വാര്‍ഷിക ബോണസ് സ്വീകരിക്കുന്നതിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്ന സമയമാണിത്.അധികമായി കൈയ്യിലെത്തുന്ന ഈ തുക എങ്ങനെ ചിലവഴിക്കണമെന്ന്.
വാര്‍ഷിക ബോണസ് സ്വീകരിക്കുന്നതിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്ന സമയമാണിത്. അധികമായി കൈയ്യിലെത്തുന്ന ഈ തുക എങ്ങനെ ചിലവഴിക്കണമെന്ന് ആലോചിക്കുമ്പോള്‍ ഇഎംഐ തിരിച്ചടവുകള്‍ ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ രണ്ട് വലിയ ചോദ്യങ്ങള്‍ സ്വഭാവികമായും ഉയരും. അതില്‍ ആദ്യത്തേത് ഈ തുക ഉപയോഗിച്ച് വായ്പയുടെ ഒരു ഭാഗം തിരിച്ചടച്ചാലോ എന്നതാണ്. എന്നാല്‍ അടുത്ത ചോദ്യമാകട്ടെ ഈ തുക എവിടെയെങ്കിലും നിക്ഷേപം നടത്തിയാലോ എന്നതും. ഭവന വായ്പാ നിരക്കുകള്‍ 7 ശതമാനത്തോട് അടുത്ത് നില്ക്കുന്നചും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം 5 ശതമാനം മാത്രമാകുമ്പോഴും ഇതിനൊരു ഉത്തരം കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ്.
ഭവന വായ്പ
നിങ്ങള്‍ക്ക് 50 ലക്ഷത്തിന്റെ ഒരു ഭവന വായ്പയുണ്ടെന്ന് കരുതുക. 7 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തെ കാലയളവിലേക്കാണ് നിങ്ങള്‍ ആ വായ്പ എടുത്തിരിക്കുന്നത്. പ്രതിമാസ ഇഎംഐ തുക 38,765 രൂപയോളം വരും. അങ്ങനെയെങ്കില്‍ ഓരോ വര്‍ഷവും 4.65 ലക്ഷം രൂപയാണ് നിങ്ങള്‍ ഭവന വായ്പാ ഇനത്തില്‍ അടയ്ക്കുന്നത്.
തിരിച്ചടവ്
ഇനി നിങ്ങള്‍ ഒന്നിച്ച് ഒരു തുക ഭവന വായ്പാ ഇനത്തില്‍ തിരിച്ചടവ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ അവശേഷിക്കുന്ന മുതല്‍ തുകയില്‍ കുറവുണ്ടാകും. അതോടെ വായ്പാ കാലയളവില്‍ തുടര്‍ന്ന് നിങ്ങള്‍ അടയ്ക്കേണ്ടുന്ന പലിശ തുകയിലും കുറവ് വരും. അതായത് കുറഞ്ഞ മുതല്‍ തുകയിന്മേലാണല്ലോ തുടര്‍ന്ന് പലിശ കണക്കാക്കുക. സാധാരണ ഗതിയില്‍ 20 വര്‍ഷം കൊണ്ടാണ് നിങ്ങള്‍ ഈ വായ്പ അടച്ചു തീര്‍ക്കുക. 43.03 ലക്ഷം രൂപ പലിശയിനത്തിലുമാകും.
ഭാഗിക തിരിച്ചടവ്
എന്നാല്‍ ഇപ്പോള്‍ ആദ്യ വര്‍ഷത്തില്‍ 1 ലക്ഷം രൂപ തിരിച്ച് അടച്ചുവെങ്കില്‍ ആകെ പലിശ 40.40 ലക്ഷമായി കുറയും. അതായത് 2.63 ലക്ഷം രൂപ ചെലവാക്കാതെ സംരക്ഷിക്കാന്‍ സാധിക്കുമെന്നര്‍ഥം. വായ്പാ കാലാവധി 240 മാസത്തില്‍ നിന്നും 231 മാസമായി കുറയുകയും ചെയ്യും. ഇനി ഈ തുക 6 ശതമാനം ആദായം ലഭിക്കുന്ന ഏതെങ്കിലും പദ്ധതിയില്‍ നിക്ഷേപിച്ചവെന്ന് കരുതുക. നിങ്ങള്‍ക്ക് ലഭിക്കുക 1.03 ലക്ഷം രൂപയായിരിക്കും.
വായ്പാ കാലവധി കുറയും
ഓരോ വര്‍ഷവും വായ്പയില്‍ 1 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ വായ്പാ കാലാവധി അവസാനിക്കുമ്പോഴേക്കും നിങ്ങള്‍ 13.82 ലക്ഷം രൂപ ലാഭിച്ചിട്ടുണ്ടാകും. ഒപ്പം വായ്പാ കാലയളവ് 171 മാസമായി കുറയുകയും ചെയ്യും. ഇതേ തുക ഏതെങ്കിലും സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 6 ശതമാനം പലിശ നിരക്കില്‍ 19.09 ലക്ഷം രൂപയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. വായ്പ്പാ പലിശ നിരക്കുകള്‍ കുറഞ്ഞിരിക്കുമ്പോള്‍ വായ്പാ തുക തിരിച്ചടയ്ക്കുന്നത് വേഗത്തില്‍ വായ്പ അടച്ചു തീര്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.
മറ്റ് പ്രത്യേകതകള്‍
നിലവില്‍ രാജ്യത്ത് ഭവന വായ്പ ഭാഗികമായി അടയ്ക്കുന്നതിനായി അധിക ചാര്‍ജുകളൊന്നും ബാങ്കുകള്‍ ഈടാക്കുന്നില്ല. എങ്കിലും ഒരു വര്‍ഷത്തില്‍ എത്ര തവണ ഭാഗിക തിരിച്ചടവ് നടത്താം എന്നതില്‍ ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒപ്പം എത്ര തുക ഒരു തവണ അടയ്ക്കാം എന്നതിലും പരിധിയുണ്ട്. നിങ്ങള്ക്ക്് വായ്പ എടുത്ത ആദ്യ മാസത്തില്‍ തന്നെ ഭാഗിക തിരിച്ചടവ് സാധിക്കുകയുമില്ല. സാധാരണഗതിയില്‍ ആദ്യത്തെ ആറ് മാസത്തില്‍ ഇത്തരം തിരിച്ചടവിന് ബാങ്കുകള്‍ സമ്മതിക്കാറില്ല. ഭവന വായ്പ്പയില്‍ നിങ്ങള്‍ക്ക് ആദായ നികുതി ഇളവും ലഭിക്കും. 80c വകുപ്പ് പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതിയിളവിന് പുറമേ 30 ശതമാനം നികുതി ബ്രാക്കറ്റിനുള്ളിലുള്ള വ്യക്തികള്‍ക്ക് 60,000 രൂപ നികുതിയിനത്തില്‍ ലാഭിക്കുവാനും സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications