റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4 ശതമാനമായി കുറച്ചതു മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ ബാങ്ക്, മറ്റ് നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കിൽ കുറവു വരുത്തിയതായി പ്രഖ്യാപിച്ചു. മിക്ക പ്രമുഖ ബാങ്കുകളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയുന്നതോടെ സ്ഥിര നിക്ഷേപം നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. നിലവിലുള്ള എഫ്ഡി നിക്ഷേപകർക്ക് അതിന്റെ പുതുക്കൽ അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപം നടത്തിയ പലിശ നിരക്കിൽ വരുമാനം തുടരുന്നതിനാൽ കുറച്ച നിരക്കുകളുടെ ആഘാതം എല്ലാ നിക്ഷേപകർക്കും ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, പുതിയ എഫ്ഡി തുറക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പുതിയ നിരക്ക് ബാധകമാകും. അവരുടെ നിക്ഷേപങ്ങൾക്ക് പലിശ കുറവായിരിക്കും.
ചെറുകിട ഫിനാൻസ് ബാങ്കുകളുടെ എഫ്ഡി തിരഞ്ഞെടുക്കുക
എഫ്ഡിയിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉയർന്ന നിരക്കിൽ ചെറിയ സ്വകാര്യ ബാങ്കുകളെയും ചെറുകിട ധനകാര്യ ബാങ്കുകളെയും തിരഞ്ഞെടുക്കാം. ചില ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന എഫ്ഡി നിരക്ക് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖല ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന എഫ്ഡി കാർഡ് നിരക്കിനേക്കാൾ 200-300 ബിപിഎസ് കൂടുതലാണ്. റിസർവ് ബാങ്ക് ഏറ്റവും പുതിയ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന് മറുപടിയായി ചില ചെറുകിട ധനകാര്യ ബാങ്കുകളും അവരുടെ എഫ്ഡി നിരക്കുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാമെന്നതിനാൽ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം നിക്ഷേപം നടത്തുന്നതാണ് നല്ലത്.
അഞ്ച് ലക്ഷം രൂപ വരെ
ചെറുകിട ഫിനാൻസ് ബാങ്ക് എഫ്ഡിയിൽ 5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. കാരണം ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നിലവിൽ 5 ലക്ഷം രൂപയാണ്. ചെറുകിട ധനകാര്യ ബാങ്കുകൾ വൻകിട കമ്പനികൾക്ക് കീഴിൽ അല്ലാത്തതും ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതും അല്ലാത്തതിനാൽ സുരക്ഷിതത്വത്തെക്കുറച്ച് നിക്ഷേപകർക്ക് ആശങ്കയുണ്ടായേക്കാം. നിക്ഷേപ ഇൻഷുറൻസ് നേരത്തത്തെ ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. അതുകൊണ്ട് അഞ്ച് ലക്ഷം രൂപ വരെ ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിൽ അപകടമില്ല. അതിനപ്പുറം നിക്ഷേപം പാടില്ല.
ഒന്നിലധികം ബാങ്കുകളിൽ എഫ്ഡി നിക്ഷേപം വ്യാപിപ്പിക്കുക
മുട്ടകൾ ഒരു കുട്ടയിൽ സൂക്ഷിക്കരുതെന്ന് സാമ്പത്തിക വിദഗ്ധർ എല്ലായ്പ്പോഴും പറയുന്ന കാര്യമാണ്. ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീം വഴി ബാങ്ക് തകർന്നാൽ ഓരോ ഷെഡ്യൂൾഡ് ബാങ്കിലും ഓരോ നിക്ഷേപകന്റെയും 5 ലക്ഷം രൂപ വരെ സേവിംഗ്സ്, റിക്കറിംഗ്, സ്ഥിര നിക്ഷേപം ഉൾപ്പെടെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും. അതിനാൽ, പരമാവധി മൂലധന പരിരക്ഷയോടെ പുതിയ സ്ഥിര നിക്ഷേപ നിരക്കുകളിൽ നിന്ന് ഉയർന്ന പലിശ നേടാൻ കഴിയുന്ന ഒന്നിലധികം ബാങ്കുകളിൽ ബാങ്ക് നിക്ഷേപം 5 ലക്ഷം രൂപ വരെ വ്യാപിപ്പിക്കാൻ കഴിയും.
നിക്ഷേപം വിഭജിക്കാം
ആറ് മാസത്തിലൊരിക്കലോ ഒരു വർഷത്തിലൊരിക്കൽ ഒരു നിക്ഷേപം കാലാവധി പൂർത്തിയാകുന്ന രീതിയിൽ വിവിധ കാലാവധിയുള്ള ഒന്നിലധികം നിക്ഷേപങ്ങളായി എളുപ്പത്തിൽ വിഭജിക്കാം. ഈ രീതിയിൽ, ഒരു നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ആ സമയത്ത് പ്രചാരത്തിലുള്ള പലിശനിരക്ക് പ്രയോജനപ്പെടുത്തി പുതിയ നിക്ഷേപം നടത്താം. നിക്ഷേപകർക്ക് വ്യത്യസ്ത കാലാവധിയും പലിശ നിരക്കുകളുമുള്ള ഒന്നിലധികം നിക്ഷേപങ്ങൾ ഉണ്ടായിരിക്കുന്നത് ഉയർന്ന വരുമാന നിരക്ക് നേടാൻ അനുവദിക്കും.
പരിമിതമായ പണം എഫ്ഡിയിൽ സൂക്ഷിക്കുക
ലിക്വിഡിറ്റി മാനേജ്മെന്റിന് എഫ്ഡി മികച്ചതാണ്. എന്നിരുന്നാലും, പണപ്പെരുപ്പത്തെ അതിജീവിക്കുന്ന വരുമാനം നൽകാത്തതിനാൽ ദീർഘകാല നിക്ഷേപത്തിന് ഇവ അത്ര മികച്ചതല്ല. അതുകൊണ്ടാണ് എഫ്ഡികളിൽ സമീപകാലത്ത് ആവശ്യമായ പണം മാത്രം സൂക്ഷിക്കാൻ വിദഗ്ദ്ധർ ആളുകളെ നിർദ്ദേശിക്കുന്നത്. ഒരാൾക്ക് 2-3 വർഷത്തെ എഫ്ഡി നിക്ഷേപം നടത്താം. അത് ഉയർന്ന മൂലധന സുരക്ഷയും മിതമായതും ഉറപ്പുള്ളതുമായ വരുമാനം നൽകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
