നമുക്ക് പല സാമ്പത്തീക ലക്ഷ്യങ്ങളും മനസ്സിലുണ്ടാകും. ആ ആഗ്രഹങ്ങളൊക്കെ നേടിയെടുക്കുന്നതിനായി ആദ്യ ജോലി ലഭിച്ച് വരുമാനം നേടിത്തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപ ആസൂത്രണം അനിവാര്യമാണ്. അതിനനൃസൃതമായി നിക്ഷേപം ആരംഭിക്കുകയും ചെയ്യാം.
ഒരു ജോലി ലഭിച്ചു തുടങ്ങിയാല്‍ അതിനോടൊപ്പം തന്നെ നിക്ഷേപ ശീലവും ആംഭിച്ചു തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. എങ്കില്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ പരമാവധി നേട്ടം സ്വന്തമാക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

നമുക്ക് പല സാമ്പത്തീക ലക്ഷ്യങ്ങളും മനസ്സിലുണ്ടാകും. ആ ആഗ്രഹങ്ങളൊക്കെ നേടിയെടുക്കുന്നതിനായി ആദ്യ ജോലി ലഭിച്ച് വരുമാനം നേടിത്തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപ ആസൂത്രണം അനിവാര്യമാണ്. അതിനനൃസൃതമായി നിക്ഷേപം ആരംഭിക്കുകയും ചെയ്യാം.
എന്നാല്‍ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, എവിടെ നിക്ഷേപിക്കണം എന്ന് നിങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നതിനും മുമ്പ് നിങ്ങള്‍ ഒരു പ്രധാനപ്പെട്ട കാര്യം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിഗത സാമ്പത്തിക നിലയുടെ വിശകലനമാണത്. എന്താണ് നിങ്ങളുടെ സാമ്പത്തീക അവസ്ഥ എന്ന് സ്വയം പരിശോധിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ ചെയ്യുന്നത്.
നിങ്ങള്‍ക്ക് എത്ര പ്രതിമാസ വരുമാനമുണ്ടെന്നതും അതില്‍ നിന്ന് എത്ര തുക സമ്പാദ്യമായി മാറ്റി വയ്ക്കുവാന്‍ സാധിക്കുമെന്നും ആദ്യം കണക്കാക്കണം. ശേഷ വേണം ഓരോ മാസവും എത്ര തുക നിക്ഷേപിക്കാം എന്ന തീരുമാനത്തിലെത്താന്‍.
നിക്ഷേപത്തിലേക്കെത്തും മുമ്പ് മറ്റ് ചില വ്യക്തിഗത സാമ്പത്തീക കാര്യങ്ങള്‍ കൂടി പരിശോധിക്കേണം. നിങ്ങള്‍ക്കും നിങ്ങളുടെ ആശ്രിതര്‍ക്കും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. ലൈഫ് ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമായും ഏതോരു വ്യക്തിയും വാങ്ങിച്ചിരിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ ജീവിതത്തിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കും.
ഇനിയുള്ളത് എമര്‍ജന്‍സി ഫണ്ട് ആണ്. അടിയനന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്തുവാനുള്ള തുകയാണിത്. കുറച്ചു നാളുകളിലേക്ക് തൊഴില്‍ നഷ്ടപ്പെടുകയോ, തൊഴിലെടുക്കുവാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ എമര്‍ജന്‍സി ഫണ്ട് നിങ്ങളുടെ സഹായത്തിനെത്തും. ഏറ്റവും ചുരുങ്ങിയത് 6 മാസത്തെ നിങ്ങളുടെ ശമ്പളത്തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്.
ഇവയെല്ലാം മതിയായ അളവില്‍ നിങ്ങള്‍ നേടിക്കഴിഞ്ഞാല്‍ നിക്ഷേപത്തിലേക്ക് പ്രവേശിക്കാം. ദീര്‍ഘകാല നിക്ഷേപമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഇക്വിറ്റി ഇന്‍ഡക്സ് ഫണ്ടുകളിലും സ്മോള്‍, മിഡ് ക്യാപ് ഫണ്ടുകളിലും നിക്ഷേപിക്കാം, ഓരോ വര്‍ഷം കഴിയും തോറും നിക്ഷേപ തുക വര്‍ധിപ്പിക്കുകയും വേണം. ഇനി മൂന്ന് മുതല്‍ 5 വര്‍ഷം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളാണ് നിങ്ങള്‍ തെരരഞ്ഞെടുക്കുന്നതെങ്കില് ഇക്വിറ്റി ഇന്‍ഡക്സ് ഫണ്ടുകളില്‍ ചെറിയൊരു വിഹിതവും ബാക്കി ഡെബ്റ്റ് ഫണ്ടുകളിലോ, റെക്കറിംഗ് നിക്ഷേപങ്ങളിലോ നിക്ഷേപം നടത്താവുന്നതാണ്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications