശേഷം ആ വ്യക്തിയ്ക്ക് പൊതുമേഖലാ ബാങ്കിലെത്തി പിപിഎഫ് പിന്‍വലിക്കാവുന്നതാണ്. നിങ്ങളുടെ ബാങ്ക് അറ്റസ്റ്റ് ചെയ്ത രേഖകള്‍ ബാങ്ക് സ്വീകരിക്കും.

Read more about: ppf
English summary

what will happen to your PF account if you move abroad |വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന് എന്ത് സംഭവിക്കും എന്ന് അറിയാമോ?

what will happen to your PF account if you move abroad
Story first published: Wednesday, May 5, 2021, 12:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X