ഒരു കോടി രൂപ സമ്പാദിക്കുക എന്നത് മിക്ക റീട്ടെയിൽ നിക്ഷേപകരുടെയും സ്വപ്ന ലക്ഷ്യമായിരിക്കും. നേരത്തേ നിക്ഷേപം ആരംഭിച്ച് അച്ചടക്കത്തോടെ സ്ഥിരമായി നിക്ഷേപം തുടരുകയാണെങ്കിൽ ഒരു കോടി രൂപ സമ്പാദിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ എത്ര നേരത്തെ ഒരു കോടിപതിയാകാം എന്നതാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചോദ്യം. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളായ വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ നിറവേറ്റാൻ ഒരു കോടി മതിയോ? ഒരു നിശ്ചിത തുക മുതൽ മുടക്കിയാൽ എങ്ങനെ കോടിപതിയാകാം എന്ന് പരിശോധിക്കാം.
നിക്ഷേപിക്കേണ്ടത് എങ്ങനെ?
നിങ്ങൾ ബാങ്ക് എഫ്ഡിയിലോ സമാനമായ വരുമാനം ലഭിക്കുന്ന മറ്റേതെങ്കിലും ഉപകരണങ്ങളിലോ 20 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഏകദേശം 6% പലിശനിരക്കിൽ, ഒരു കോടി രൂപ സ്വരൂപിക്കാൻ 28 വർഷമെടുക്കും. ഒരു നിശ്ചിത കാലയളവിൽ നിങ്ങളുടെ നിക്ഷേപങ്ങൾ പല പദ്ധതികളിൽ നിക്ഷേപിക്കാനാണ് സാമ്പത്തിക വിദഗ്ദ്ധർ എല്ലായ്പ്പോഴും നിർദ്ദേശിക്കുന്നത്. മിക്ക റീട്ടെയിൽ നിക്ഷേപകരും പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന എസ്ഐപിയാണ് നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത്.
വിവിധ നിക്ഷേപങ്ങൾ
നിങ്ങളുടെ നേട്ടങ്ങൾക്ക് നികുതി ബാധകമാകുമെന്ന കാര്യം മറക്കരുത്. ഇതിന് അനുസരിച്ച് നിങ്ങളുടെ നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. അഞ്ച് വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള എസ്‌ബിഐ ബാങ്ക് എഫ്ഡി 5.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇക്വിറ്റി മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ശരാശരി 7.70% വാർഷിക വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ശരാശരി 12.98% വാർഷിക വരുമാനം ഗോൾഡ് ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
1 കോടി മതിയാകുമോ?
ഏഴ് പൂജ്യങ്ങളുള്ള ഈ സംഖ്യ വളരെ വലുതായി കാണപ്പെടുമെങ്കിലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല. അഞ്ച് അല്ലെങ്കിൽ 10 അല്ലെങ്കിൽ 15 അല്ലെങ്കിൽ 20 വർഷങ്ങൾക്ക് ശേഷം പണത്തിന്റെ മൂല്യം ഉയരും. പണപ്പെരുപ്പമാണ് ഇതിന് കാരണം. 6% വാർഷിക പണപ്പെരുപ്പ നിരക്കിൽ, ഇന്ന് നിങ്ങൾക്ക് ഒരു കോടി ചെലവ് വരുന്ന ഒരു കാര്യത്തിന് അഞ്ച് വർഷത്തിന് ശേഷം 1.34 കോടി അല്ലെങ്കിൽ 10 വർഷത്തിന് ശേഷം 1.79 കോടി അല്ലെങ്കിൽ 20 വർഷത്തിന് ശേഷം 3.21 കോടി രൂപ ആവശ്യമായി വരും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്‌ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്‌ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications