വ്യക്തിഗത വായ്പ്പകള്‍ ലഭിക്കാന്‍ എളുപ്പമാണ് എന്നതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവയുടെ പലിശ നിരക്കാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. നാളത്തെ വരുമാനത്തെ നമ്മള് ഇന്ന് ഉപയോഗിക്കുന്നതിനുള്ള ഒരു വഴിയാണ് ഇത്തരം വ്യക്തിഗത വായ്പ്പകള്‍ എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഏവരും ആദ്യം പരിഗണിക്കുന്ന വായ്പ വ്യക്തിഗത വായ്പയായിരിക്കും. നിങ്ങള്‍ ഒരു വ്യക്തിഗത വായ്പ്പയെപ്പറ്റി ആലോചിക്കുകയാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
വ്യക്തിഗത വായ്പ്പകള്‍ എന്നാലെന്ത്?
ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ പോലുള്ള മറ്റ് വായ്പാ വിഭാഗങ്ങളെ അപേക്ഷിച്ച് വ്യക്തിഗത വായ്പ്പകള്‍ക്ക് അപേക്ഷിക്കുന്നതിനും സ്ഥാപനങ്ങള്‍ അത് അനുവദിച്ച് തരുന്നതിനുമുള്ള പ്രക്രിയകള്‍ താരതമ്യേന സങ്കീര്ണമല്ലാത്തവയാണ്. അതായത് മറ്റ് വായ്പ്പകളേക്കാള് എളുപ്പമാണ് വ്യക്തിഗത വായ്പ്പ നേടുവാന്‍ എന്നര്‍ത്ഥം. നിലവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടെങ്കില്‍ വ്യക്തിഗത വായ്പ ലഭിക്കുന്നത് സംബന്ധിച്ച വാഗ്ദാനങ്ങളിലൂടെ നിങ്ങള്‍ ഇതിനോടകം തന്നെ കടന്ന് പോയിട്ടുണ്ടാകും.
പലിശ നിരക്ക്
വ്യക്തിഗത വായ്പ്പകള്‍ ലഭിക്കാന്‍ എളുപ്പമാണ് എന്നതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അവയുടെ പലിശ നിരക്കാണ്. താരതമ്യേന ഒരു വാഹന വായ്പ്പയ്ക്കൊക്കെ ഈടാക്കുന്നതിലും അധികം പലിശ നിരക്കാണ് വ്യക്തിഗത വായ്പ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് വ്യക്തിഗത വായ്പകള്‍ സുരക്ഷിതമല്ലാത്തവയും സാമ്പത്തിക ഭദ്രത ഉറപ്പില്ലാത്തവയുമാണ് എന്നതാണ് പലിശ നിരക്ക് മറ്റ് വായ്പ്പകളെക്കാള് ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള കാരണം.
ശ്രദ്ധിക്കേണ്ടത് പലിശ നിരക്കുകള്‍
ലഭിക്കുവാന്‍ ഏറെ എളുപ്പമാണെങ്കിലും ഉയര്‍ന്ന പലിശ നിരക്ക് കാരണം തിരിച്ചടവ് അത്ര എളുപ്പമാകണമെന്നില്ല എന്നതാണ് വ്യക്തിഗത വായ്പ്പകള്‍ക്കായി ആഗ്രഹിക്കുന്ന ഏവരും ഓര്‍മിക്കേണ്ടുന്ന ഒരു കാര്യം. തുടര്‍ച്ചയായി തിരിച്ചടവില്‍ വീഴ്ച സംഭവിക്കുന്നത് നമുക്ക് പിന്നീട് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. നമ്മുടെ രാജ്യത്തെ ചില പ്രധാന ബാങ്കുകള്‍ വ്യക്തിഗത വായ്പ്പകള്‍ക്കായി ഈടാക്കുന്ന പലിശ നിരക്കും അവയുടെ പ്രതിമാസ ഇ എംഐയും എത്ര വരുമെന്ന് നമുക്ക് പരിശോധിക്കാം.
ബാങ്ക്, പലിശ നിരക്ക് (%), ഇഎംഐ തുക എന്നീ ക്രമത്തില്‍
പഞ്ചാബ് നാഷണല്‍ ബാങ്ക് 8.45 - 14.00, 2,049 - 2,327
സെന്‍ട്രല്‍ ബാങ് ഓഫ് ഇന്ത്യ 8.85 - 10.20, 2,069 - 2,135
ഇന്ത്യന്‍ ബാങ്ക് 9.05 - 13.65, 2,078 - 2,309
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 9.30 - 13.40, 2,090 - 2,296
ഐഡിബിഐ ബാങ്ക് 9.50 - 14.00, 2,100 - 2,327
ബാങ്ക് ഓഫ് മഹാരാഷ്ട്ര 9.55 - 10.55, 2,103 - 2152
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9.60 - 13.85, 2,105 - 2,319
ബാങ്ക് ഓഫ് ബറോഡ 10.00 - 15.60, 2,125 - 2,411
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10.30 - 12.05, 2,139 - 2,227
യൂക്കോ ബാങ്ക് 10.30 - 10.55, 2,139 - 2,152
ബാങ്ക് ഓഫ് ഇന്ത്യ 10.35 - 12.35, 2,142 - 2,242
ആക്സിസ് ബാങ്ക് 10.49 - 11.25, 2,149 - 2,187
ഫെഡറല്‍ ബാങ്ക് 10.49 - 17.99, 2,149 - 2,539
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
