പുതിയ സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നത് വഴി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കും
പുതിയ സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നത് വഴി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കും എന്നത് മാത്രമല്ല, എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പരമാവധി നികുതി ലാഭിക്കുവാനും ഇതുവഴി സാധിക്കും.

സാധാരണയായി പല ജീവനക്കാരും നികുതി ഇളവ് നേടുന്നതിനുള്ള അവരുടെ നിക്ഷേപങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലോ അതിനോടടുപ്പിച്ചോ ആണ് നടത്താറ്. അതും നിക്ഷേപ സമ്മത പത്രം തൊഴിലുടമ പൂരിപ്പിച്ചു നല്കാന് പറയുമ്പോള്‍ മാത്രം. അതിനാല്‍ സംഭവിക്കുന്ന പ്രശ്നം സാമ്പത്തിക വര്ഷത്തിന്രെ അവസാന മൂന്നോ നാലോ മാസങ്ങളില്‍ മാത്രമായിരിക്കും ആ വ്യക്തി നിക്ഷേപം നടത്തുവാനോ, നിക്ഷേപ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാനോ ആരംഭിക്കുന്നത്. ഫലമോ വാങ്ങിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗവും നികുതി ഇളവ നേടുന്നതിനായുള്ള നിക്ഷേപങ്ങള്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് വകുപ്പ് 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ പരിധി പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹമുണ്ടെന്ന് കരുതുക. നിങ്ങള്‍ മെയ് മാസം മുതല്‍ നിക്ഷേപിച്ച് തുടങ്ങുകയാണ് എങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടോ, ഇപിഎഫ് വിഹിതമോ പരിഗണിക്കാതെ നിങ്ങള്‍ ഓരോ മാസവും 13,636 രൂപ നിക്ഷേപിക്കേണ്ടതായി വരും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് നിങ്ങള്‍ നിക്ഷേപിക്കുവാന്‍ ആരംഭിക്കുന്നത് എങ്കില്‍ ഓരോ മാസവും 50,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടി വരിക.
മറ്റ് കിഴിവുകളായ 80സിസിഡി (എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിന്), 80ഡി (ആരോഗ്യ ഇന്‍ഷുറന്‍സിന്) തുടങ്ങിയവയും ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ മാസവും നിങ്ങള്‍ ചിലവഴിക്കേണ്ടുന്ന തുക പിന്നെയും ഉയരും. നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ ഓരോ മാസവും ചെറിയ തുക മാറ്റിവയ്ക്കുന്നതിലൂടെ എല്ലാ നികുതി കിഴിവുകളും നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. വര്‍ഷാവസാനം മൂന്ന് മാസങ്ങളില്‍ നിക്ഷേപിക്കുന്നത് പോലെ പ്രതിമാസമുള്ള നിക്ഷേപ തുക നിങ്ങള്‍ക്ക് ഭാരമാവുകയുമില്ല.
നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ആസ്തി വിന്യാസം വിലയിരുത്തുവാനും നിക്ഷേപിക്കുന്ന വ്യക്തിയ്ക്ക് സാധിക്കും. നിങ്ങള്‍ 70 ശതമാനം ഇക്വുറ്റികളിലും, 30 ശതമാനം ഡെബ്റ്റിലുമാണ് ആസ്തി വിന്യാസം ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഇക്വിറ്റി ലിങ്ക്ഡ് നിക്ഷേപ പദ്ധതിയിലും (ഇഎല്‍എസ്എസ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ (പിപിഎഫ്), വളണ്ടറി പ്രൊവിഡന്റ് ഫണ്ടിലോ ഓരോ മാസവും നിക്ഷേപം നടത്താവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
