എടിഎം സേവനങ്ങള്‍ സജീവമായത് മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം എടുക്കല്‍ പ്രക്രിയ ഏറെ എളുപ്പത്തിലായി. ബാങ്കില്‍ ചെന്ന് അപേക്ഷാ സ്ലിപ്പ് പൂരിപ്പിച്ച് വലിയ ക്യൂവില്‍ നിന്ന് മുഷിഞ്ഞ് പണമെടുക്കുന്നതൊക്കെ കാലമൊക്കെ
എടിഎം സേവനങ്ങള്‍ സജീവമായത് മുതല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം എടുക്കല്‍ പ്രക്രിയ ഏറെ എളുപ്പത്തിലായി. ബാങ്കില്‍ ചെന്ന് അപേക്ഷാ സ്ലിപ്പ് പൂരിപ്പിച്ച് വലിയ ക്യൂവില്‍ നിന്ന് മുഷിഞ്ഞ് പണമെടുക്കുന്നതൊക്കെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ന് എടിഎമ്മില്‍ ചെന്നാല്‍ പിന്‍വലിക്കല്‍ പരിധിയ്ക്ക് അനുസൃതമായി ഏത് സമയത്തും പണം പിന്‍വലിക്കുവാന്‍ സാധിക്കും. ഓള് ടൈം മണി എന്നാണ് എടിഎമ്മുകളെ വിശേഷിപ്പിക്കുന്നത് തന്നെ.
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍
എളുപ്പത്തിലും വേഗത്തിലും പണം പിന്‍വലിക്കുവാന്‍ സാധിക്കും എന്നത് തന്നെയാണ് എടിഎമ്മുകളുടെ സവിശേഷത. എന്നാല്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന സമയത്ത് തീരെ മുഷിഞ്ഞ് ഉപയോഗ ശൂന്യമായ രീതിയിലുള്ളതോ അല്ലെങ്കില്‍ കീറിയതോ ആയ ഒരു കറന്‍സിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? ആ നോട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കില്ല എന്നുറപ്പാണ്.
കീറിയ നോട്ട് ലഭിച്ചാല്‍
അങ്ങനെ സംഭവിച്ചാല്‍ അയ്യോ എന്റെ പണം നഷ്ടപ്പെട്ടല്ലോ എന്ന നിരാശയുടെ ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ക്ക് നഷ്ടം വരാതെ തന്നെ കീറിയ ആ കറന്‍സി നോട്ട് മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ? ആര്‍ബിഐ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍
എടിഎമ്മുകളില്‍ നിന്നും കീറിയ കറന്‍സി നോട്ടുകള്‍ ലഭിച്ചുവെന്ന് പലപ്പോഴും പരാതി ഉയരുന്ന കാര്യമാണ്. എന്നാല്‍ ഈ പ്രശ്നം അതീവ ഗൗരവത്തോടെ കണ്ട് പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ തന്നെ ഉപയോക്താക്കളുടെ പ്രയാസങ്ങള്‍ മുന്നില്‍ കണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനായി ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടാം
ആര്ബിയുടെ നയങ്ങള്‍ പ്രകാരം ഒരു ഭാഗം നഷ്ടപ്പെട്ട കറന്‍സിയേയോ രണ്ടിലധികം കഷണങ്ങളായി മാറിക്കഴിഞ്ഞ കറന്‍സി നോട്ടോ ആണ് വികലമാക്കപ്പെട്ട നോട്ടായി കണക്കാക്കപ്പെടുന്നത്. അത്തരത്തില്‍ ഒരു നോട്ട് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഏത ബാങ്കിന്റെ എടിഎം ആണോ നിങ്ങള്‍ ഉപയോഗിച്ചത് ഉടന്‍ തന്നെ ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടേണ്ടതുണ്ട്.
ബാങ്ക് നടപടികള്‍
ബാങ്ക് നിങ്ങളോട് ഒരു ഫോറം പൂരിപ്പിക്കുവാന്‍ ആവശ്യപ്പെടും. എടിഎമ്മില്‍ നിന്നും ലഭിച്ച സ്ലിപ്പ് നിങ്ങളുടെ പക്കലുണ്ടങ്കില് അപേക്ഷയോടൊപ്പം ആ സ്ലിപ്പ് കൂടെ നിങ്ങള്‍ക്ക് ബാങ്കില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇനി നിങ്ങളുടെ പക്കല്‍ ഇടപാട് നടത്തിയ സ്ലിപ്പ് ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് മൊബൈലില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ബാങ്കില്‍ നല്‍കാം. അപേക്ഷ പരിശോധിച്ചതിന് ശേഷം ബാങ്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ വിലയിരുത്തുകയും മറ്റ് വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യും. എല്ലാം ശരിയാണെങ്കില്‍ കീറിയ നോട്ട് ബാങ്ക് സ്വീകരിക്കുകയും അതിന് പകരമായി പുതിയ നോട്ടുകള്‍ നിങ്ങള്‍ക്ക് തരികയും ചെയ്യും.
നോട്ട് മാറ്റിത്തരാന്‍ ബാങ്ക് വിസമ്മതിച്ചാല്‍
നോട്ട് മാറ്റിത്തരാന്‍ ബാങ്ക് വിസമ്മതിക്കകയോ, നിങ്ങളെ ധാരളം സമയം കാത്തിരിപ്പിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് പോലീസില്‍ പരാതി സമര്‍പ്പിക്കാവുന്നതാണ്. ആര്‍ബിഐയുടെ നയങ്ങള്‍ പ്രകാരം ഇത്തരം നടപടികള്‍ കൈക്കൊള്ളുന്ന ബാങ്കുകള്‍ 10000 രൂപ പിഴയായി ഉപയോക്താവിന് നല്‍കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
