A Oneindia Venture

ഇ.പി.എഫ് അം​ഗം മരണപ്പെട്ടാൽ പെൻഷൻ തുക ആർക്ക് ലഭിക്കും? ആർക്കെല്ലാം യോ​ഗ്യതയുണ്ട്....?

ജോലി ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി ഭാവിക്കായി ഒരു പെൻഷൻ സ്കീം ഉണ്ടായിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം റിട്ടയർമെന്റ് കാലത്തേക്കുള്ള ചിലവുകൾക്ക് ഈ പെൻഷൻ ഉപകാരപ്രദമാവുന്നു. അതിനു ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്). അതായത്, എല്ലാ മാസവും നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക പി.എഫിലേക്ക് നിക്ഷേപിക്കണം. അത് വരുമാനത്തിലൂടെ തന്നെ എത്തും. അത്തരത്തിൽ നിക്ഷേപിക്കപ്പെട്ട കോർപസ് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കും.

അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനം നിക്ഷേപത്തിലേക്ക് എത്തുന്നു. നിലവിലെ നിക്ഷപം വിരമിക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രതിമാസ വരുമാനമായി ഉപയോ​ഗിക്കാം. പ്രധാനമായും ഒരു വ്യക്തിക്ക് മാത്രമല്ല ഇ.പി.എഫ് അക്കൗണ്ട് ഉപയോ​ഗിക്കുന്നതിലൂടെ ​ഗുണം ലഭിക്കുന്നത്. പി.എഫ് അക്കൗണ്ട് ഉടമയുടെ കുടുംബത്തിനും ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

പെൻഷൻ സ്കീം മറ്റ് അം​ഗങ്ങൾക്കും

1995 പ്രകാരം എംപ്ലോയീസ് പെൻഷൻ സ്കീം അംഗമായ ജീവനക്കാരൻ റിട്ടയർമെന്റിനു മുൻപോ ശേഷമോ അയാൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്കും ജീവിതപങ്കാളിക്കും കുട്ടികൾക്കും ഈ വ്യക്തിയുടെ പെൻഷന് അർഹതയുണ്ട്. ജീവനക്കാരൻ വിരമിക്കുന്നതു മുതൽ മരണം വരെ പെൻഷൻ ലഭിക്കുന്നു. അതുപോലെ ഈ വ്യക്തി മരിച്ചു കഴിഞ്ഞാലും പെൻഷൻ പേയ്‌മെൻ്റുകൾ പൂർണ്ണമായും നിർത്തലാക്കില്ല.

ഇ.പി.എസ് അംഗം മരണത്തിന് മുമ്പ് പെൻഷൻ ഫണ്ടിലേക്ക് ഒരു സംഭാവന നൽകിയാൽ കുടുംബത്തിന് പെൻഷൻ ലഭിക്കും. ജോലിയിലിരിക്കെ ആ വ്യക്തി മരിച്ചാൽ ജീവിത പങ്കാളിക്ക് പ്രതിമാസം 1,000 രൂപ ഏറ്റവും കുറഞ്ഞത് പെൻഷനായി ലഭിക്കും.

ഇ.പി.എഫ് അം​ഗം മരണപ്പെട്ടാൽ പെൻഷൻ തുക ആർക്ക് ലഭിക്കും? ആർക്കെല്ലാം യോ​ഗ്യതയുണ്ട്....?

ആർക്കെല്ലാം യോ​ഗ്യതയുണ്ട്.....

ഇ.പി.എഫ് അംഗങ്ങളുടെ കുടുംബത്തിനെല്ലാം അം​ഗത്തിന്റെ മരണ ശേഷം പെൻഷന് അർഹതയുണ്ട്. അതുപോലെ നിയമപരമായി ദത്തെടുത്ത കുട്ടികൾക്കും ഇതിന് അർഹതയുണ്ട്. മരണപ്പെട്ട ഇ.പി.എഫ് അ​ഗംത്തിന്റെ ഭാര്യ/ ഭർത്താവ് പുനർ വിവാഹം ചെയ്യുന്നത് വരെ പെൻഷൻ ലഭിക്കും. എന്നാൽ ഭാര്യ/ ഭർത്താവ് പുനർ വിവാഹം ചെയ്താൽ കുട്ടികളുടെ പെൻഷൻ ആനാഥ പെൻഷനായി മാറ്റും.

ജീവനക്കാരൻ അവിവാഹിതനാണെങ്കിൽ വിധവ പെൻഷൻ മാതാപിതാക്കൾക്ക് നൽകും. ഇ.പി.എഫ് നിയമപ്രകാരം നിങ്ങൾക്ക് ആരെയും നാമനിർദ്ദേശം ചെയ്യാൻ കഴിയില്ല. എന്നാൽ ഈ വ്യക്തികൾ വിവാഹിതരായാൽ, മറ്റു അം​ഗങ്ങളുടെ പേര് നോമിനിയാക്കാൻ സാധിക്കില്ല. ഭാര്യയും മക്കളും മാത്രമാണ് ഈ ഓപ്ഷന് അർഹതയുള്ളൂ. കണക്ക് പ്രകാരം 50 ശതമാനം വരെയാണ് മരണപ്പെട്ട വ്യക്തിയുടെ പങ്കാളിക്ക് ലഭിക്കുന്നത്. ഈ പെൻഷന്റെ 25 ശതമാനം കുട്ടികൾക്കും ലഭിക്കും. അതിനാൽ നോമിനി എപ്പോഴും സ്ഥിരമായിരിക്കും.

കുട്ടികൾക്കുള്ള പെൻഷൻ യോ​ഗ്യത

കുട്ടികൾക്കുള്ള പെൻഷൻ അവർക്ക് 25 വയസ്സ് വരെ ലഭിക്കും. വിവാഹം കഴിഞ്ഞതൊന്നും പെൻഷൻ യോ​ഗ്യതക്ക് ഒരു പ്രതിസന്ധിയല്ല. 25 വയസ്സ് വരെ ഏത് അവസ്ഥയിലും പെൻഷൻ ലഭിക്കും. അതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല, ഒരേ സമയം രണ്ട് കുട്ടികൾക്ക് മാത്രമേ ഈ പെൻഷന് അർഹതയുള്ളൂ. എന്നാൽ ഒരുപക്ഷേ ഇ.പി.എഫ് അംഗത്തിൻ്റെ മക്കൾക്ക് പൂർണമായും അംഗവൈകല്യം സംഭവിച്ചാൽ ആജീവനാന്തം പെൻഷൻ തുക ലഭിക്കും.

കുട്ടികളുടെ അച്ഛനും അമ്മയും മരണപ്പെട്ടാൽ വിധവ പെൻഷൻ 'അനാഥ' പെൻഷൻ എന്ന രീതിയിൽ ലഭിക്കും. അത് ഏകദേശം 75 ശതമാനമായി ഉയരും. കുട്ടികളുടെ പെൻഷനു വേണ്ടി കുട്ടികൾക്ക് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആവശ്യമുണ്ട്. മാതാപിതാക്കൾ രണ്ടുപേരും ഇ.പി.എഫ് അംഗങ്ങളാണെങ്കിൽ അത്തരം കുട്ടികൾക്ക് ഇരട്ട പെൻഷൻ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X