ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും നിങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് എപ്പോൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഇൻ‌ഷുറൻസ് കമ്പനി അല്ലെങ്കിൽ‌ ബാങ്ക് നൽ‌കുന്ന സേവനങ്ങളിൽ‌ നിങ്ങൾ‌ സന്തുഷ്ടരല്ലേ? എങ്കിൽ നിങ്ങൾക്ക് ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെടാനും ചില സേവനങ്ങൾക്ക് നഷ്ട പരിഹാരം ആവശ്യപ്പെടാനും സാധിക്കും. എന്നാൽ എപ്പോഴാണ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുകയെന്ന് പലർക്കും വ്യക്തമായ ധാരണയില്ല. ഓരോ പരാതിയ്ക്കും അനുസരിച്ച് നിങ്ങൾക്ക് എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് നോക്കാം.

ക്ലെയിം കൃത്യസമയത്ത് നൽകിയില്ലെങ്കിൽ

ക്ലെയിം കൃത്യസമയത്ത് നൽകിയില്ലെങ്കിൽ

നിങ്ങൾക്ക് ഒരു ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി മരണ ക്ലെയിമുകളും മറ്റും കൃത്യസമയത്ത് നൽകിയില്ലെങ്കിൽ ക്ലെയിം ഫയൽ ചെയ്ത് 15 ദിവസത്തിനുശേഷം നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്. പ്രസക്തമായ രേഖകളും മറ്റും സ്വീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കിൽ ബാങ്ക് നിരക്കിനേക്കാൾ 2 ശതമാനം നിരക്കിൽ നിലവിൽ 5.4 ശതമാനമായ പിഴ പലിശ, അവസാനത്തെ രേഖ സ്വീകരിച്ച തീയതി മുതൽ ബാങ്കിൽ നിന്ന് ഈടാക്കും.

കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് അവസാനിക്കുംകാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് അവസാനിക്കും

കാലാവധി പൂർത്തിയായാൽ

കാലാവധി പൂർത്തിയായാൽ

കാലാവധി പൂർത്തിയായ ശേഷം പണം നൽകാൻ വൈകുക, ആന്വിറ്റി ക്ലെയിമുകളിൽ കാലതാമസമുണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പോളിസി വാങ്ങിയിട്ടുള്ള ആളെ നിശ്ചിത തീയതിക്ക് മുമ്പായി അറിയിക്കണം, പോസ്റ്റ്-ഡേറ്റഡ് ചെക്ക് അയയ്ക്കുക, അല്ലെങ്കിൽ ക്രെഡിറ്റ് വരുമാനം നിശ്ചിത തീയതിയിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്ക് അയയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ അവസാനമായി ആവശ്യമായ രേഖ സ്വീകരിച്ച തീയതി മുതൽ ബാങ്ക് നിരക്കിനേക്കാൾ 2 ശതമാനം അധിക പലിശ നിരക്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരും.

അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായാൽ

അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായാൽ

ഉപഭോക്താവിന്റെ അക്കൌണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തെങ്കിലും എടിഎമ്മിൽ പണം വിതരണം ചെയ്യാതിരുന്നാൽ ആറ് ദിവസത്തെ സമയ പരിധിയ്ക്ക് ശേഷം ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇടപാടിന്റെ തീയതിയും അടുത്ത 5 ദിവസവും അടങ്ങുന്നതാണ് ആറ് ദിവസം. ഈ സാഹചര്യത്തിൽ പ്രതിദിനം 100 രൂപയാണ് ബാങ്കുകൾ ഉപഭോക്താവിന് നൽകേണ്ടത്.

ആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

യുപിഐ കൈമാറ്റം

യുപിഐ കൈമാറ്റം

ഐ‌എം‌പി‌എസ്, യു‌പി‌ഐ കൈമാറ്റം വഴി നടത്തുന്ന പണമിടപാടിൽ അക്കൌണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും ഗുണഭോക്തൃ അക്കൌണ്ടിൽ ക്രെഡിറ്റ് ആകുകയും ചെയ്തിട്ടില്ലെങ്കിൽ, ഇടപാട് മാറ്റുന്നതിനുള്ള സമയപരിധി 2 ദിവസമായിരിക്കും. കാലതാമസത്തിന് പ്രതിദിനം 100 രൂപ പിഴ ഈടാക്കും.

പിഎംസി ബാങ്ക് കേസ്: ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചപിഎംസി ബാങ്ക് കേസ്: ആർബിഐ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

English summary

ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും നിങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് എപ്പോൾ?

Are you not happy with the services provided by your insurance company or bank? Then you can complain about this and ask for some services to be compensated. Read in malayalam.
Story first published: Thursday, December 5, 2019, 9:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X